- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ഒമാൻ സർക്കാർ; പ്രവാസികൾക്ക് ദുഃഖമിൽ സ്പോൺസറില്ലാതെ കമ്പനി തുടങ്ങാം
മസ്‌കറ്റ്: പ്രവാസി നിക്ഷേപകർക്ക് സ്‌പോൺസർമാരില്ലാതെ കമ്പനി തുടങ്ങാൻ അവസരം ഒരുങ്ങുന്നു. ദുഃഖം സ്‌പെഷ്യൽ എക്കണോമിക് സോണിലാണ് വിദേശികളുടെ സമ്പൂർണ ഉടമസ്ഥതയിൽ സ്ഥാപനം തുടങ്ങാൻ കഴിയുക. ഇവിടെ കമ്പനി രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു.പ്രവാസി നിക്ഷേപകർക്ക് സ്വന്തമായി സ്ഥാപനം തുടങ്ങാനുള്ള മികച്ച അവസരമാണ് ദുഃഖം സ്‌പെഷൽ എക്കണോമിക് സോൺ മു
മസ്‌കറ്റ്: പ്രവാസി നിക്ഷേപകർക്ക് സ്‌പോൺസർമാരില്ലാതെ കമ്പനി തുടങ്ങാൻ അവസരം ഒരുങ്ങുന്നു. ദുഃഖം സ്‌പെഷ്യൽ എക്കണോമിക് സോണിലാണ് വിദേശികളുടെ സമ്പൂർണ ഉടമസ്ഥതയിൽ സ്ഥാപനം തുടങ്ങാൻ കഴിയുക. ഇവിടെ കമ്പനി രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു.
പ്രവാസി നിക്ഷേപകർക്ക് സ്വന്തമായി സ്ഥാപനം തുടങ്ങാനുള്ള മികച്ച അവസരമാണ് ദുഃഖം സ്‌പെഷൽ എക്കണോമിക് സോൺ
മുന്നോട്ടുവെക്കുന്നത്. മസ്‌കറ്റിൽ നിന്ന് 650 കിലോമീറ്റർ അകലെയുള്ള ഈ പ്രത്യേക സാമ്പത്തിക മേഖലയിൽ ഒമാനി സ്‌പോൺസർ ഇല്ലാതെ പ്രവാസിയുടെ പൂർണ ഉടമസ്ഥതയിൽ കമ്പനി രജിസ്റ്റർ ചെയ്യാം എന്നതാണ് പ്രത്യേകത.
കമ്പനികളിൽ പത്ത് ശതമാനം മാത്രം സ്വദേശികളെ നിയമിച്ചാൽ മതി. പൊലീസ് ക്ലിയറൻസ്, നികുതി തുടങ്ങിയവയുടെ ആവശ്യമില്ല.
ചതുരശ്രമീറ്ററിന് 400 ബൈസ മുതൽ ഒരു റിയാൽവരെ നിരക്കിൽ 30 വർഷത്തേക്ക് സ്ഥലം പാട്ടത്തിന് ലഭിക്കും. ഒമാനിലെ അൽവുസ്ത ഗവർണറേറ്റിൽ 80 കിലോമീറ്റർ നീളത്തിൽ 1,777 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പ്രത്യേക സാമ്പത്തിക മേഖല സ്ഥിതി ചെയ്യുന്നത്. തുറമുഖവും വിമാനത്താവളവുമുള്ള ദുഃഖം പ്രദേശത്ത് അനുവദിക്കുന്ന ഇളവുകൾ കൂടുതൽ വിദേശനിക്ഷേപകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.