- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിന്റെ ആടുകളെ തിരിച്ചറിയുക: നാലുപറയച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...
ഇന്നത്തെ സുവിശേഷത്തിൽ ഈശോ നല്ല ഇടയനെക്കുറിച്ചാണ് സംസാരിക്കുന്നത്. അതിന്റെകൂടെ കൂലിക്കാരനെക്കുറിച്ചും. ചെയ്യുന്ന ജോലിവച്ചുനോക്കിയാൽ ഇവരെ തമ്മിൽവേർതിരിച്ചറിയാൻ പറ്റില്ല. കാരണം രണ്ടുപേരും ചെയ്യുന്ന ജോലി ഒന്നുതന്നെയാണ്. ഇടയനാണെങ്കിലും കൂലിക്കാരനാണെങ്കിലും ആടുകളെ പച്ചയായ പുൽമേടുകളിലേക്ക് നയിക്കും, പിന്നെ അരുവിയുടെ തീരത്തേക്കും. സന്ധ്യക്ക് ആലയിലേക്കും. രണ്ടുപേരും ചെയ്യുന്ന ജോലി ഒന്നുതന്നെ. ചുരുക്കത്തിൽ ബാഹ്യപ്രവൃത്തികൾകൊണ്ട് ഇടയക്കാരനെന്നും കൂലിക്കാരനെന്നും തിരിച്ചറിയുക വിഷമമാണ്. എന്നാൽ എപ്പോഴാണ് ഇവരെ തമ്മിൽ തിരിച്ചറിയാൻ പറ്റുന്നത്? യോഹ 10:12-ൽ തിരിച്ചറിവിനുള്ള സന്ദർഭമാണ് ഈശോ വിവരിക്കുന്നത്. ''ഇടയനല്ലാത്തവനും ആടുകൾ സ്വന്തമല്ലാത്തവനുമായ കൂലിക്കാരൻ ചെന്നായ് വരുന്നത് കാണുമ്പോൾ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു.'' ചെന്നായ് വരുമ്പോൾ കൂലിക്കാരൻ ഓടിപ്പോകുന്നു. എന്നാൽ ഇടയനോ? ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു (യോഹ 10:11). എന്തുകൊണ്ടാണ് കൂലിക്കാരൻ ഓടിപ്പോകുന്നത്? എന്തുകൊണ്ടാണ് ഇടയൻ ഓടിപ്പോകാതെനിന്
ഇന്നത്തെ സുവിശേഷത്തിൽ ഈശോ നല്ല ഇടയനെക്കുറിച്ചാണ് സംസാരിക്കുന്നത്. അതിന്റെകൂടെ കൂലിക്കാരനെക്കുറിച്ചും. ചെയ്യുന്ന ജോലിവച്ചുനോക്കിയാൽ ഇവരെ തമ്മിൽവേർതിരിച്ചറിയാൻ പറ്റില്ല. കാരണം രണ്ടുപേരും ചെയ്യുന്ന ജോലി ഒന്നുതന്നെയാണ്. ഇടയനാണെങ്കിലും കൂലിക്കാരനാണെങ്കിലും ആടുകളെ പച്ചയായ പുൽമേടുകളിലേക്ക് നയിക്കും, പിന്നെ അരുവിയുടെ തീരത്തേക്കും. സന്ധ്യക്ക് ആലയിലേക്കും. രണ്ടുപേരും ചെയ്യുന്ന ജോലി ഒന്നുതന്നെ. ചുരുക്കത്തിൽ ബാഹ്യപ്രവൃത്തികൾകൊണ്ട് ഇടയക്കാരനെന്നും കൂലിക്കാരനെന്നും തിരിച്ചറിയുക വിഷമമാണ്.
എന്നാൽ എപ്പോഴാണ് ഇവരെ തമ്മിൽ തിരിച്ചറിയാൻ പറ്റുന്നത്? യോഹ 10:12-ൽ തിരിച്ചറിവിനുള്ള സന്ദർഭമാണ് ഈശോ വിവരിക്കുന്നത്. ''ഇടയനല്ലാത്തവനും ആടുകൾ സ്വന്തമല്ലാത്തവനുമായ കൂലിക്കാരൻ ചെന്നായ് വരുന്നത് കാണുമ്പോൾ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു.'' ചെന്നായ് വരുമ്പോൾ കൂലിക്കാരൻ ഓടിപ്പോകുന്നു. എന്നാൽ ഇടയനോ? ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു (യോഹ 10:11).
എന്തുകൊണ്ടാണ് കൂലിക്കാരൻ ഓടിപ്പോകുന്നത്? എന്തുകൊണ്ടാണ് ഇടയൻ ഓടിപ്പോകാതെനിന്ന് സ്വന്തം ജീവൻ അപകടത്തിലാക്കുന്നത്? ഇതിനുള്ള ഉത്തരം യോഹ 10:13 ൽപറയുന്നുണ്ട്. ''അവൻ ഓടിപ്പോകുന്നത്, കൂലിക്കാരനായതുകൊണ്ടും, ആടുകളെപ്പറ്റി താൽപര്യമില്ലാത്തതുകൊണ്ടുമാണ്.'' കൂലിക്കാരൻ ഓടിപ്പോകുന്നത് ആടുകളെക്കുറിച്ച് അവന് താൽപര്യമില്ലാത്തതുകൊണ്ടാണ്. എങ്കിൽ ഇടയൻ ഓടിപ്പോകാത്തതിനുള്ളകാരണമോ? ഇടയന് ആടുകളെക്കുറിച്ച് താൽപര്യമുള്ളതുകൊണ്ടാണ് അവന് ആടുകളെ ഉപേക്ഷിച്ചുപോകാനാവുന്നില്ല; താൽപര്യമുള്ളതിനാൽ ആടുകളെ അപകടത്തിൽ ഉപേക്ഷിച്ചിട്ട് സ്വയംരക്ഷപെടാൻ അവന് കഴിയുന്നില്ല. അപ്പോൾ ഒരുവനെ ഇടയനാക്കുന്നത്ആടുകളോടുള്ള അവന്റെ താൽപര്യമാണ്. ഈ താൽപര്യമില്ലായ്മയാണ്ഒരുവനെ വെറും കൂലിക്കാരനാക്കി മാറ്റുന്നത്.
അതിനാൽ ഈശോ ഇന്ന് എന്നോട് പറയുന്നതിതാണ്- എന്നെപ്പോലെ നീ നല്ല ഇടയനാകുക. അതിന് നീ നിന്റെ ഹൃദയത്തിന്റെ താൽപര്യങ്ങളെ തിരിച്ചറിയുക. നിന്റെ ഹൃദയത്തിന്റെ സ്‌നേഹം തിരിച്ചറിയുക. എന്നിട്ടതിനെ വളർത്തിയെടുക്കുക. അതിലൂടെയാണ് നീ നല്ല ഇടയനായി രൂപാന്തരപ്പെടുന്നത്. അല്ലാതെ വെറും ബാഹ്യപ്രവൃത്തികളായ പുൽമേട്ടിലേക്കുള്ള ആനയിക്കലിലും ചോലയിലേക്കുള്ള നടത്തിപ്പിലും, ആലയിലുള്ള സംരക്ഷണത്തിലും മാത്രം ശ്രദ്ധിച്ചാൽ നീ ഇടയനായി വളരില്ല.
ഹൃദയിന്റെ താൽപര്യവും സ്‌നേഹവുമാണ് ഒരുവനെ ഇടയനാക്കുന്നത്. ഹൃദയത്തിന്റെ സ്‌നേഹത്തിന്റെ പ്രത്യേകതയെന്താണ്? സ്‌നേഹിക്കുന്നയാൾക്ക് കൊടുക്കാൻ സ്‌നേഹം ഒരുവനെ പ്രേരിപ്പിക്കുന്നു. അതും സ്വയംപരിത്യജിച്ചുകൊണ്ട് കൊടുക്കാൻ പ്രേരിപ്പിക്കുന്നു. സ്വയംവേണ്ടെന്നുവച്ചുള്ള കൊടുക്കലിന്റെ പരമകാഷ്ഠയിലാണ്. ഇടയൻ സ്വന്തംജീവൻപോലും അപകടപ്പെടുത്തി ആടുകളെ ചെന്നായയിൽനിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നത്.
രണ്ട് ഇരട്ടക്കുട്ടികളുടെ കഥ. യൗവ്വനത്തിലെത്തിയപ്പോൾ ഇളയവൾ ഒരുവനുമായി പ്രേമത്തിലാകുന്നു. അതിനെക്കുറിച്ച് മൂത്തവൾ പറയുന്ന കമന്റ്: ''അവൾക്കിപ്പോൾ എന്തുകിട്ടിയാലും അവന് കൊടുക്കണമെന്ന ഒരേചിന്തയേ അവൾക്കുള്ളൂ.'' (കഥയുടെ പൂർണ്ണരൂപത്തിന് ഓഡിയോകേൾക്കുക). താൽപര്യം, സ്‌നേഹം, പ്രേമം, ഹൃദയത്തിലുണ്ടായാലുള്ള പരിണതഫലമാണിത്. കൊടുക്കണമെന്നുള്ള പ്രവണത. സ്‌നേഹിക്കുന്നവൾക്ക്/ സ്‌നേഹിക്കുന്നവന് കൊടുക്കണമെന്നുള്ള പ്രേരണ. അതായത് സ്‌നേഹം ഒരുവനെ കൊടുക്കാൻ പ്രേരിപ്പിക്കും. ഇതാണ് ഒരുവനെ ഇടയനാക്കുന്ന സ്വഭാവഗുണം. അതായത്, ഹൃദയത്തിന്റെസ്‌നേഹം, ഹൃദയത്തിന്റെപ്രേമം, ഹൃദയത്തിന്റെ താൽപര്യം. അത് നിന്റെ ഹൃദയത്തിൽ മുളപ്പിക്കുന്നത് തമ്പുരാനാണ്. തമ്പുരാൻ ഹൃദയത്തിൽ മുളപ്പിക്കുന്ന സ്‌നേഹത്തെതിരിച്ചറിയുക. അതിനെ പരിപോഷിപ്പിക്കുക. നല്ല ഇടയനായിത്തീരാനുള്ള മാർഗ്ഗമതാണ്.
ഞാൻ ഇടയനാണ്. നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു. എന്ന് ഈശോ പറയുമ്പോൾ, അവൻ ഇന്ന് എന്നോട് ആവശ്യപ്പെടുന്നത് നല്ല ഇടയനാകാനാണ്. അതിന്നിന്റെ ഹൃദയത്തിലെ സ്‌നേഹത്തെ നീ തിരിച്ചറിയുക. അതിനെ വളർത്തിയെടുക്കുക. സ്‌നേഹത്തിന്റെ പ്രകൃതിയായ കൊടുക്കുന്നസ്വഭാവത്തെയും നീ വളർത്തിയെടുക്കുക. അങ്ങനെയാണ് നീ ഇടയനായി വളർന്നുവരുന്നത്.
ഒരു ടെലിഫിലിമിന്റെകഥ. (ഓഡിയോകേൾക്കുക) വെളിപാട് 2:4 ''എങ്കിലും നിനക്കെതിരെ എനിക്കൊന്ന് പറയാനുണ്ട്. നിനക്ക് ആദ്യമുണ്ടായിരുന്ന സ്‌നേഹം നീ കൈവെടിഞ്ഞു.'' ആദിമസ്‌നേഹത്തിലേക്ക് ഇടക്കിടെപിന്തിരിയുക. അതാണ് നിന്റെ ഹൃദയത്തിന്റെ സ്‌നേഹം നഷ്ടപ്പെടുത്താതെ വളർത്തിയെടുക്കാനുള്ള മാർഗ്ഗം. ആദിമ സ്‌നേഹത്തിന്റെ, തീക്ഷ്ണതയിലേക്ക് ഇടക്കിടെ പിന്തിരിയുക.
ഈശോ ഇന്ന് എന്നോട് പറഞ്ഞുതരുന്നത് ഇതാണ്. നിന്റെ ഹൃദയത്തിന്റെ സ്‌നേഹം നീ തിരിച്ചറിയുക; അതിനെ നഷ്ടപ്പെടുത്തിക്കളയാതെ നീ വളർത്തിയെടുക്കുക. അപ്പോൾ സ്‌നേഹിക്കുന്നയാൾക്ക് കൊടുക്കാനുള്ള പ്രവണതയും വളർന്നുവരും. അങ്ങനെ അത് നിന്നെ നല്ല ഇടയനായിരൂപാന്തരപ്പെടുത്തും. ഫലമോ നല്ല ഇടയനായി രൂപാന്തരപ്പെടുന്നവൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു.
അങ്ങനെ ജീവൻ അർപ്പിക്കുന്ന ഇടയന്റെ ജീവിതം, തീർന്നുപോകില്ല. യോഹ 10:17 അതാണ്പറയുന്നത്. ''തിരിച്ചെടുക്കുന്നതിനു വേണ്ടി ജീവൻ അർപ്പിക്കുന്നതിനാൽ...'' ഈശോ ജീവൻ അർപ്പിക്കുന്നത് തിരിച്ചെടുക്കുന്നതിന് വേണ്ടിയാണ്. എന്നുപറഞ്ഞാൽ അർപ്പിക്കുന്നതിലൂടെ ജീവൻ നഷ്ടപ്പെടുകയല്ല ചെയ്യുന്നത്, മറിച്ച് തിരിച്ചുകിട്ടുകയാണ് ചെയ്യുന്നത്.
ഒരുവൻ പ്രിയപ്പെട്ടവൾക്ക് വേണ്ടി /പ്രിയപ്പെട്ടവർക്ക് വേണ്ടികൊടുത്തുകൊടുത്ത് ജീവൻവരെ കൊടുത്താൽ ആ ജീവിതം തീർന്നുപോകുകയല്ല ചെയ്യുന്നത്, മറിച്ച്
ആത്മരണത്തിനപ്പുറത്തേക്ക് നിത്യജീവനായി ഉയർത്തെഴുന്നേൽക്കുകയാണ് ചെയ്യുന്നത്: വിത്ത് നിലത്തുവീണഴിയുമ്പോൾ അത് ഇല്ലാതാകുകയല്ല ചെയ്യുന്നത്, മറിച്ച് അത് പതിന്മടങ്ങ് വിളവായി പുനർജനിക്കുകയാണ് ചെയ്യുന്നത്.
അതിനാൽ ഈശോ ഇന്ന് എന്നോട് ആവശ്യപ്പെടുന്നത് ഇതാണ് - നീ നല്ല ഇടയനാകുക. അതായത് നിന്റെ ആട്/ ആടുകൾ ആരാണെന്ന് തിരിച്ചറിയുക. നീ ഇഷ്ടപ്പെടുന്ന, നീ സ്‌നേഹിക്കുന്ന ആടുകളെ നീ തിരിച്ചറിയുക! അവരോടുള്ള നിന്റെ ഹൃദയത്തിന്റെ സ്‌നേഹം നീ വളർത്തിയെടുക്കുക. കൊടുക്കാനുള്ള സ്‌നേഹത്തിന്റെ പ്രവണതയെ നീ പ്രോത്സാഹിപ്പിക്കുക. അങ്ങനെ കൊടുത്തുകൊടുത്ത്; നിന്റെ ജീവിതം തീർന്നുപോകുമ്പോൾ, നീ നിത്യജീവനിലേക്ക് ഉയിർത്തെഴുന്നേൽക്കും - നീ നല്ല ഇടയനായിത്തീരും.