ന്നത്തെ സുവിശേഷത്തിൽ ഈശോ ശിഷ്യരോട് സംസാരിക്കുകയാണ്. 23-ാമത്തെ വചനം നമ്മൾ ശ്രദ്ധിക്കണം. ''അന്ന് നിങ്ങൾ എന്നോട് ഒന്നും ചോദിക്കുകയില്ല'' (16:23). അതായത് ഒന്നും ആവശ്യപ്പെടാനില്ലാ. അത്ര മാത്രം തൃപ്തമായ ജീവിതം, സംതൃപ്തമായ ജീവിതം.

ഒരു കുസൃതിക്കഥ. അപ്പന് ലോട്ടറിയടിച്ച കഥ (ഓഡിയോകേൾക്കുക). ചോദ്യമിതാണ്- തൃപ്തമാണോ എന്റെ ജീവിതം? എന്റെ ജീവിതത്തിൽ എനിക്ക് സംതൃപ്തിയുണ്ടോ? കുടുംബജീവിതത്തിലാണെങ്കിലും, സമർപ്പിത ജീവിതത്തിലാണെങ്കിലും ഞാൻ സ്വയം ചോദിക്കണം- എന്റെ ജീവിതത്തിൽ എനിക്ക് തൃപ്തിയുണ്ടോ?

ജീവിതം സംതൃപ്തമാകാനുള്ളവഴിയാണ ്ഈശോ ഇന്ന് പറഞ്ഞുതരുന്നത്. ഈശോ തന്റെ മരണത്തിന്മുൻപ് ശിഷ്യന്മാരോട് നടത്തുന്ന പ്രഭാഷണത്തിലാണ് ഇത്പറയുന്നത്. തന്റെ മരണവും പുനരുദ്ധാരണവും സൂചിപ്പിച്ചുകൊണ്ടാണ് ഈശോ ഇത ്പറയുന്നത്. 22-ാമത്തെ വചനം കൂടി നാം ശ്രദ്ധിക്കണം. ''നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളിൽ നിന്ന് എടുത്തുകളയുകയില്ല'' (16:22).

എന്താണ് ഈ സന്തോഷം? ആർക്കും എടുത്തുകളയാൻ സാധിക്കാത്ത സന്തോഷം ഏതാണ്? പോരാ, ജീവിതത്തെ മുഴുവൻ സംതൃപ്തമാക്കാനാകുന്നത് എന്താണ്? അത ്ഉത്ഥിതനായ ഈശോയുടെ സാന്നിധ്യമാണ്. ഈശോ കൂടെ ഉണ്ടെന്നുള്ള അനുഭവവും ബോധ്യവുമാണ്. അത് ആർക്കും എടുത്തുകളയാനാവില്ല. ജീവിതത്തെ മുഴുവൻ സംതൃപ്തമാക്കുന്നസാന്നിധ്യമാണത്.

എങ്ങനെയാണ് നിന്റെ ജീവിതം സംതൃപ്തവമാക്കാനാവുന്നത്? അതിന് ഈശോകൂടെ ഉണ്ടെന്നുള്ള അനുഭവം സ്വന്തമാക്കുക. തമ്പുരാൻകൂടെയുണ്ടെന്നുള്ള അനുഭവത്തിൽ ജീവിക്കുക.

ഇതിന് മറ്റൊരുമാനുഷികതലംകൂടെയുണ്ട്. ഈശോ ഇത് പറയുന്നത് സ്വന്തംശിഷ്യരോടാണ്. മൂന്ന് വർഷം തന്റെ കൂടെകൊണ്ടു നടന്ന് സനേഹിച്ചവരോടാണ്. അങ്ങനെയെങ്കിൽ അവരെ സ്‌നേഹിക്കുന്നവനായ ഈശോകൂടെ ഉണ്ടെന്നുള്ള അനുഭവമാണ് അവരെ സംപ്തരാക്കുന്ന അനുഭവം.

സ്‌നേഹിക്കുന്ന വ്യക്തികൂടെ ആയിരിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം. ആർക്കും തട്ടിപ്പറിച്ചുകളയാൻ മേലാത്ത സന്തോഷമതാണ് ഏറ്റവും സംതൃപ്തിതരുന്നതും ആ സാന്നിധ്യമാണ്.

കാൻസർവന്ന് മരിക്കാൻപോകുന്ന മകന് സ്‌നേഹംകൊടുക്കാനായി കൂട്ടിരിക്കുന്ന അപ്പനും അമ്മയും ചേച്ചിയും (ഓഡിയോകേൾക്കുക). രോഗിയായകുഞ്ഞ് സംതൃപ്തനാണ്. കാരണം അവനെ സ്‌നേഹിക്കുന്നവരൊക്കെ അവന്റെ അടുത്തുണ്ട്. പ്രിയപ്പെട്ടവരുടെ സാന്നിധ്യമാണ് ഏറ്റവും വലിയ സംതൃപ്തിതരുന്നത്. ഏറ്റവും വലിയ സമ്മാനമെന്നൊക്കെ പറയുന്നത്സ്‌നേഹിക്കുന്നവന്റെ/ സ്‌നേഹിക്കുന്നവളുടെ സാന്നിധ്യമാണ്.

നിന്റെജീവിതം സംതൃപ്തമാകാനുള്ളവഴി ഈശോ ഇന്ന്പറഞ്ഞുതരികയാണ്. അത്എന്താണ്? ജീവിതം സംതൃപ്തമാകാനായി നിന്നെ സ്‌നേഹിക്കുന്നവന്റെ/ സ്‌നേഹിക്കുന്നവളുടെ സാന്നിധ്യം നീ തിരിച്ചറിയുക. ആസാന്നിധ്യം തരുന്നതൃപ്തി നീ അനുഭവിക്കുക, ആസ്വദിക്കുക; അത്‌നീവളർത്തിയെടുക്കുക.

ഇവിടെ ഒരുകാര്യംകൂടി നാം തിരിച്ചറിയണം. ഞാൻ സ്‌നേഹിക്കുന്ന, എന്നെ സ്‌നേഹിക്കുന്ന വ്യക്തിയുടെ സാന്നിധ്യത്തിലൂടെ സന്നിഹിതനാകുന്നത് ഉത്ഥിതനായ ഈശോ തന്നെയാണ്. ഉത്ഥിതന്റെ സ്‌നേഹംതന്നെയാണ ്അപ്പോൾഎന്നെവന്ന്‌തൊടുന്നത്. എന്റെപ്രിയപ്പെട്ടവരിലൂടെ വരുന്നക്രിസ്തുവിന്റെസ്‌നേഹംതിരിച്ചറിയുക; അത്ആസ്വദിക്കുക. അതിന്നന്ദിയുള്ളവനായിജീവിക്കുക.

ഒരുകഥ.ഒരാൾസ്വന്തം അമ്മയുടെ ജന്മദിനത്തിന്പൂക്കൾ അയയ്ക്കാൻ ഓർഡർകൊടുക്കുന്നകഥ (ഓഡിയോകേൾക്കുക). ഞാൻസ്‌നേഹിക്കുന്നവ്യക്തിക്ക്‌ കൊടുക്കാവുന്ന ഏറ്റവുംവലിയ സമ്മാനംഎന്റെ സാന്നിധ്യമാണ്. അതാണ്ഏറ്റവും കൂടുതൽസംതൃപ്തികൊടുക്കുന്നത്. മറ്റാർക്കും എടുത്തുകളയാൻ പറ്റാത്തസന്തോഷമാണത്.

അതിനാൽനിന്നെ സ്‌നേഹിക്കുന്നവരുടെ സാന്നിധ്യംനീ ആസ്വദിക്കുക. അത്പകരുന്ന സംതൃപ്തിഅനുഭവിക്കുക. ഒപ്പംനിന്റെ പ്രിയരെനിന്റെ സാന്നിധ്യത്തിലൂടെ സംതൃപ്തരാക്കാന്മറക്കാതിരിക്കുക.