- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പ്രവാസികളുടെ ഒരു വർഷം നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു; ഖത്തറിൽ പുതിയ തൊഴിൽ നിയമം ഉടനെന്ന് സൂചന
ദോഹ:തൊഴിൽ മേഖലയിൽ പുതിയ സാധ്യതകൾ തിരയുന്ന പുതിയ തൊഴിൽ നിയമം ഉടൻ നടപ്പിലാകുമെന്ന് സൂചന. ഇതോടെ ആയിരക്കണക്കിന് പ്രവാസികളുടെ ഒരു വർഷം നീണ്ട കാത്തിരിപ്പിന് വിരാമമാകും. നിരവധി ഭേദഗതികളോടു കൂടി തയ്യാറാക്കുന്ന സ്‌പോൺസർഷിപ്പ് നിയമം അവസാന ഘട്ടത്തിലാണെന്നു ദേശീയ മനുഷ്യാവകാശ സമിതി അധ്യക്ഷൻ ഡോ.അലി ബിൻ സമീഖ് അൽമർറി വെളിപ്പെടുത്തിയതോടെയാണ്
ദോഹ:തൊഴിൽ മേഖലയിൽ പുതിയ സാധ്യതകൾ തിരയുന്ന പുതിയ തൊഴിൽ നിയമം ഉടൻ നടപ്പിലാകുമെന്ന് സൂചന. ഇതോടെ ആയിരക്കണക്കിന് പ്രവാസികളുടെ ഒരു വർഷം നീണ്ട കാത്തിരിപ്പിന് വിരാമമാകും. നിരവധി ഭേദഗതികളോടു കൂടി തയ്യാറാക്കുന്ന സ്‌പോൺസർഷിപ്പ് നിയമം അവസാന ഘട്ടത്തിലാണെന്നു ദേശീയ മനുഷ്യാവകാശ സമിതി അധ്യക്ഷൻ ഡോ.അലി ബിൻ സമീഖ് അൽമർറി വെളിപ്പെടുത്തിയതോടെയാണ് പ്രവാസികൾക്ക് വീണ്ടും പ്രതീക്ഷയുടെ പുതുനാളം കൈവന്നത്.
നിലവിലെ സ്‌പോൺസർഷിപ്പ് നിയമവുമായി ബന്ധപ്പെട്ട എല്ലാപ്രതിസന്ധികളും പരിഹരിച്ചുകൊണ്ടു പുതിയ നിയമം പുറത്തുവിടാൻ നിർണായകമായ നീക്കമാണു സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നതെന്നു മർറി ചൂണ്ടിക്കാട്ടി.
സർക്കാർ നടപ്പിലാക്കാനുദ്ദേശിക്കുന്ന സ്‌പോൺസർഷിപ്പ് പരിഷ്‌കരണങ്ങളെ ദേശീയ മനുഷ്യാവകാശ സമിതി വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. മനുഷ്യാവകാശ സമിതിയുടെ ഭാഗത്തുനിന്നുമുള്ള പല നിർദേശങ്ങളും മുന്നോട്ടുവയ്ക്കുകയും ചെയ്തിട്ടുണ്ട്.സ്‌പോൺസർക്കും തൊഴിലാളിക്കുമിടയിൽ തുല്യനീതി നടപ്പിലാക്കുന്നതായിരിക്കും പുതിയ നിയമം എന്ന കാര്യത്തിൽ സംശയത്തിനു വകയില്ല. സ്‌പോൺസറുടെയും തൊഴിലാളിയുടെയും അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും യാതൊരു കോട്ടവും ഉണ്ടാക്കുന്നതല്ല പുതിയ നിയമമെന്നും അദ്ദേഹം വിശദമാക്കി.
സ്‌പോൺസറിൽ നിന്നു നോ ഒബ്ജക്ഷൻ ലെറ്റർ കിട്ടാത്ത പക്ഷം രണ്ടു വർഷം വിലക്ക് എർപെടുത്തുന്നതുൾപെടെ നിലവിലുള്ള നിയമം കാരണം നിരവധി വിദേശ തൊഴിലാളികളാണ് ജോലി മാറാൻ കഴിയാതെ വിഷമിക്കുന്നത്. നിയമം നടപ്പിലായാൽ തൊഴിൽ കരാറിലെ കാലാവധി പൂർത്തിയായാൽ തൊഴിലാളികൾക്ക് മറ്റ് സ്ഥാപനങ്ങളിലേക്കോ സ്‌പോൺസറുടെ കീഴിലേക്കോ ജോലി മാറാനാവും. തൊഴിൽ കാലാവധി വ്യക്തമാക്കാത്ത കരാറാണെങ്കിൽ അഞ്ചു വർഷം പൂർത്തിയായാൽ ജോലി മാറാമെന്ന നിർദേശവും ഭേദഗതിയിൽ ഉണ്ട്. രാജ്യം വിട്ടുപോകുന്നതിനുള്ള എക്സിറ്റ് പെർമിറ്റിനുള്ള അധികാരം സ്‌പോൺസറിൽ നിന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലേക്ക് മാറ്റുന്നതാണ് ഭേദഗതിയിലെ മറ്റൊരു സുപ്രധാന നിർദ്ദേശം. തൊഴിൽ നിയമത്തിൽ സമഗ്രമായ മാറ്റം വരുത്തിക്കൊണ്ടുള്ള നിയമത്തിന്റെ കരടുരേഖ കഴിഞ്ഞ ഡിസംബറിൽ പുറത്തിറക്കിയിരുന്നെങ്കിലും നിയമം ഇതുവരെ പ്രാബല്യത്തിൽ വന്നിരുന്നില്ല. ഖത്തർ ചേംബറിന്റെ കടുത്ത വിമർശനങ്ങൾ നേരിടേണ്ടിവന്ന നിയമ ഭേദഗതികൾ ഒടുവിൽ അവരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചു മന്ത്രിസഭയുടെ അന്തിമ തീരുമാനത്തിനായി വിടുകയായിരുന്നു.