- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാന പന്ത് സിക്സർ പറത്തി ഇരട്ട സെഞ്ചുറി; അടിച്ചു കൂട്ടിയത് 12 ഫോറുകളും 13 സിക്സറുകളും; ഷമി നയിച്ച ബൗളിംഗ് നിരയെ നിലംപരിശാക്കി രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ച അമൻ റാവു
രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയിൽ ബംഗാളിനെതിരായ മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടി ഹൈദരാബാദ് ഓപ്പണർ അമൻ റാവു. അടുത്തിടെ നടന്ന ഐപിഎൽ 2026 താരലേലത്തിൽ 30 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ 21-കാരനായ അമൻ, രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 154 പന്തിൽ നിന്ന് 200 റൺസ് നേടി. 12 ഫോറുകളും 13 സിക്സറുകളും ഉൾപ്പെട്ട അദ്ദേഹത്തിന്റെ പ്രകടനം ഹൈദരാബാദിനെ 5 വിക്കറ്റ് നഷ്ടത്തിൽ 352 റൺസെന്ന കൂറ്റൻ സ്കോറിലെത്തിച്ചു.
ഇന്നിങ്സിലെ അവസാന പന്തിൽ സിക്സർ അടിച്ച് 194-ൽ നിന്ന് 200 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടാണ് അമൻ റാവു ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയത്. മുഹമ്മദ് ഷമി, മുകേഷ് കുമാർ, ആകാശ് ദീപ്, ഷഹബാസ് അഹമ്മദ് എന്നിവരടക്കമുള്ള ഇന്ത്യക്കായി കളിച്ചിട്ടുള്ള മികച്ച ബൗളർമാർക്കെതിരെയായിരുന്നു താരത്തിന്റെ ഈ മിന്നുന്ന പ്രകടനം. ഈ മൂന്ന് പേർക്കെതിരെ മാത്രം 120 റൺസാണ് അമൻ റാവു അടിച്ചെടുത്തത്, അതിൽ എട്ട് സിക്സറുകളും ഉൾപ്പെടുന്നു.
Aman Rao of Hyderabad Scored 200 runs in 154 balls with 13 sixes & 12 fours against West Bengal which had an attack of Shami, Akashdeep & Mukesh,Shahbaz( 4 International Bowlers) in only his 3rd List A match.He will play for RR in the #IPL this year pic.twitter.com/xXEbxsc5EF
— Cover Drive (@day6596) January 6, 2026
തുടക്കത്തിൽ സാവധാനത്തിൽ സ്കോർ ചെയ്ത അമൻ 65 പന്തിൽ അർധസെഞ്ച്വറി പൂർത്തിയാക്കി. 108 പന്തിൽ സെഞ്ച്വറിയിലേക്ക് എത്തിയ താരം പിന്നീട് വേഗത കൂട്ടി, അടുത്ത 100 റൺസ് വെറും 46 പന്തിലാണ് നേടിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കെതിരെ ഷാർദുൽ താക്കൂറിനെതിരെ ഒരു ഓവറിൽ 24 റൺസ് നേടി അർധസെഞ്ച്വറി പ്രകടനവും അമൻ റാവു നേരത്തെ നടത്തിയിരുന്നു.




