- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടിന് അഭിമാനമായി കണ്ണൂരിലെ ഫുട്ബോൾ കളിക്കാരൻ പയ്യൻ നന്ദകിഷോർ; പിണറായി സ്വദേശി ഖേലോ ഇന്ത്യ നാഷണൽ ഗെയിംസിൽ കേരള ടീമിൽ അംഗം
കണ്ണൂർ: കായിക രംഗത്ത് കണ്ണൂരിന്റെ അഭിമാനമായി സി.ആർ നന്ദകിഷോർ. ഖേലോ ഇന്ത്യാ നാഷണൽ ഗെയിംസിൽ കേരള സ്റ്റേറ്റ് ടീമിൽ ഇടം നേടിയിരിക്കുകയാണ് ഈ പിണറായി സ്വദേശിയായ യുവതാരം ഈ വർഷത്തെ ഖേലോ ഇന്ത്യാ നാഷണൽ ഗെയിംസ് കേരള സ്റ്റേറ്റ് ടീമിൽ ഇടം നേടിയ കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏക ഫുട്ബോൾ കളിക്കാരനാണ് നന്ദകിഷോർ.
ജൂൺ മൂന്ന് മുതൽ ഹരിയാനയിൽ വച്ച് നടക്കുന്ന ഖേലോ ഇന്ത്യാ നാഷണൽ ഗെയിംസിൽ പങ്കെടുക്കാൻ മെയ് 31 ന് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്ന് ഖേലോ ഇന്ത്യ നാഷണൽ ക്യാംപിൽ നിന്നും ഹരിയാണയിലേക്ക് നന്ദകിഷോറും സംഘവും യാത്ര തിരിക്കും. അണ്ടർ 12 കെ.എഫ് എ അക്കാദമി ഫുട്ബോൾ ടൂർണ്ണമെന്റ് സ്റ്റേറ്റ് ടീം മെമ്പർ, കെ.എഫ് എ സബ് ജൂനിയർ കണ്ണൂർ ടീം ക്യാപ്റ്റൻ , സ്റ്റേറ്റ് ടീം മെമ്പർ. കെ എഫ് എ ജൂനിയർ ഇന്റർ ഡിസ്ടിക്റ്റ് കണ്ണൂർ ജില്ലാ ടീം മെമ്പർ തുടങ്ങി മികച്ച ട്രാക്ക് റെക്കാർഡുകളുടെ ഉടമയാണ് ഈ പതിനേഴുവയസുകാരൻ.
ഇപ്പോൾ പറപ്പൂർ ഫുട്ബോൾ അക്കാദമിയിൽ കളിച്ചുവരികയാണ്. 2022 ലെ കേരള പ്രീമിയർ ലീഗിൽ പറപ്പൂർ എഫ് സിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ പിണറായി പഞ്ചായത്തിൽ പാനുണ്ടയിൽ താമസിക്കുന്ന നന്ദകിഷോർ മലബാർ കാൻസർ സെന്റർ ജീവനക്കാരൻ യു രാജീവന്റെയും, മുൻജില്ലാ പഞ്ചായത്ത് മെമ്പറായ സി. ജിഷയുടെയും മകനുമാണ്. തലശ്ശേരി റോവേഴ്സ് അക്കാദമി സെപ്റ്റ് ടീമിലൂടെയാണ്. സെപ്റ്റ് കേരള ടീമിലെത്തിയ നന്ദകിഷോർ ഫറൂക്ക് ഹയർ സെക്കണ്ടറി സ്‌കൂളിന് വേണ്ടി സുബ്രതോ കപ്പിൽ കളിച്ചിട്ടുണ്ട്. ഇപ്പോൾ പറപ്പൂർ സെന്റ് ജോൺസ് സ്‌കൂളിലെ പ്ളസ്ടൂ വിദ്യാർത്ഥിയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്