- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഴ്ചയിൽ രണ്ട് മസ്‌ക്കറ്റ്- അഹമ്മദാബാദ് വിമാന സർവീസുമായി സ്‌പൈസ് ജെറ്റ്; സർവീസ് മെയ് 13 ന് ആരംഭിക്കും
മസ്‌ക്കറ്റ്: മസ്‌ക്കറ്റ് അഹമ്മദാബാദ് റൂട്ടിൽ പുതിയ രണ്ടു സർവീസുകളുമായി സ്‌പൈസ് ജെറ്റ് എത്തുന്നു. ഇന്ത്യയിലെ ബജറ്റ് എയർലൈൻസ് കമ്പനികളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സ്‌പൈസ് ജെറ്റ് മെയ് 13 മുതൽ പുതിയ സർവീസ് ആരംഭിക്കും. പുതിയ രണ്ടു സർവീസുകൾ ആരംഭിക്കുന്നതോടെ മസ്‌ക്കറ്റ്- അഹമ്മദാബാദ് സെക്ടറിൽ ആഴ്ചയിൽ അഞ്ച് സർവീസുകൾ ആയിട്ടുണ്ട്. മെയ
മസ്‌ക്കറ്റ്: മസ്‌ക്കറ്റ് അഹമ്മദാബാദ് റൂട്ടിൽ പുതിയ രണ്ടു സർവീസുകളുമായി സ്‌പൈസ് ജെറ്റ് എത്തുന്നു. ഇന്ത്യയിലെ ബജറ്റ് എയർലൈൻസ് കമ്പനികളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സ്‌പൈസ് ജെറ്റ് മെയ് 13 മുതൽ പുതിയ സർവീസ് ആരംഭിക്കും. പുതിയ രണ്ടു സർവീസുകൾ ആരംഭിക്കുന്നതോടെ മസ്‌ക്കറ്റ്- അഹമ്മദാബാദ് സെക്ടറിൽ ആഴ്ചയിൽ അഞ്ച് സർവീസുകൾ ആയിട്ടുണ്ട്.
മെയ് 13ന് ആരംഭിക്കുന്ന സർവീസിലേക്ക് ഇപ്പോഴേ ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. തുടക്കമെന്ന നിലയിൽ 39 റിയാൽ ടിക്കറ്റ് നിരക്ക് നൽകിയാൽ മതി. പുതുതായി ആരംഭിക്കുന്ന രണ്ട് സർവീസുകൾ അഹമ്മദാബാദിൽ നിന്ന് എല്ലാ ബുധനാഴ്ചയും ഞായറാഴ്ചയും രാത്രി 11 നാണ് പുറപ്പെടുക. വ്യാഴാഴ്ചയും തിങ്കളാഴ്ചയും പുലർച്ചെ 1.10 നാണ് മസ്‌ക്കറ്റിൽ നിന്നുള്ള സർവീസ്. ഡൽഹി, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അഹമ്മദാബാദിൽ നിന്ന് മസ്‌ക്കറ്റ് വിമാനസർവീസ് ഏറെ പ്രയോജനപ്പെടുമെന്നും സ്‌പൈസ് ജെറ്റ് ചീഫ് ഓപ്പറേറ്റിങ് ഓഫീസ് സഞ്ജീവ് കപൂർ വ്യക്തമാക്കി.
ഇന്റർനാഷണൽ സർവീസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതുതായി രണ്ട് മസ്‌ക്കറ്റ് സർവീസ് കൂടി ഏർപ്പെടുത്തിയതെന്നും ഇനിയും കൂടുതൽ സർവീസ് പ്രതീക്ഷിക്കാമെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു.