- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റയാൻ റിക്കിൾടണിന്റെ കൂറ്റൻ സിക്സർ ഗാലറിയിൽ നിന്നും കൈപ്പിടിയിലൊതുക്കി ആരാധകൻ; സമ്മാനം 1 കോടി രൂപ; വൈറലായി വീഡിയോ
കേപ് ടൗൺ: സൗത്ത് ആഫ്രിക്ക ട്വന്റി20 പ്രീമിയർ ലീഗിന്റെ (എസ്.എ20) ഉദ്ഘാടന മത്സരത്തിൽ ഗാലറിയിലേക്ക് പറന്നിറങ്ങിയ സിക്സർ ഒറ്റക്കൈയിൽ പിടിച്ചെടുത്ത് ആരാധകന് 1.08 കോടി രൂപ സമ്മാനം. 'ബെറ്റ്‌വേ ക്യാച്ച് 2 മില്യൺ' എന്ന മത്സരത്തിലൂടെയാണ് ഈ വൻ തുക ആരാധകനെ തേടിയെത്തിയത്. 20 ലക്ഷം ദക്ഷിണാഫ്രിക്കൻ റാൻഡ് ആണ് സമ്മാനത്തുകയായി നൽകിയത്.
ഡർബൺ സൂപ്പർ ജയന്റ്സും എം. ഐ കേപ് ടൗണും തമ്മിൽ നടന്ന ആദ്യ മത്സരത്തിനിടെയായിരുന്നു ഈ അപൂർവ സംഭവം. കേപ് ടൗൺ താരം റയാൻ റിക്കിൾടൺ അടിച്ച കൂറ്റൻ സിക്സറാണ് ഗാലറിയിലെ ആരാധകൻ ഒറ്റക്കൈയിൽ സ്വന്തമാക്കിയത്. ട്വന്റി20 ലീഗിന് ഗാലറിയിൽ ആവേശം പകരാനായി സംഘടിപ്പിച്ച ഈ മത്സരം ആരാധകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചു.
First match, first #BetwayCatch2Million catch 👌💯#BetwaySA20 #MICTvDSG #WelcomeToIncredible pic.twitter.com/ftDVL1CtWy
— Betway SA20 (@SA20_League) December 26, 2025
പന്ത് അനായാസം കൈയിലൊതുക്കുന്ന ആരാധകന്റെ വീഡിയോ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചിട്ടുണ്ട്. മത്സരത്തിൽ റയാൻ റിക്കിൾടൺ 113 റൺസെടുത്ത് കേപ് ടൗൺ എം.ഐയുടെ ടോപ് സ്കോററായി. എന്നാൽ മത്സരത്തിൽ ഡർബൻ സൂപ്പർ ജയന്റ്സ് 15 റൺസിന് മുംബൈ ഇന്ത്യൻസ് കേപ് ടൗണിനെ പരാജയപ്പെടുത്തി. ഡർബനുവേണ്ടി ഡെവോൺ കോൻവെ 64 റൺസും, കെയ്ൻ വില്യംസൺ 40 റൺസും, ജോസ് ബട്ട്‍ലർ 20 റൺസും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.




