- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട് സെഞ്ചുറി നേടുന്നതില്‍ നാലാം സ്ഥാനത്ത്; ഏറ്റവും കൂടുതല്‍ ഇരട്ടി സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരത്തില്‍ ഒന്നാമത്; 21ാം നൂറ്റാണ്ടില്‍ 15ല്‍ കൂടുതല്‍ ഇരട്ട സെഞ്ചുറി നേടുന്ന താരം; ചേതേശ്വര്‍ പൂജാര ഈ നൂറ്റാണ്ടിലെ ബ്രാഡ്മാന്
ഛത്തിസ്ഗഢ്: ഛത്തിസ്ഗഢില്‍ നടക്കുന്ന രഞ്ജി ട്രോഫിയില്‍ ഇരട്ട സെഞ്ചുറി നേടിയതോടെ നിരവധി റെക്കോഡുകള്‍ തന്റെ പേരിലേക്ക് എഴുതി ചേര്‍ത്തിരിക്കുകയാണ് ചേതേശ്വര്‍ പൂജാര. 234 റണ്‍സാണ് പൂജാര ഛത്തീസ്ഗഢിനെതിരായ പോരാട്ടത്തില്‍ നേടിയത്. 383 പന്തുകള്‍ നേരിട്ടാണ് താരത്തിന്റെ കിടിലന്‍ ബാറ്റിങ്. 25 ഫോറും, 1 സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.
ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവുമധികം ഫസ്റ്റ് ക്ലാസ് ഡബിള്‍ സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ് നേരത്തേ തന്നെ ചേതേശ്വര്‍ പുജാരയുടെ പേരില്‍ ഭദ്രമാണ്. ഇപ്പോള്‍ മറ്റൊരു ഡബിള്‍ കൂടി ഇതിലേക്കു ചേര്‍ത്ത് ഒന്നാംസ്ഥാനം അദ്ദേഹം കൂടുതല്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്തിരിക്കുകയാണ്. കരിയറിലെ 18ാം ഡബിള്‍ സെഞ്ചുറിയാണ് പുജാര പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളുടെ ഈ എലൈറ്റ് ക്ലബ്ബില്‍ മറ്റാരും തന്നെ അദ്ദേഹത്തിന്റെ അരികില്‍പ്പോലുമില്ല. 11 ഡബിള്‍ സെഞ്ചുറികളോടെ മുന്‍ താരം വിജയ് മെര്‍ച്ചെന്റാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. മൂന്നാംസ്ഥാനം മൂന്നു പേര്‍ ചേര്‍ന്നു പങ്കിടുകയാണ്. മുന്‍ താരം വിജയ് ഹസാരെ, ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണിത്. ഇവരെല്ലാം 10 വീതം ഡബിള്‍ സെഞ്ചുറികള്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറികള്‍ നേടുന്ന ക്രിക്കറ്റിലെ മഹാരാധന്‍മാരുടെ പട്ടികയില്‍ കൂടി പൂജാര സ്ഥാനം പിടിച്ചിരിക്കുകയാണ്. നാലാം സ്ഥാനത്താണ് താരം. ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമന്‍. ഓസ്‌ട്രേലിയന്‍ താരം ഡോണ്‍ ബ്രാഡ്മാനാണ് (192829, 194748) പട്ടികയില്‍ മുന്നില്‍ 37 ഡബിള്‍ സെഞ്ചുറികളാണ് അദ്ദേഹം നേടിയത്. വാള്‍ടര്‍ ഹാമണ്ട് (1925194647) 36 ഡബിലുമായി രണ്ടാം സ്ഥാനത്ത്. എലിയാസ് ഹെന്‍ഡന്‍ (191936) 22 ഇരട്ട ശതകവുമായി മൂന്നാമത്. 21ാം നൂറ്റാണ്ടില്‍ 15ല്‍ കൂടുതല്‍ ഇരട്ട സെഞ്ചുറി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കണ്ടെത്തിയ മൂന്ന് താരങ്ങളില്‍ ഒരാളും, പട്ടികയില്‍ ഒന്നാമനും പൂജാര തന്നെ. മാര്‍ക്ക് രാംപ്രകാശ്, ഗ്രെയം ഹിക്ക് (16) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.