- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടങ്ങൾക്ക് കാരണം വാഹനങ്ങളുടെ സാങ്കേതിക തകരാറെന്ന വാദം തെറ്റ്; പ്രധാന കാരണം വേഗതയെന്ന് റോയൽ ഒമാൻ പൊലീസ്
മസ്‌കത്ത്: വാഹനങ്ങളുടെ സാങ്കേതിക തകരാറുകൾ മൂലമാണ് രാജ്യത്തെ അപകടങ്ങൾക്കെന്ന വാദം തെറ്റെന്ന് റോയൽ ഒമാൻ പൊലീസ്.വാഹനങ്ങളുടെ സാങ്കേതികത്തകരാറ് അപകടങ്ങൾക്ക് കാരണമാകുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ജനങ്ങൾക്കിടയിൽ നിന്ന് ആവശ്യമുയർന്നതിനെ തുടർന്നാണ് പൊലീസ് വിശദീകരണം നൽകിയത്. രജിസ്റ്റർ ചെയ്തതിൽ വളരെ കുറച്ചു കേസുകൾ മാത്രമേ വാഹനങ
മസ്‌കത്ത്: വാഹനങ്ങളുടെ സാങ്കേതിക തകരാറുകൾ മൂലമാണ് രാജ്യത്തെ അപകടങ്ങൾക്കെന്ന വാദം തെറ്റെന്ന് റോയൽ ഒമാൻ പൊലീസ്.
വാഹനങ്ങളുടെ സാങ്കേതികത്തകരാറ് അപകടങ്ങൾക്ക് കാരണമാകുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ജനങ്ങൾക്കിടയിൽ നിന്ന് ആവശ്യമുയർന്നതിനെ തുടർന്നാണ് പൊലീസ് വിശദീകരണം നൽകിയത്.
രജിസ്റ്റർ ചെയ്തതിൽ വളരെ കുറച്ചു കേസുകൾ മാത്രമേ വാഹനങ്ങളുടെ തകരാറുകൾ മൂലമുണ്ടായിട്ടുള്ളൂ. മിക്കതിനു വേഗതയാണ് കാരണമെന്നും ആർ.ഒ.പി പ്രസ്താവനയിൽ വ്യക്തമാക്കി. പത്തു വർഷം പഴക്കമുള്ള വാഹനങ്ങൾ റീ രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് വിശദമായി പരിശോധിക്കുന്നുണ്ട്. ഏതെങ്കിലും ഭാഗങ്ങൾക്ക് കേടുണ്ടെങ്കിൽ പിന്നീട് രജിസ്റ്റർ ചെയ്തു നൽകാറില്ലെന്നും ആർ.ഒ.പി വ്യക്തമാക്കി.
അപകട കേസുകളിൽ വാഹനങ്ങളുടെ തകരാർ ശ്രദ്ധയിൽ പെടുത്തിയുള്ള പരാതികൾ ലഭിച്ചിട്ടില്ലെന്ന് പബ്ലിക് അഥോറിറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷനും (പി.എ.സി.പി) വ്യക്തമാക്കി.