തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിന് ദക്ഷിണ റയിൽവേ കൊച്ചുവേളിക്കും ഹൈദരാബാദിനുമിടയിൽ പ്രത്യേക ട്രെയിൻ സർവ്വീസ് നടത്തും. ജൂലൈ നാലു മുതൽ ഓഗസ്റ്റ് ഒന്നു വരെ തിങ്കളാഴ്ച മുതൽ രാത്രി 8.30 ന് പുറപ്പെടുന്ന സ്‌പെഷ്യൽ ഫെയർ, സ്‌പെഷ്യൽ ട്രയിൻ (ട്രയിൻ നം. 07116). തൊട്ടടുത്ത ബുധനാഴ്ച 3.30 ന് ഹൈദരാബാദിലെത്തും.

ഈ ട്രെയിനിൽ ഒരു എ.സി. ടൂ ടയർ, രണ്ട് എ.സി. ത്രീ ടയർ, പത്ത് സ്ലീപ്പർ ക്ലാസ് എന്നിവയുണ്ടായിരിക്കും. ഈ ട്രെയിനിലേയ്ക്കുള്ള മുൻകൂർ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.