- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൻ വിമാന അപകടം ഭാഗ്യത്തിനൊഴിവായി; ലാൻഡിങ്ങിനിടെ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽത്തട്ടി; സ്പൈസ്ജെറ്റ് വിമാനം ഭാഗ്യത്തിന് രക്ഷപ്പെട്ടത് ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ
ന്യൂഡൽഹി: ഭാഗ്യത്തിന്റെ മേമ്പോടിയിൽ വൻ വിമാന ദുരന്തം ഒഴിവായി. വിമാനത്തിന്റെ ലാൻഡിങ്ങിനിടെ സ്പൈസ്ജെറ്റ് വിമാനത്തിന്റെ വാൽഭാഗം റൺവേയിൽത്തട്ടിയെങ്കിലും നേരിയ വെത്യാസത്തിൽ അപകടമൊഴിവായി. മധ്യപ്രദേശിലെ ജബൽപുരിൽനിന്നെത്തിയ വിമാനമാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണു സംഭവം. സ്പൈസ്ജെറ്റിന്റെ എസ്ജി-2642 നമ്പർ വിമാനമാണ് റൺവേയിൽ തട്ടിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് വിമാന കമ്പനി അറിയിച്ചു. ആർക്കും സംഭവത്തിൽ പരിക്കേറ്റിട്ടില്ലെന്ന് കമ്പനി അറിയിച്ചു. എന്നാൽ, എത്ര യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു എന്നതുൾപ്പെടെയുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ(ഡി.ജി.സി.എ) പ്രതികരിച്ചിട്ടില്ല
ന്യൂഡൽഹി: ഭാഗ്യത്തിന്റെ മേമ്പോടിയിൽ വൻ വിമാന ദുരന്തം ഒഴിവായി. വിമാനത്തിന്റെ ലാൻഡിങ്ങിനിടെ സ്പൈസ്ജെറ്റ് വിമാനത്തിന്റെ വാൽഭാഗം റൺവേയിൽത്തട്ടിയെങ്കിലും നേരിയ വെത്യാസത്തിൽ അപകടമൊഴിവായി.
മധ്യപ്രദേശിലെ ജബൽപുരിൽനിന്നെത്തിയ വിമാനമാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണു സംഭവം. സ്പൈസ്ജെറ്റിന്റെ എസ്ജി-2642 നമ്പർ വിമാനമാണ് റൺവേയിൽ തട്ടിയത്.
യാത്രക്കാർ സുരക്ഷിതരാണെന്ന് വിമാന കമ്പനി അറിയിച്ചു. ആർക്കും സംഭവത്തിൽ പരിക്കേറ്റിട്ടില്ലെന്ന് കമ്പനി അറിയിച്ചു. എന്നാൽ, എത്ര യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു എന്നതുൾപ്പെടെയുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ(ഡി.ജി.സി.എ) പ്രതികരിച്ചിട്ടില്ല
Next Story