റോത്തക്ക്: ദേശീയ സീനയർ സ്‌കൂൾ മീറ്റിൽ കേരളത്തിനു വീണ്ടും സ്വർണം. പോൾവോട്ടിൽ കല്ലടിയുടെ നിവ്യ ആന്റണിയാണ് സൂവർണ നേട്ടം കൈവരിച്ചത്. ദേശീയ റെക്കാർഡോടെയാണ് നിവ്യയുടെ സ്വർണം. കേരളത്തിന്റെ മരിയ ജെയ്‌സണിന്റെ റെക്കാർഡാണ് നിവ്യ മറികടന്നത്.