- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ അമിത വേഗക്കാർക്കും ഡ്രൈവിങിനിടയിൽ ഫോൺ ചെയ്യുന്നവർക്കും കടുത്ത ശിക്ഷ നല്കാൻ ശുപാർശ; പുതിയ നിർദ്ദേശം വർദ്ധിച്ച റോഡപകടം തടയാൻ
സൗദിയിൽ വർധിച്ച് വരുന്ന റോഡപകടങ്ങൾ കുറയ്ക്കാനായി നിയമലംഘകർക്ക് കനത്ത ശിക്ഷ നല്കാൻ നിർദ്ദേശം. അമിതവേഗത്തിൽ വണ്ടി ഓടിക്കുന്നവർക്കും ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് എതിരെയും കർശന നടപടികൾ വേണമെന്നാണ് കിഴക്കൻ പ്രവിശ്യാ ട്രാഫിക് സുരക്ഷാ സമിതി റിപ്പോർട്ട് നല്കിയത്. സൗദിയിൽ ഡ്രൈവിങിനിടെ ഏറ്റവും കൂടുതൽ റോഡപകടങ്ങൾക്കു കാ
സൗദിയിൽ വർധിച്ച് വരുന്ന റോഡപകടങ്ങൾ കുറയ്ക്കാനായി നിയമലംഘകർക്ക് കനത്ത ശിക്ഷ നല്കാൻ നിർദ്ദേശം. അമിതവേഗത്തിൽ വണ്ടി ഓടിക്കുന്നവർക്കും ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് എതിരെയും കർശന നടപടികൾ വേണമെന്നാണ് കിഴക്കൻ പ്രവിശ്യാ ട്രാഫിക് സുരക്ഷാ സമിതി റിപ്പോർട്ട് നല്കിയത്.
സൗദിയിൽ ഡ്രൈവിങിനിടെ ഏറ്റവും കൂടുതൽ റോഡപകടങ്ങൾക്കു കാരണമാവുന്ന മൊബൈൽ ഫോൺ ഉപയോഗം, അമിത വേഗത, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾക്കു കടുത്ത ശിക്ഷ ഏർപ്പുത്തുന്നതിനെ കുറിച്ചു പഠിച്ച ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കൂടാതെ ട്രാഫിക് ശിക്ഷാ നിയമം പുനഃപരിശോധിക്കുകയും കൂടുതൽ കടുത്ത ശിക്ഷ ഏർപ്പെടുത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും അമിത വേഗതക്കും വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള ശിക്ഷാ നടപടികൾ കൈക്കൊള്ളണമെന്നാണ് നിർദ്ദശം.
Next Story