- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനൽ ക്യാമറ കണ്ടതോടെ വിറളി പിടിച്ചോടി പൊലീസിന് പിന്നിലൊളിച്ച് ഇരുമുടികെട്ടുമായെത്തിയ മഫ്തി പൊലീസിന്റെ രക്ഷപ്പെടൽ; പ്രതിഷേധം ശക്തമായതോടെ രഹസ്യ വഴിയിലൂടെ മലയിറങ്ങി ശ്രീലങ്കക്കാരി; ഭർത്താവ് സന്നിധാനത്ത് എത്തിയപ്പോൾ യുവതി പ്രവേശനം വീണ്ടും നടന്നുവെന്ന് വാർത്ത നൽകി കൈരളി-പീപ്പിളും ന്യൂസ് 18 കേരളയും; ഭക്തരുടെ പ്രതിഷേധവും ഭാര്യയുടെ പിന്മാറ്റവും വിശദീകരിച്ച് ശരവണനും; പമ്പയിൽ യുവതി എത്തിയതോടെ അഭ്യൂഹത്തിന് വിരാമം; ശബരിമലയിൽ ഇന്നലെ ആചാരലംഘന നീക്കം പൊളിഞ്ഞത് ഇങ്ങനെ
സന്നിധാനം : ശബരിമല സന്ദർശനത്തിനെത്തിയ ശ്രീലങ്കൻ സ്വദേശിയായ യുവതി ദർശനം നടത്തിയെന്ന കൈരളി വാർത്ത തെറ്റ്. ഇന്നലെ രാത്രിയിലാണ് ശബരിമലയിൽ വീണ്ടും യുവതി പ്രവേശനം ഉണ്ടായെന്ന് കൈരളി-പീപ്പിൾ വാർത്ത നൽകിയത്. ഇതിന് പിന്നാലെ ന്യൂസ് 18 കേരളയും ഈ വാർത്ത നൽകി. മറ്റ് ചാനലുകളൊന്നും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണത്തിന് മുതിർന്നില്ല. ഇതിനിടെ ശ്രീലങ്കൻ യുവതിയുടെ ഭർത്താവ് സന്നിധാനത്ത് എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. ഇതോടെ യുവതി ദർശനത്തിൽ അഭ്യൂഹം ശക്തമായി. എന്നാൽ ഇവർക്കൊപ്പം യുവതി ഇല്ലായിരുന്നു.
ദർശനം നടത്തിയെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ ശ്രീലങ്കൻ സ്വദേശിനി ശശികലയാണ് ദർശനം നടത്താതെ മടങ്ങിയത്. ഇക്കാര്യം ഭർത്താവ് മാധ്യമങ്ങളോട് പങ്കുവച്ചു. ശബരിമല സന്ദർശനത്തിനായി യുവതി മരക്കൂട്ടത്തെത്തിയിരുന്നു. 47 വയസ്സുകാരിയായ ശ്രീലങ്കൻ സ്വദേശിനിയാണ് ശബരിമലയിൽ എത്തിയത്. പൊലീസ് സുരക്ഷയിലാണ് ഇവരെത്തിയത്. ഭക്തർക്ക് സംശയം തോന്നാതിരിക്കാൻ ഒപ്പമുണ്ടായിരുന്നവർ ഇരുമുടിക്കെട്ട് കരുതിയിരുന്നു.എന്നാൽ സംശയം തോന്നിയ ചാനൽ ടീം ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതോടെ ഒപ്പമുണ്ടായിരുന്നവർ ഇരുമുടി ഉപേക്ഷിച്ച് പിൻവാങ്ങി.ഇവർ പൊലീസുകാരാണെന്നാണ് സൂചന.
അയ്യപ്പ ദർശനം സാധ്യമായില്ലെന്ന് ശ്രീലങ്കൻ യുവതി ശശികല പറഞ്ഞതായി ഇപ്പോൾ പീപ്പിൾ കൈരളി ടിവിയും റിപ്പോർട്ട് ചെയ്യുന്നു. പതിനെട്ടാംപടി വരെ എത്തിയെങ്കിലും തടഞ്ഞു. ഭർത്താവും മകനും മാത്രമാണ് അയ്യപ്പദർശനം നടത്താനായത്. ആചാരങ്ങൾ പാലിച്ചാണ് മല കയറിറാനെത്തിയത്. താൻ തികഞ്ഞ ഭക്തയാണെന്നും അവർ പമ്പയിൽ പ്രതികരിച്ചുവെന്നാണ് കൈരളി ടിവി പറയുന്നത്. നാൽപ്പത്തിയാറ് വയസുള്ള ശശികല കുടുംബസമേതമാണ് ദർശനത്തിനെത്തിയത്. എന്നാൽ ഭർത്താവും കുഞ്ഞും മാത്ശരമാണ് ശബരിമല ദർശനം നടത്തിയതെന്നും പറയുന്നു. എന്നാൽ ഇവർ മരക്കൂട്ടം വരെ മാത്രമേ എത്തിയുള്ളൂവെന്നാണ് പൊലീസും മാധ്യമങ്ങളും ഇപ്പോഴും പറയുന്നത്. യുവതി ദർശനം നടന്നുവെന്ന വാർത്തയെ തുടർന്ന് ശബരിമലയിൽ ശുദ്ധിക്രിയകൾക്ക് ആലോചന നടന്നിരുന്നു. എന്നാൽ യുവതി കയറിയില്ലെന്ന് സ്ഥിരീകരണമെത്തിയതോടെ ഇത് ഉപേക്ഷിക്കുകയും ചെയ്തു.
രാത്രി ഒൻപതരയോടെ യുവതി ദർശനം നടത്തിയെന്നായിരുന്നു പീപ്പിൾ-കൈരളി വാർത്ത. ദർശനം പൂർത്തിയാക്കി പതിനൊന്ന് മണിക്ക് മലയിറങ്ങിയെന്നും പീപ്പിൾ കൈരളി വിശദീകരിച്ചു. ഇത് തന്നെയാണ് ന്യൂസ് 18 കേരളയും വ്യക്തമാക്കിയത്. പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെന്നും എന്നാൽ സർക്കാരിലെ ഉന്നതർ യുവതി പ്രവേശം സമ്മതിച്ചുവെന്നുമായിരുന്നു ന്യൂസ് 18 കേരളയുടെ വാർത്ത. ഇത് ഉറപ്പിക്കുന്നതിന് വേണ്ടി ശ്രീലങ്കൻ യുവതിയുടേയും ഭർത്താവിന്റേയും ഫോട്ടോയും പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ദിവസം കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ ബിന്ദു, കനകദുർഗ്ഗ എന്നിവർ ആചാര ലംഘനം നടത്തിയതിനെ തുടർന്ന് ക്ഷേത്രത്തിൽ ശുദ്ധിക്രിയകൾ നടത്തിയിരുന്നു. ആചാര ലംഘനത്തിനു കൂട്ടുനിന്ന സർക്കാർ നീക്കത്തിനെതിരെ ഇന്ന് സംസ്ഥാനത്തുട നീളം ഹർത്താൽ ആചരിക്കുകയാണ്. രാത്രിയിൽ യുവതി മലകയറിയെന്ന് അഭ്യൂഹം പരന്നതിനെത്തുടർന്ന് ശബരിമലയിൽ പലയിടത്തായി പ്രതിഷേധക്കാർ സംഘടിച്ചിരുന്നു. രാത്രി ഒൻപതരയോടെ ശ്രീലങ്കൻ യുവതി ശശികല മലകയറുന്നു എന്നായിരുന്നു അഭ്യൂഹം.
എന്നാൽ, ഇവർ ദർശനം നടത്തിയിട്ടില്ലെന്ന് ഒപ്പമുണ്ടായിരുന്ന ഭർത്താവ് ശരവണമാരൻ പറഞ്ഞതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്. ഭാര്യയ്‌ക്കൊപ്പം പമ്പയിൽ നിന്നു മഫ്തി പൊലീസിനോടൊപ്പം മലകയറിയെങ്കിലും ശബരിപീഠത്തിൽ എത്തിയപ്പോൾ മാധ്യമ ക്യാമറകൾ കണ്ട് കൂടെ ഉണ്ടായിരുന്ന പൊലീസുകാർ പിന്തിരിഞ്ഞെന്ന് ശരവണമാരൻ പറയുന്നു. ഇതെത്തുടർന്ന് ഭാര്യയെ കാണാതായതായി പരാതിപ്പെട്ട് രാത്രി പതിനൊന്നരയോടെ ഇയാൾ സന്നിധാനം പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തുകയായിരുന്നു. ഇയാളെ പിന്നീട് ഒരുമണിയോടെ പമ്പയിലേക്ക് പൊലീസ് കൂട്ടിക്കൊണ്ടുപോയി. ഇതിന് ശേഷം യുവതി പമ്പയിലെത്തുകയും ചെയ്തു.
ഇതോടെയാണ് യുവതി പ്രവേശനം നടന്നില്ലെന്ന് വ്യക്തമായത്. ഇതിനിടെ മറ്റൊരു യുവതിയും മരക്കൂട്ടത്ത് എത്തി മടങ്ങിയെന്ന് സൂചനയുണ്ട്. അട്ടത്തോടിലും യുവതികളെത്തിയതായി അഭ്യൂഹമെത്തി. അതീവ രഹസ്യമായി യുവതികളെ എത്തിക്കാൻ പൊലീസിൽ പ്രത്യേക സംഘം പമ്പയിലുണ്ടെന്നാണ് സൂചന. ഇവരാണ് ശ്രീലങ്കൻ യുവതിക്കും കാവലായി മലചവിട്ടിയത്. മരക്കൂട്ടം വരെയെത്തിയ യുവതിയുടെ ദൃശ്യങ്ങൾ സഹിതം ജനം ടിവി വാർത്ത നൽകിയിരുന്നു. ഇതോടെ മലകയറാനുള്ള നീക്കം യുവതി ഉപേക്ഷിക്കുകയായിരുന്നു. ഇവർക്ക് സംരക്ഷണം നൽകിയത് മഫ്തിയിലുള്ള പൊലീസുകാരായിരുന്നു. ഇവർ ടിവിക്കാരെ കണ്ടതോടെ ഓടുകയും ചെയ്തു.