- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാന്‍ ക്രിക്കറ്റ് താരം ഹസ്രത്തുള്ള സസായിയുടെ മകള്‍ അന്തരിച്ചു; അനുശോചനം അറിയിച്ച് ക്രിക്കറ്റ് ലോകം
അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം ഹസ്രത്തുള്ള സസായിയുടെ മകള്‍ മരണപ്പെട്ടു. സഹതാരവും സുഹൃത്തുമായ കരീം ജനത് ആണ് ദുഖകരമായ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. കുട്ടിയുടെ ചിത്രം സഹിതം വാര്‍ത്ത പങ്കുവെച്ച കരീം ജനത് മരണകാരണം പറഞ്ഞിട്ടില്ല. കരിം ജനത്തിന്റെ പോസ്റ്റിന് താഴെ ക്രിക്കറ്റ് ലോകം അനുശോചനം രേഖപ്പെടുത്തി.
'എന്റെ അടുത്ത സുഹൃത്തായ സഹോദരന്‍ ഹസ്രത്തുള്ള സസായിക്ക് മകളെ നഷ്ടപ്പെട്ട വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കുന്നു. അവിശ്വസനീയമാംവിധം ദുഷ്‌കരമായ സാഹചര്യത്തിലൂടെ അദ്ദേഹവും കുടുംബവും കടന്നുപോകുന്ന ദുഃഖത്താല്‍ എന്റെ ഹൃദയം വേദനിക്കുന്നു. ഈ ദാരുണമായ നഷ്ടത്തിലൂടെ കടന്നുപോകുമ്പോള്‍ അവരെ നിങ്ങളുടെ ചിന്തകളിലും പ്രാര്‍ഥനകളിലും ഉള്‍പ്പെടുത്തുക. ഹസ്രത്തുള്ള സസായിക്കും കുടുംബത്തിനും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു', ജനത് കുറിച്ചു.
2025 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുത്ത അഫ്ഗാന്‍ ടീമില്‍ ഹസ്രത്തുള്ള ഉണ്ടായിരുന്നില്ല. 2016 ല്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരായ ഏകദിന മത്സരത്തിലൂടെയാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം 16 ഏകദിനങ്ങളും 45 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.