- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടിമറിയിൽ പ്രാഥമിക സംശയം ഉദ്യോഗസ്ഥരെ; 27 പേർ പൊലീസ് നിരീക്ഷണത്തിൽ; ഉന്നതതല പൊലീസ് അന്വേഷണം മതിയെന്ന് നിലപാടിൽ സർക്കാർ; കേന്ദ്ര ഏജൻസി തന്നെ വേണമെന്ന് കമ്മീഷനും; മലപ്പുറത്തെ യന്ത്രത്തകരാറിൽ കള്ളനെ കണ്ടെത്തുന്നതിൽ തർക്കം
മലപ്പുറം: മലപ്പുറത്തെ ഇരുനൂറ്റമ്പതിലേറെ വോട്ടിങ് കേന്ദ്രങ്ങളിൽ യന്ത്രങ്ങൾ നിശ്ചലമായതിന്റെ പിന്നിൽ അട്ടിമറിയാണെന്ന് ഉറച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. മലപ്പുറത്തുനടന്നത് ബാഹ്യശക്തികളുടെ ഇടപെടലിനെത്തുടർന്നുള്ള സംഭവവികാസങ്ങളാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. പൊലീസിന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് ഡ
മലപ്പുറം: മലപ്പുറത്തെ ഇരുനൂറ്റമ്പതിലേറെ വോട്ടിങ് കേന്ദ്രങ്ങളിൽ യന്ത്രങ്ങൾ നിശ്ചലമായതിന്റെ പിന്നിൽ അട്ടിമറിയാണെന്ന് ഉറച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. മലപ്പുറത്തുനടന്നത് ബാഹ്യശക്തികളുടെ ഇടപെടലിനെത്തുടർന്നുള്ള സംഭവവികാസങ്ങളാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. പൊലീസിന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തിയ 27 ഉദ്യോഗസ്ഥർ പൊലീസ് നിരീക്ഷണത്തിലാണ്.
ആദ്യഘട്ടത്തിൽ അട്ടിമറിയല്ലെന്ന് പറഞ്ഞ അധികൃതർതന്നെ പിന്നീട് നിലപാടുമാറ്റി. വൈകീട്ടോടെ അട്ടിമറി സാദ്ധ്യത ഉണ്ടോയെന്ന് അന്വേഷിക്കാൻ തൃശ്ശൂർ റേഞ്ച് ഐ.ജി. സുരേഷ് രാജ് പുരോഹിതിനെ സർക്കാർ ചുമതലപ്പെടുത്തിയതോടെ സംശയം ബലപ്പെട്ടു. വൈകുന്നേരത്തോടെ മുസ്ലിംലീഗും അട്ടിമറി നടന്നുവെന്ന് ആരോപിച്ചു. ഇതോടെ മലപ്പുറം കളക്ടർ പ്രതിരോധത്തിലായി. ഉദ്യോഗസ്ഥരുടെ അറിവില്ലാതെ അട്ടിമറി നടക്കില്ലെന്നാണ് നിഗമനം. എന്നാൽ പ്രാഥമികനിഗമനങ്ങളുടെ അടിസ്ഥാനത്തിൽമാത്രം ഉത്തരവാദിത്വം ആരുടെയും തലയിൽ കെട്ടിവെക്കാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി.
വോട്ടിങ് യന്ത്രത്തിന്റെ പ്രോഗ്രാമിൽ ബാഹ്യമായി എന്തൊക്കെ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്നും മോക്ക് പോളിങ്ങിനുശേഷവും അത് സാദ്ധ്യമാണോ എന്നുമാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുക. അതിനിടെ, മോക്ക് പോളിങ് നടത്താതെ പോളിങ് അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കും. പാലിക്കപ്പെട്ടിരുന്നുവെങ്കിൽ ഇത്രയും വ്യാപകമായി യന്ത്രങ്ങൾ പണിമുടക്കില്ലെന്നാണ് അധികൃതർ വെളിപ്പെടുത്തുന്നത്. ഇതും ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. അതിനിടെ സിബിഐ അന്വേഷണം അട്ടിമറിക്കാനാണ് സർക്കാർ ശ്രമമെന്നും ആരോപണമുണ്ട്. ഇലക്ഷൻ കമ്മീഷന്റെ കണ്ണിൽ പൊടിയിടാനാണ് ഉന്നത തല പൊലീസ് അന്വേഷണമെന്നാണ് നിരീക്ഷണം. തെരഞ്ഞടുപ്പുസംബന്ധിച്ച നടപടികൾ കൈക്കൊള്ളുന്നതിൽ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ വീഴ്ചയുണ്ടായി എന്നാണ് നിരീക്ഷണം. എന്നാൽ വോട്ടിങ്ങിൽ അട്ടിമറി നടന്നിട്ടില്ലെന്നും സ്വാഭാവികമായ പ്രശ്‌നങ്ങളാണെന്നുമാണ് ഭരണകൂടത്തിന്റെ വിശദീകരണം.
മലപ്പുറം ജില്ലയിൽ വോട്ടിങ് യന്ത്രങ്ങളിലുണ്ടായ തകരാർ സാങ്കേതിക കാരണങ്ങളാലുണ്ടായതല്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ കെ. ശശിധരൻ നായർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണമുണ്ടാകും. വോട്ടിങ് യന്ത്രങ്ങളിൽ വ്യാപക തകരാറുണ്ടായതിൽ അസ്വാഭാവികതയുണ്ട്. യന്ത്രങ്ങളുടെ പ്രവർത്തന ക്ഷമത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ബോധ്യപ്പെട്ടതാണ്. വോട്ടിങ് തുടങ്ങിയശേഷമാണ് യന്ത്രങ്ങൾ തകരാറിലായത്. ബാലറ്റ് യൂണിറ്റിലാണ് തകരാർ ഉണ്ടായത്. കൺട്രോൾ യൂണിറ്റിൽ പ്രശ്‌നങ്ങളില്ല. 'പ്രസ് എറർ' എന്ന തകരാറാണ് കണ്ടെത്തിയത്. വോട്ട് ചെയ്യാൻ അമർത്തുമ്പോൾ യന്ത്രം പ്രവർത്തിക്കാതിരിക്കുക എന്ന അവസ്ഥയാണിത് തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജൻസികളുടെ അന്വേഷണമാണ് കമ്മീഷൻ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
എന്നാൽ മലപ്പുറത്തെ വോട്ടിങ് യന്ത്രത്തകരാർ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കത്ത് ലഭിച്ചാലുടൻ പ്രഖ്യാപനമുണ്ടാകും. ഇത് ഗൗരവമേറിയ സംഭവമാണെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ പൊലീസ് അന്വേഷണം മതിയെന്ന സർക്കാർ നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്. പ്രാഥമികമായി പൊലീസ് അന്വേഷിച്ചാലും കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. ബാഹ്യശക്തികളുടെ ഇടപെടൽ ഉൾപ്പെടെയുള്ളവ പരിശോധിക്കാൻ ഇത് അനിവാര്യതയാണ്. അന്വേഷണം അട്ടിമറിക്കാൻ ആരേയും അനുവദിക്കില്ലെന്നാണ് കമ്മീഷൻ നിലപാട്. അതുകൊണ്ട് തന്നെ അന്വേഷണത്തിൽ കരുതലോടെ മാത്രമേ സർക്കാരിന് കത്ത് അയയ്ക്കൂ.
അതിനിടെ മലപ്പുറത്ത് 105 ബൂത്തുകളിലും തൃശൂരിലെ ഒൻപത് ബൂത്തുകളിലും ഇന്ന് റീപോളിങ് നടത്തും. ജില്ലാ കലക്ടർ ടി. ഭാസ്‌കരന്റെ ശുപാർശ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു. മലപ്പുറം ജില്ലയിൽ വോട്ടിങ് മെഷീൻ വൻതോതിൽ തകരാറിലായിരുന്നു. 270 കേന്ദ്രങ്ങളിലാണ് വോട്ടിങ് തടസ്സപ്പെട്ടത്. വോട്ടിങ് മെഷീനിൽ സെല്ലോടേപ്പും പേപ്പറുകളും തിരുകിയാണ് തകരാറിലാക്കിയത്. യന്ത്രങ്ങൾക്കുള്ളിൽ പശ ഒഴിച്ചതായും കണ്ടെത്തി. മലപ്പുറത്ത് വ്യാപകമായി വോട്ടിങ് യന്ത്രം തകരാറിലായെന്ന് ജില്ലാ കലക്ടർ ടി.ഭാസ്‌കരൻ പറഞ്ഞു. 105 ബൂത്തുകളിലാണ് പിഴവുണ്ടായത്. ഒരിക്കൽ നന്നാക്കിയ യന്ത്രം വീണ്ടും കേടായ സംഭവവും ഉണ്ടായി. യന്ത്രതകരാറിന് കാരണം എന്താണെന്നു വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ അരിമ്പൂർ പഞ്ചായത്തിലെ കുന്നത്തങ്ങാടി, എറവ് സൗത്ത്, തിരുവില്വാമലയിലെ പൂതനക്കര, പഴയന്നൂരിലെ വെള്ളാർകുളം, അന്നമട, കയ്പമംഗലം, ഏങ്ങണ്ടിയൂർ, ചേലക്കര തുടങ്ങിയവിടങ്ങളിലാണ് റീപോളിങ് നടക്കുക. തൃശൂരിൽ അറുപതിലേറെ കേന്ദ്രങ്ങളിൽ വോട്ടിങ് യന്ത്രം തകരാറിലായിരുന്നു.