- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരൂഹചര്യത്തിൽ കാണാതായ സോണിയ ഗാന്ധിയുടെ സുരക്ഷ ഉദ്യോഗസ്ഥനെ കണ്ടെത്തി; മുതിർന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ മനംനൊന്താണ് ഇയാൾ പോയതെന്നാണു പൊലീസ്; സെപ്റ്റംബർ മൂന്നു മുതലാണ് സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ കമാൻഡർ രാകേഷ് കുമാറിനെ കാണാതായത്
ന്യൂഡൽഹി: ദുരൂഹചര്യത്തിൽ കാണാതായ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ രാകേഷ് കുമാറിനെ (31) കണ്ടെത്തി. മുതിർന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ മനംനൊന്താണ് ഇയാൾ പോയതെന്നാണു പൊലീസ് നൽകുന്ന സൂചന. ഇക്കഴിഞ്ഞ സെപ്റ്റംബർ മൂന്നു മുതലാണ് സോണിയ ഗാന്ധിയുടെ സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ കമാൻഡർ രാകേഷ് കുമാറിനെ കാണാതായത്. കോൺഗ്രസ് അധ്യക്ഷ സോണിയയുടെ 10 ജൻപഥ് വസതിയുടെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന രാകേഷ് നെയാണ് കാണാതായിരുന്നത്. സോണിയഗാന്ധിയുടെ ഔദ്യോഗിക വസതിയായ ജൻപതിൽ സെപ്റ്റംബർ ഒന്നിന് ഡ്യൂട്ടിക്കെത്തിയിരുന്നു. സുഹൃത്തുക്കളെ കണ്ടതിനു ശേഷം രാവിലെ 11 മണിയോടെ രാകേഷ് സോണിയാ ഗാന്ധിയുടെ വീട്ടിൽ നിന്നും മടങ്ങിയിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. അന്ന് രാകേഷ് കുമാറിന് 'ഓഫ് ഡേ' ആയിരുന്നെങ്കിലും എന്തിനാണ് അദ്ദേഹം യൂണിഫോം ധരിച്ച് പതിവ് പോലെ ഡ്യൂട്ടിക്കെത്തിയതെന്നാണ് ഇപ്പോൾ സഹപ്രവർത്തകരേയും സംഭവം അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരേയും വലയ്ക്കുന്നത്. രാകേഷിന്റെ സർവീസ് റിവോൾവറും, മൊബെൽ ഫോണും താമസ സ്ഥ
ന്യൂഡൽഹി: ദുരൂഹചര്യത്തിൽ കാണാതായ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ രാകേഷ് കുമാറിനെ (31) കണ്ടെത്തി. മുതിർന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ മനംനൊന്താണ് ഇയാൾ പോയതെന്നാണു പൊലീസ് നൽകുന്ന സൂചന. ഇക്കഴിഞ്ഞ സെപ്റ്റംബർ മൂന്നു മുതലാണ് സോണിയ ഗാന്ധിയുടെ സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ കമാൻഡർ രാകേഷ് കുമാറിനെ കാണാതായത്.
കോൺഗ്രസ് അധ്യക്ഷ സോണിയയുടെ 10 ജൻപഥ് വസതിയുടെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന രാകേഷ് നെയാണ് കാണാതായിരുന്നത്. സോണിയഗാന്ധിയുടെ ഔദ്യോഗിക വസതിയായ ജൻപതിൽ സെപ്റ്റംബർ ഒന്നിന് ഡ്യൂട്ടിക്കെത്തിയിരുന്നു.
സുഹൃത്തുക്കളെ കണ്ടതിനു ശേഷം രാവിലെ 11 മണിയോടെ രാകേഷ് സോണിയാ ഗാന്ധിയുടെ വീട്ടിൽ നിന്നും മടങ്ങിയിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. അന്ന് രാകേഷ് കുമാറിന് 'ഓഫ് ഡേ' ആയിരുന്നെങ്കിലും എന്തിനാണ് അദ്ദേഹം യൂണിഫോം ധരിച്ച് പതിവ് പോലെ ഡ്യൂട്ടിക്കെത്തിയതെന്നാണ് ഇപ്പോൾ സഹപ്രവർത്തകരേയും സംഭവം അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരേയും വലയ്ക്കുന്നത്.
രാകേഷിന്റെ സർവീസ് റിവോൾവറും, മൊബെൽ ഫോണും താമസ സ്ഥലത്ത് ഉപേക്ഷിച്ചിട്ടാണ് പോയിരുന്നത്. പൊലീസിനോ, ബന്ധുക്കൾക്കോ ഇയാളുമായി അതുവരെ ബന്ധപ്പെടാനായിരുന്നുമില്ല. രാകേഷിനെ കാണാതായതിനെ തുടർന്നു പൊലീസ് ഇയാൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിരുന്നു.
സംഭവത്തെ തുടർന്നു രാകേഷിന്റെ അച്ഛൻ ഡൽഹി പൊലീസിനും പരാതി നൽകിയിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സമയത്തല്ല രാകേഷിനെ കാണാതായത്. ദ്വാരകയിൽ ഒരു ഫ്‌ളാറ്റിൽ കുടുംബത്തോടോപ്പം വാടകയ്ക്കാണ് രാകേഷ് താമസിച്ചിരുന്നത്. സെപ്റ്റംബർ രണ്ടിന് രാകേഷ് വീട്ടിലെത്തിയില്ലെങ്കിലും, ഡ്യൂട്ടി നീട്ടി നൽകിക്കാണുമെന്നാണ് കുടുംബാംഗങ്ങൾ ധരിച്ചിരുന്നത്.
മൂന്നാം തിയതിയും വീട്ടിലെത്താതായതോടെ ഫോണിൽ വിളിച്ചപ്പോഴാണ് വീട്ടിൽ നിന്നും ഫോൺ എടുത്തിട്ടില്ലെന്ന വിവരം അറിഞ്ഞത്. പിന്നാലെ രാകേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. സോണിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കാണാതായ സംഭവത്തിൽ അതീവ ഗൗരവത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഡൽഹി പൊലീസ് രാകേഷിനെ കണ്ടെത്തിയത്.