സൂറിച്ച് : ഡയമണ്ട് ലീഗ് ഫൈനലിൽ ഇന്ത്യയുടെ നീരജ് ചോപ്രയുടെ സ്വർണനേട്ടം രാജ്യത്തിന് തന്നെ അഭിമാനമായിമാറിയിരിക്കുകയാണ്. ജാവലിൻ ത്രോയിൽ 88.44 മീറ്റർ ദൂരമെറിഞ്ഞാണ് ഒന്നാമതായത്. ഡമയണ്ട് ലീഗ് ഫൈനലിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ് ചോപ്ര.രണ്ടാം ശ്രമത്തിലാണ് അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തത്. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജിനാണ് വെള്ളി. 86.94 മീറ്ററാണ് വാൽഡെജിൻ എറിഞ്ഞത്.

ആദ്യത്തെ ത്രോ ഫൗൾ ആയെങ്കിലും രണ്ടാം ശ്രമത്തിലാണ് നീരജ് ചോപ്ര എറിഞ്ഞു നേടിയത്. ഒളിമ്പിക്‌സ് സ്വർണം പോലെ തിളക്കമുള്ള ഡമയണ്ട് ലീഗ് ഫൈനൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ് ചോപ്ര. വെള്ളി മെഡൽ നേടിയ ജാക്കൂബ് വാഡ്ലെച്ചിൽ ചോപ്രയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തിയ താരമായിരുന്നു.

2022 ൽ നടന്ന കോമൺവെൽത്ത് ഗെയിംസ് പരിക്ക് മൂലം നീരജിന് നഷ്ടമായിരുന്നു. ഒളിപിംക്‌സ് സ്വർണവും ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വെള്ളിയും നേടി കരിയറിന്റെ ഏറ്റവും പീക്ക് കാലഘട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു നീരജിന് കോമൺവെൽത്ത് ഗെയിംസ് നഷ്ടമാകുന്നത്. കഴിഞ്ഞ മാസം ആക്രമണത്തിൽ പരിക്കേറ്റ ലോക ചാമ്പ്യൻ ആൻഡേഴ്‌സൻ പീറ്റേഴ്‌സിന്റെ അസാന്നിധ്യത്തിൽ നീരജ് സ്വർണം നേടിയ ടോക്കിയോ ഒളിംപിക്‌സിലെ വെള്ളിനേട്ടക്കാരൻ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജായിരുന്നു പ്രധാന എതിരാളി.

ജാവലിൻ ത്രോയിലെ മാന്ത്രിക സംഖ്യയായ 90 മീറ്റർ ദൂരം പിന്നിട്ട ചരിത്രമുള്ള യാക്കൂബ്, നീരജ് ഒന്നാം സ്ഥാനം നേടിയ ലുസേൻ ഡയമണ്ട് ലീഗ് മീറ്റിൽ രണ്ടാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ ലുസേൻ ഡയമണ്ട് ലീഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് നീരജ് ഫൈനലിൽ കടന്നത്. 89.08 മീറ്റർ ദൂരമാണു ലുസേനിൽ നീരജ് എറിഞ്ഞു നേടിയത്. ജർമ്മനിയുടെ ജൂലിയൻ വെബർ 83.73 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനാം കരസ്ഥമാക്കിയിട്ടുണ്ട്.

വിവിധ ഡയമണ്ട് ലീഗ് മീറ്റുകളിൽ ഈ വർഷം മികച്ച പ്രകടനം നടത്തിയ 6 അത്ലീറ്റുകളാണ് ജാവലിൻ ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്. പോയിന്റ് നിലയിൽ നാലാം സ്ഥാനത്തായിരുന്നു നീരജ് ചോപ്ര എങ്കിലും മിന്നും ഫോം വീണ്ടെടുത്താണ് താരം ഡയമണ്ട് ലീഗിൽ ചാമ്പ്യനായത്.