മുന്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗിനെതിരെ പാകിസ്ഥാന്‍ പേസര്‍ ആമിര്‍ ജമാല്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്റെ ഇംഗ്ലീഷിനെ പരിഹസിച്ച വീഡിയോയ്ക്ക് ബ്രാഡ് ഹോഗ് മറുപടി നല്‍കുകയാണ് ആമിര്‍. ഹോഗ് പുറത്തുവിട്ട ഒരു വിഡിയോയില്‍ റിസ്വാനെ അനുകരിക്കുന്ന ഒരാളെ ഹോഗ് അഭിമുഖം ചെയ്യുകയും അവിടെ റിസ്വാന്റെ ഇംഗ്ലീഷിലുള്ള സംസാരത്തെ കളിയാക്കുകയും ചെയ്യുകയാണ് ചെയ്തത്.

വീഡിയോയില്‍, വിരാട് കോഹ്ലിയെക്കുറിച്ച് സംസാരിക്കാന്‍ റിസ്വാന അനുകരിക്കുന്ന ആളോട് പറയുകയും ആളുടെ മറുപടി കേട്ട് ഹോഗ് ചിരിക്കുകയും ചെയ്യുന്നത് കാണാം. ''ഞാനും വിരാടും ഒരുപോലെയാണ്. അവന്‍ വെള്ളം കുടിക്കുന്നു. ഞാന്‍ വെള്ളം കുടിക്കുന്നു. അവന്‍ ഭക്ഷണം കഴിക്കുന്നു. ഞാന്‍ ഭക്ഷണം കഴിക്കുന്നു. നമ്മള്‍ രണ്ടുപേരും ഒരുപോലെയാണ്; ഒരു വ്യത്യാസവുമില്ല,'' റിസ്വാന്റെ സ്വരത്തില്‍ അയാള്‍ പറഞ്ഞു.

അതേസമയം, ജമാല്‍ തന്റെ എക്‌സ് ഹാന്‍ഡില്‍ ഹോഗിന്റെ പ്രവൃത്തിയെ വിമര്‍ശിച്ചു, ''ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്ന ഒരു വീഡിയോ ഞാന്‍ ഇപ്പോള്‍ കാണുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണെന്ന് സ്വയം വിശേഷിപ്പിച്ച ഹോഗ് റിസ്വാന കളിയാക്കിയത് ലജ്ജാകരമാണ്. ഇംഗ്ലീഷിന്റെ പേരില്‍ ഒരാളെ കളിയാക്കുന്നത് ശരിയല്ല. മറ്റുള്ളവരെ കളിയാക്കി ഫോളോവേഴ്സും ശ്രദ്ധയും കിട്ടിയേക്കാം. നിങ്ങള്‍ക്ക് പറ്റുന്ന പണി ക്രിക്കറ്റ് അല്ല ട്വിക് ടോക് ആണ്.''2025 ലെ സ്വന്തം നാട്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്റെ ഗ്രുപ്പ് ഘട്ടത്തില്‍ ഉള്ള പുറത്താക്കലിന് പിന്നാലെ താരം ഏറെ വിമര്‍ശനം കേട്ടു.