- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്തുഷ്ടരാകാനുള്ളവഴി
ഈശോ ഇന്ന് ആദ്യം പറയുന്ന വചനം ശ്രവിക്കണം: ''നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ'' (യോഹ 14:1). അസ്വസ്ഥരാകാതിരിക്കാൻ ഈശോ ശിഷ്യന്മാരോടാണ് പറയുന്നത്. ആകുലതയും, ഉത്കണ്ഠയും, വിഷാദവും അകറ്റാനാണ് ഈശോയുടെ ഉപദേശം. നമ്മൾ ശ്രദ്ധിക്കേണ്ടത്, ശിഷ്യന്മാരോട് ഈ ആശ്വാസവാക്ക് പറയുന്ന ഈശോയുടെ അവസ്ഥയാണ്. തന്റെ പീഡാസഹനത്തിനും മരണത്തിനും തൊട്ടുമുമ്പാണ് ഈശോ സ്വന്തം ശിഷ്യന്മാരോട് ഇത് പറയുന്നത്. ഈ സംഭാഷണത്തിന്റെ ആരംഭത്തെക്കുറിച്ച് യോഹന്നാൻ എഴുതുന്നു: ''ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുന്നാളിന്മുമ്പ് ഈശോ അറിഞ്ഞു'' (യോഹ 13:1). സ്വന്തം പീഡാസഹനവും കുരിശുമരണവും മുമ്പിൽ കാണുന്ന ഈശോയാണ് ശിഷ്യന്മാരെ ഉപദേശിക്കുന്നത്. ശിഷ്യരിലൊരുവൻഒറ്റുവാനിരിക്കുന്നതും (13:21) പത്രോസ്തള്ളിപ്പറയുന്നതും (13:38) ബാക്കിയുള്ളവർ ഉപേക്ഷിച്ച് ഓടുന്നതും മുൻകൂട്ടിഅറിയുന്ന ഈശോയാണ് ശിഷ്യരോട് അസ്വസ്ഥരാകാതിരിക്കാൻ ഉപദേശിക്കുന്നത്. ചുരുക്കത്തിൽ ഏറ്റവും കൂടുതൽ അസ്വസ്ഥനാകേണ്ടവൻ ഈശോയാണ്. അവനാണ് കൊല്ലപ്പെടാൻ പോകുന്നത്. അ
ഈശോ ഇന്ന് ആദ്യം പറയുന്ന വചനം ശ്രവിക്കണം: ''നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ'' (യോഹ 14:1). അസ്വസ്ഥരാകാതിരിക്കാൻ ഈശോ ശിഷ്യന്മാരോടാണ് പറയുന്നത്. ആകുലതയും, ഉത്കണ്ഠയും, വിഷാദവും അകറ്റാനാണ് ഈശോയുടെ ഉപദേശം.
നമ്മൾ ശ്രദ്ധിക്കേണ്ടത്, ശിഷ്യന്മാരോട് ഈ ആശ്വാസവാക്ക് പറയുന്ന ഈശോയുടെ അവസ്ഥയാണ്. തന്റെ പീഡാസഹനത്തിനും മരണത്തിനും തൊട്ടുമുമ്പാണ് ഈശോ സ്വന്തം ശിഷ്യന്മാരോട് ഇത് പറയുന്നത്. ഈ സംഭാഷണത്തിന്റെ ആരംഭത്തെക്കുറിച്ച് യോഹന്നാൻ എഴുതുന്നു: ''ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുന്നാളിന്മുമ്പ് ഈശോ അറിഞ്ഞു'' (യോഹ 13:1). സ്വന്തം പീഡാസഹനവും കുരിശുമരണവും മുമ്പിൽ കാണുന്ന ഈശോയാണ് ശിഷ്യന്മാരെ ഉപദേശിക്കുന്നത്.
ശിഷ്യരിലൊരുവൻഒറ്റുവാനിരിക്കുന്നതും (13:21) പത്രോസ്തള്ളിപ്പറയുന്നതും (13:38) ബാക്കിയുള്ളവർ ഉപേക്ഷിച്ച് ഓടുന്നതും മുൻകൂട്ടിഅറിയുന്ന ഈശോയാണ് ശിഷ്യരോട് അസ്വസ്ഥരാകാതിരിക്കാൻ ഉപദേശിക്കുന്നത്.
ചുരുക്കത്തിൽ ഏറ്റവും കൂടുതൽ അസ്വസ്ഥനാകേണ്ടവൻ ഈശോയാണ്. അവനാണ് കൊല്ലപ്പെടാൻ പോകുന്നത്. അക്കാരണത്താൽ തന്നെ ഏറ്റവും കൂടുതൽ അസ്വസ്ഥനാകേണ്ട ഈശോയാണ് ശിഷ്യരെ ആശ്വസിപ്പിക്കുന്നത്. അതിന് അർത്ഥം, ഏറ്റവും വലിയ ജീവിതപ്രതിസന്ധിയുടെ മുമ്പിൽപോലും ഈശോ ലേശംപോലും അസ്വസ്ഥനായിരുന്നില്ലായെന്ന് സാരം. പകരം ഈശോ ഹൃദയശാന്തതയിലായിരുന്നു, സമാധാനത്തിലായിരുന്നു, സന്തുഷ്ടിയിലായിരുന്നു.
ഏറ്റവും വലിയ ജീവിതാപകടത്തിന്റെ സാഹചര്യത്തിൽപോലും എങ്ങനെ ഹൃദയത്തിന്റെ സമാധാനവും സന്തുഷ്ടിയും നഷ്ടപ്പെടുത്താതെയിരിക്കാനാവും? ഇതാണ് ഈശോ ഇന്ന് കാണിച്ചുതരുന്നത്. ഇതാണ് ഈശോ ഇന്ന് ശിഷ്യരെ ഉപദേശിക്കുന്നത്. ഇതാണ് ഈശോ ഇന്ന് എന്നോട് പറഞ്ഞും കാണിച്ചും തരുന്നത്.
ഈശോയ്ക്കുപോലും നിയന്ത്രണമില്ലാത്തകുറെ കാര്യങ്ങളുണ്ട്. മറ്റുള്ളവർ ചെയ്യുന്നകാര്യങ്ങളുടെമേൽ ഈശോയ്ക്കുപോലും നിയന്ത്രണമില്ല. അന്ത്യഅത്താഴ സമയത്ത് ഈശോ പറയുന്നത്, ശിഷ്യരിൽ ഒരുവൻ ഒറ്റിക്കൊടുക്കുമെന്നാണ് (13:21).അപ്പക്കഷണം കൊടുത്തുകൊണ്ട് അവൻ യൂദാസിനോട് പറയുന്നത്, നീ ചെയ്യാനിരിക്കുന്നത് വേഗംചെയ്യാനാണ് (13:27).പിന്നീട്പത്രോസിനെക്കുറിച്ച്ഈശോ പറയുന്നത്, അവന്മൂന്നുപ്രാവശ്യം ഈശോയെ തള്ളിപ്പറയുമെന്നാണ് (13:38). സ്വന്തം ശിഷ്യർതനിക്കെതിരെ ചെയ്യാനിരിക്കുന്ന പ്രവൃത്തികളുടെ മേൽപോലും ഈശോയ്ക്ക് നിയന്ത്രണമില്ലായിരുന്നുവെന്നർത്ഥം.
നമ്മുടെ കാര്യത്തിലും ഇത് ശരിതന്നെയാണ്.മ റ്റുള്ളവർ ചെയ്യുന്നതിന്റെമേൽ, അവർപറയുന്നതിന്റെമേൽ നമുക്ക് വലിയനിയന്ത്രണമൊന്നുമില്ല. നമ്മുടെപുറമേനടക്കുന്നവയുടെമേൽനമുക്ക്വലിയനിയന്ത്രണമില്ല. ഇതാണ്‌സത്യം.
ബാഹ്യമായിട്ടുള്ളവയുടെ മേൽ ഈശോയ്ക്ക് നിയന്ത്രണമൊന്നുമില്ലായിരുന്നു. മറ്റുള്ളവർ അവനെ പീഡിപ്പിക്കുകയും കുരിശിൽ തറച്ച് കൊല്ലുകയും ചെയ്യുമെന്ന്അവനറിയാമായിരുന്നു. എന്നിട്ടും ഈശോയുടെ ഹൃദയ സമാധാനം തകർക്കാൻ ആർക്കും കഴിഞ്ഞില്ല.
അതിനാലാണ്മരണത്തിന്റെമുമ്പിൽനിന്നുകൊണ്ട്അസ്വസ്ഥരാകാതിരിക്കാനുള്ളവഴിഈശോശിഷ്യർക്ക്ഉപദേശിച്ചുകൊടുക്കുന്നത് (14:1).ബാഹ്യമായിട്ടുള്ളവയുടെമേൽ ഈശോയ്ക്ക് നിയന്ത്രണമില്ലാതിരുന്നപ്പോഴും അവന്നിയന്ത്രണമുള്ള ഒരുമേഖലയുണ്ടായിരുന്നു. അവന്റെഹൃദയം; അവന്റെമനസ്സ്; അവന്റെകാഴ്ചപ്പാട്; അവന്റെആന്തരികഭാവം. അതിനെനിയന്ത്രിക്കാൻബാഹ്യശക്തികളെഈശോഅനുവദിച്ചില്ല. യൂദാസിന്റെഒറ്റിക്കൊടുക്കലുംപത്രോസിന്റെതള്ളിപ്പറയലുംതന്റെമനസ്സിനെഅസ്വസ്ഥമാക്കാൻഅവൻഅനുവദിച്ചില്ല.
അതിന്ഒരുഅടിസ്ഥാനകാരണമുണ്ടായിരുന്നു.അതാണ്യോഹ 13:3-ൽപറയുന്നത്: ''താൻദൈവത്തിൽനിന്നുവരുകയുംദൈവത്തിലേക്ക്‌പോവുകയുംചെയ്യുന്നുവെന്ന്ഈശോഅറിഞ്ഞു'' (13:3). അതായത്, ഈജീവിതമൊരുയാത്രയാണെന്ന്, ദൈവത്തിൽനിന്ന്വന്ന്അവിടേക്ക്തന്നെതിരിച്ചുപോകുന്നയാത്രയാണെന്ന്ത്ഈശോയുടെകാഴ്ചപ്പാടായിരുന്നു- സ്വന്തജീവിതത്തെക്കുറിച്ചുള്ളസമഗ്രമായകാഴ്ചപ്പാട്. അത് ഈശോയുടെ മാനസികഭാവമായിരുന്നു. ആ അടിസ്ഥാന മാനസികഭാവമുണ്ടായിരുന്നതുകൊണ്ടാണ്ബാഹ്യമായ മറ്റുള്ളവയ്‌ക്കൊന്നും ഈശോയുടെ ആന്തരിക സമാധാനത്തെ, ഹൃദയത്തിന്റെ ശാന്തിയെ തകർക്കാൻ കഴിയാഞ്ഞത് . ഒരു വിവാഹാശീർവ്വാദത്തിന്റെ കഥ (ഓഡിയോകേൾക്കുക).
റെയ്‌നോൾഡ്‌നീബർഎന്നദൈവശാസ്ത്രജ്ഞന്റെപ്രാർത്ഥനപ്രശസ്തമാണ്:
ദൈവമേ,
എനിക്കുമാറ്റാനാവാത്തവയെ
സ്വീകരിക്കാനുള്ളശാന്തതയും
മാറ്റാവുന്നവയെ
മാറ്റാനുള്ളധൈര്യവും
ഇവയെതമ്മിൽ
വേർതിരിച്ചറിയാനുള്ളവിജ്ഞാനവും
എനിക്കുനീതരേണമേ!
ഈശോ ശിഷ്യർക്ക്ഉപദേശിച്ചുകൊടുക്കുന്നത്സമാനമായകാര്യമാണ്.അവൻപറയുന്നു: ''നിങ്ങളുടെഹൃദയംഅസ്വസ്ഥമാകേണ്ട'' (14:1). അതിനുള്ള കാരണം എന്താണ്?' 'ഞാൻപിതാവിന്റെ ഭവനത്തിൽ നിങ്ങൾക്ക്സ്ഥലമൊരുക്കാനായി പോകുന്നു. സ്ഥലമൊരുക്കിക്കഴിയുമ്പോൾ ഞാൻ വന്ന്‌നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും'' (14:23). അതായത്, ജീവിതത്തെ അതിന്റെ സമഗ്രതയിൽ കാണാനാണ് ഈശോ ശിഷ്യന്മാരോട്ആവശ്യപ്പെടുന്നത്. ജീവിതത്തെ ഒരു യാത്രയായി കാണാൻ. ദൈവത്തിൽ നിന്ന്വന്ന്, തിരിച്ച് ദൈവത്തിലേക്ക്മടങ്ങിപ്പോകുന്ന യാത്രയാണ്ഭൂമിയിലെ നമ്മുടെജീവിതം. ഈ യാത്രയിൽ പിതാവിലേക്ക്തിരിച്ചെത്താനുള്ളവഴിയാണ്ക്രിസ്തു. ''വഴിയുംസത്യവുംജീവനുംഞാനാണ്.എന്നിലൂടെയല്ലാതെആരുംപിതാവിന്റെഅടുക്കലേക്ക്വരുന്നില്ല''
(14:6).ദൈവ പിതാവിൽ തിരിച്ചെത്താനുള്ള മാർഗ്ഗമാണ്ക്രിസ്തു. ക്രിസ്തുവെന്നാൽ ക്രൂശിതനായ ക്രിസ്തു. അതായത്പരസ്‌നേഹത്തിന്റെ പരകോടിയെന്ന ദിവ്യകാരുണ്യം. കാരുണ്യത്തിന്റെവഴിയേനടന്ന്, ദൈവത്തിലേക്ക്തിരികെപ്പോകുന്ന യാത്രയായി ജീവിതത്തെ കാണുന്ന ക്രിസ്തുശിഷ്യന്റെ ഹൃദയം അസ്വസ്ഥമാക്കാൻ ബാഹ്യമായിട്ടുള്ളതിനൊന്നും കഴിയില്ല.