- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർഗോഡ് മദ്രസ അദ്ധ്യാപകൻ നിഷ്ഠൂരമായി കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം; നേതൃത്വം നല്കുന്നത് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി ശ്രീനിവാസൻ; കൊലപാതകത്തിനു പിന്നാലെ കാസർഗോഡ് ഒരാഴ്ചത്തെ നിരോധനാജ്ഞ
കാസർേഗാട്: മദ്രസ അദ്ധ്യാപകൻ കർണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് കൊല്ലപ്പെട്ട കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി എ. ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം പ്രവർത്തിക്കുക. ഡിജിപി ലോക്‌നാഥ് ബഹ്‌റയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്. മാനന്തവാടി ജോയിന്റ് എസ്‌പി ജി. ജയ്‌ദേവ്, സിഐ പി.കെ. സുധാകരൻ എന്നിവരാണ് അന്വേഷണസംഘത്തിലെ മറ്റുള്ളവർ. കണ്ണൂർ റേഞ്ച് ഐജി മഹിപാൽ യാദവ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. കൊലപാതകത്തിനു പിന്നാലെ കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്ക് കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിപ്പിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് മുസ്ലിംലീസ് കാസർഗോഡ് മണ്ഡലത്തിൽ ഇന്ന് ഹർത്താൽ ആചരിച്ചു. മൂന്നു വർഷത്തോളമായി നിലനിൽക്കുന്ന സമാധാന അന്തരീക്ഷത്തിനു ഭംഗം വരുത്തുന്ന കൊലപാതകം ഇന്നലെ രാത്രി ഒന്നരയോടെയാണ് അരങ്ങേറിയത്. പഴയ ച്യൂരി മുഹിയുദ്ദീൻ ജമുഅത്ത് പള്ളിക്ക് കീഴിലെ മദ്രസ്സയിൽ അദ്ധ്യാപകനായിരുന്ന കർണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ്(30) കഴുത്തറുത്തു കൊല്ലപ്പെടുകയായിരു
കാസർേഗാട്: മദ്രസ അദ്ധ്യാപകൻ കർണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് കൊല്ലപ്പെട്ട കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി എ. ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം പ്രവർത്തിക്കുക. ഡിജിപി ലോക്‌നാഥ് ബഹ്‌റയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്.
മാനന്തവാടി ജോയിന്റ് എസ്‌പി ജി. ജയ്‌ദേവ്, സിഐ പി.കെ. സുധാകരൻ എന്നിവരാണ് അന്വേഷണസംഘത്തിലെ മറ്റുള്ളവർ. കണ്ണൂർ റേഞ്ച് ഐജി മഹിപാൽ യാദവ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. കൊലപാതകത്തിനു പിന്നാലെ കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്ക് കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിപ്പിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് മുസ്ലിംലീസ് കാസർഗോഡ് മണ്ഡലത്തിൽ ഇന്ന് ഹർത്താൽ ആചരിച്ചു.
മൂന്നു വർഷത്തോളമായി നിലനിൽക്കുന്ന സമാധാന അന്തരീക്ഷത്തിനു ഭംഗം വരുത്തുന്ന കൊലപാതകം ഇന്നലെ രാത്രി ഒന്നരയോടെയാണ് അരങ്ങേറിയത്. പഴയ ച്യൂരി മുഹിയുദ്ദീൻ ജമുഅത്ത് പള്ളിക്ക് കീഴിലെ മദ്രസ്സയിൽ അദ്ധ്യാപകനായിരുന്ന കർണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ്(30) കഴുത്തറുത്തു കൊല്ലപ്പെടുകയായിരുന്നു. എട്ടു വർഷമായി ഇദ്ദേഹം ഇവിടെ അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു.
പള്ളിയോടു ചേർന്നുള്ള മുറിയിലാണ് മുപ്പതുകാരനായ റിയാസ് ഉറങ്ങാറുള്ളത്. അടുത്ത മുറിയിൽ പള്ളി ഖത്തീബ് അസ്സീസ് മുസലിയാരും താമസിക്കുന്നുണ്ട്. അർദ്ധരാത്രി റിയാസിന്റെ കരച്ചിൽ കേട്ട് മുറി തുറന്നു നോക്കിയപ്പോൾ തുടരെ തുടരേ കല്ലേറുണ്ടായി. തുടർന്ന് മുറി അടച്ച് മൈക്കിലൂടെ റിയാസിന് അപകടം സംഭവിച്ചതായി അറിയിക്കുകയായിരുന്നു. സമീപവാസികൾ എത്തിയപ്പോൾ മുറിക്കകത്ത് കഴുത്തറുക്കപ്പെട്ട നിലയിൽ റിയാസ് ചോരയിൽ കുളിച്ചുകമിഴ്ന്ന് കിടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും റിയാസ് മരിച്ചു.
പ്രകോപനങ്ങളോ അസ്വാരസ്യങ്ങളോ ഇല്ലാതിരിക്കെ, മദ്രസാ അദ്ധ്യാപകനായ യുവാവിന്റെ കൊലയിൽ ഞെട്ടിത്തരിച്ചിരിക്കയാണ് കാസർഗോഡ്. സൗമ്യനായി പെരുമാറുന്ന റിയാസിന് ശത്രുക്കളാരും ഇല്ലെന്നാണ് ലഭിക്കുന്ന സൂചന. മറ്റെന്തോ ലക്ഷ്യത്തിനു വേണ്ടിയുള്ള കൊലപാതകമാണിതെന്ന് സംശയമുയർന്നിട്ടുണ്ട്.അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി സ്ഥലത്തു വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.