- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി കഴിഞ്ഞ് അഞ്ചിന് വിമാനം കയറിയാൽ പത്തരയ്ക്ക് വീട്ടിൽ എത്താം; ദുബായിൽ നിന്നും കോഴിക്കോട്ടേക്ക് സ്‌പൈസ് ജെറ്റിന്റെ പുതിയ സർവ്വീസ് തുടങ്ങുന്നു
ദുബായ്: അടുത്തമാസം 15 മുതൽ കോഴിക്കോടിനും ദുബായിക്കുമിടയിൽ സ്‌പൈസ് ജെറ്റ് വിമാനം ദിവസേന സർവീസ് നടത്തും. ദുബായ് ടെർമിനൽ ഒന്നിൽനിന്ന് വൈകിട്ട് 4.55ന് പുറപ്പെടുന്ന വിമാനം രാത്രി 10.15ന് കോഴിക്കോട്ടെത്തും. കരിപ്പൂരിലെ റൺവേ നവീകരണത്തിന്റെ പേരിൽ എമിറേറ്റ്‌സ് ഉൾപ്പെടെയുള്ള ചില വിമാനക്കമ്പനികൾ സർവീസ് നിർത്തിവച്ചതിനെത്തുടർന്നുള്ള യാത്രാക്
ദുബായ്: അടുത്തമാസം 15 മുതൽ കോഴിക്കോടിനും ദുബായിക്കുമിടയിൽ സ്‌പൈസ് ജെറ്റ് വിമാനം ദിവസേന സർവീസ് നടത്തും. ദുബായ് ടെർമിനൽ ഒന്നിൽനിന്ന് വൈകിട്ട് 4.55ന് പുറപ്പെടുന്ന വിമാനം രാത്രി 10.15ന് കോഴിക്കോട്ടെത്തും. കരിപ്പൂരിലെ റൺവേ നവീകരണത്തിന്റെ പേരിൽ എമിറേറ്റ്‌സ് ഉൾപ്പെടെയുള്ള ചില വിമാനക്കമ്പനികൾ സർവീസ് നിർത്തിവച്ചതിനെത്തുടർന്നുള്ള യാത്രാക്ലേശത്തിന് പുതിയ സർവീസ് വലിയ ആശ്വാസമാകും.
ശനിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വൈകിട്ട് 4.55നാകും ദുബായിൽ നിന്ന് വിമാനം പുറപ്പെടുക. ശനിയാഴ്ചകളിൽ പുലർച്ചെ അഞ്ചുമണിക്ക് ദുബായിൽനിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 10.20ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടുനിന്ന് എല്ലാദിവസവും പുലർച്ചെ 1.05ന് പുറപ്പെടുന്ന വിമാനം 3.55ന് ദുബായിലെ ടെർമിനൽ ഒന്നിൽ ഇറങ്ങും. മുപ്പതുകിലോ ബാഗേജും ഏഴുകിലോയുടെ ഹാന്റ് ബാഗേജിനും പുറമേ മൂന്നുകിലോയുടെ ഡ്യൂട്ടിഫ്രീ സാധനങ്ങളും യാത്രക്കാരന് കൊണ്ടുപോകാം.
ഉദ്ഘാടനം പ്രമാണിച്ച് കോഴിക്കോട്ടേക്കുള്ള ആദ്യദിവസങ്ങളിൽ ചെറിയ നിരക്കിൽ ടിക്കറ്റ് ലഭ്യമാണെന്ന് ജനറൽ സെയിൽസ് ഏജന്റായ ഷറഫ് ട്രാവൽ അധികൃതർ അറിയിച്ചു.