- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി20 ക്രിക്കറ്റില്‍ അതിവേഗ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ; പന്തും രോഹിത്തും പിന്നില്‍
രാജ്‌കോട്ട്: ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ സെഞ്ചുറി നേട്ടത്തില്‍ രണ്ടാമനായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മേഘാലയയ്‌ക്കെതിരെയാണ് അഭിഷേക് തന്റെ ബാറ്റിങ് വിസ്‌ഫോടനം പുറത്തെടുത്തത്. 28 പന്തുകള്‍ നേരിട്ട സെഞ്ചുറിയിലെത്തിയ അഭിഷേക് 29 പന്തില്‍ എട്ട് ഫോറും 11 സിക്‌സറും സഹിതം 106 റണ്‍സുമായി പുറത്താകാതെ നിന്നു. മേഘാലയ ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം 9.4 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു.
ഈ വര്‍ഷം ജൂണില്‍ സൈപ്രസിനെതിരെ 27 പന്തില്‍ സെഞ്ചുറിയിലെത്തിയ എസ്‌തോണിയ താരം സഹില്‍ ചൗഹാന്‍ മാത്രമാണ് അഭിഷേകിന് മുന്നിലുള്ളത്. കഴിഞ്ഞ ദിവസം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗുജറാത്ത് താരം ഉര്‍വില്‍ പട്ടേലും 28 പന്തില്‍ സെഞ്ചുറി നേടിയിരുന്നു.
പഞ്ചാബിനായി ടീം ക്യാപ്റ്റന്‍ കൂടിയായ അഭിഷേക് ബൗളിങ്ങിലും തിളങ്ങി. നാല് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത് അഭിഷേക് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഏഴ് മത്സരങ്ങളില്‍ അഞ്ചിലും വിജയം നേടിയെങ്കിലും പഞ്ചാബ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയേക്കില്ല. ആറ് മത്സരങ്ങളില്‍ നിന്ന് വിജയമുള്ള രാജസ്ഥാനും ബംഗാളും മധ്യപ്രദേശും പോയിന്റ് ടേബിളില്‍ പഞ്ചാബിന് മുന്നിലാണുള്ളത്.