- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുസ്തിയിൽ ഇന്ത്യയ്ക്ക് ആശ്വാസം; ലോക റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഒന്നിലധികം മെഡലുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമായി അന്റിം പംഗൽ; സ്വീഡന്റെ എമ്മ മൽംഗ്രെനിനെ പരാജയപ്പെടുത്തി 21കാരിക്ക് വെങ്കലം
സാഗ്രെബ്: ലോക റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ 2025-ൽ ഇന്ത്യയുടെ അഭിമാനമായി 21-കാരി അന്റിം പംഗൽ. വനിതാ 53 കിലോഗ്രാം വിഭാഗത്തിൽ സ്വീഡന്റെ എമ്മ മൽംഗ്രെനിനെ 9-1ന് തകർത്ത് വെങ്കല മെഡൽ കരസ്ഥമാക്കി. ഈ നേട്ടത്തോടെ, ലോക റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഒന്നിലധികം മെഡലുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമെന്ന ചരിത്ര നേട്ടം അന്റിം സ്വന്തമാക്കി. 2023-ലും അവർ വെങ്കലം നേടിയിരുന്നു.
ഈ വർഷത്തെ ലോക റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യ നേടുന്ന ഏക മെഡൽ കൂടിയാണിത്. 2018 മുതൽ തുടർച്ചയായി മെഡൽ നേടുന്ന ഇന്ത്യയുടെ പരമ്പരയും ഇതോടെ നിലനിർത്താൻ സാധിച്ചു. സ്വീഡൻ താരത്തിനെതിരായ മത്സരത്തിൽ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ച അന്റിം, പ്രതിരോധത്തിലും ആക്രമണത്തിലും കരുത്ത് തെളിയിച്ചു. ആദ്യ പകുതിയിൽ 3-0 ന് മുന്നിലെത്തിയ താരം, രണ്ടാം പകുതിയിലും ആധിപത്യം തുടരുകയായിരുന്നു.
മറ്റ് ഇന്ത്യൻ താരങ്ങൾക്ക് ടൂർണമെന്റിൽ മുന്നേറാൻ സാധിക്കാതിരുന്ന സാഹചര്യത്തിലാണ് അൻ്റിമിന്റെ മെഡൽ നേട്ടം. ഗ്രീക്കോ-റോമൻ വിഭാഗത്തിൽ ഇന്ത്യയുടെ സോനു, അമാൻ, രാഹുൽ എന്നിവർ ആദ്യ റൗണ്ടുകളിൽ തന്നെ പുറത്തായിരുന്നു. പാരീസ് ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവായ ഇക്വഡോറിന്റെ ലൂസിയ യെപസിനോടാണ് ആന്റിം സെമിഫൈനൽ മത്സരത്തിൽ പരാജയപ്പെട്ടത്.