ന്യൂയോർക്ക്: ടൊറേന്റോയിലെ ഹിൽട്ടൺ ഹോട്ടലിൽ ജൂലൈ ഒന്നു മുതൽ നാലു വരെ നടത്തുന്ന ഫൊക്കാന കൺവൻഷനോടൊപ്പം വിദ്യാർത്ഥികൾക്കായി നടത്തുന്ന നാഷണൽ സ്‌പെല്ലിങ് ബീ മത്സരം എന്നും ദേശിയ ശ്രദ്ധ ആകൃഷ്ടിച്ചിട്ടുള്ള ഒരു മത്സരമാണ്. ഇതിനുവേണ്ടി എല്ലാ റീജണുകളിലും മൽസരങ്ങൾ നടത്തുന്നതാണ്.

ന്യൂയോർക്ക് റീജണിന്റെ സ്‌പെല്ലിങ് ബീ മത്സരം ജൂൺ 18നു (ശനി) രണ്ടു മുതൽ സഫേൺ റസ്റ്ററന്റിൽ (97 S Route 303 ,Congers , NY 10920) നടക്കുമെന്നു റീജണൽ വൈസ് പ്രസിഡന്റ് ഡോ. ജോസ് കാനാട്ട്, സെക്രട്ടറി അലക്‌സ് തോമസ് എന്നിവർ അറിയിച്ചു.

എല്ലാ റീജണുകളിലും ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്ന മത്സരാർഥികൾക്കാണ് ഫൊക്കാന കൺവൻഷനിൽ നടക്കുന്ന സ്‌പെല്ലിങ് ബീ മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത. അഞ്ചു മുതൽ ഒൻപാതം ക്ലാസ് വരെ പഠിക്കുന്ന കുട്ടികാൾക്ക് മത്സരത്തിൽ പങ്കെടുക്കാം. നാഷണൽ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥനങ്ങൾ നേടുന്നവർക്ക്, മുൻ വർഷങ്ങളിലേതുപോലെ കാഷ് അവാർഡും ആകർഷകങ്ങളായ സമ്മാനങ്ങളും നൽകുന്നു. ജൂൺ 20നു മുൻപ് പേര് രജിസ്റ്റർ ചെയ്തിരിക്കണം.

നമ്മുടെ കുട്ടികളുടെ ഇംഗ്ലീഷിലെ അഭിരുചി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സ്‌പെല്ലിങ് ബീ മത്സരങ്ങൾ നടത്തുന്നത്.

കഴിഞ്ഞ കുറെ വർഷങ്ങളായി അമേരിക്കയിലെ നാഷണൽ സ്‌പെല്ലിങ് ബീ മത്സരത്തിൽ നമ്മുടെ കുട്ടികൾക്ക് കിട്ടുന്ന വിജയം, അവരെ പ്രോൽസഹിപ്പിക്കാൻ നമ്മുക്ക് പ്രേരണ നൽകുന്നു.

കേരള സംസ്‌കാരം അമേരിക്കയിൽ നഷ്ടപ്പെടാതിരിക്കാൻ അക്ഷീണ പരിശ്രമം നടത്തുന്ന ഫൊക്കാന, 2016 കൺവൻഷന് ഒരുങ്ങിക്കഴിഞ്ഞതായി ഭാരാവാഹികൾ അറിയിച്ചു

വിവരങ്ങൾക്ക്: ഫിലിപ്പോസ് ഫിലിപ്പ് 845 6422060, ഡോ. ജോസ് കാനട്ട് 516 655 4270, അലക്‌സ് തോമസ് 914 473 0142, ഗണേശ് നായർ 914 8261677.