- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്കായി ഏകദിനത്തിൽ ഹാട്രിക് നേടിയ ആദ്യ സ്പിന്നർ; അന്താരാഷ്ട്ര ക്രിക്കറ്റിൽ 156 വിക്കറ്റുകൾ; ഐപിഎല്ലിൽ മൂന്ന് ഹാട്രിക്കുകൾ സ്വന്തമാക്കിയ ഏക താരം; ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ലെഗ് സ്പിന്നര് അമിത് മിശ്ര
ന്യൂഡൽഹി: ലെഗ് സ്പിന്നർ അമിത് മിശ്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. 25 വർഷത്തിലേറെ നീണ്ടുനിന്ന കരിയറിനാണ് ഇതോടെ തിരശീല വീണത്. ആവർത്തിച്ചുള്ള പരിക്കുകളും യുവതാരങ്ങൾക്ക് അവസരം നൽകേണ്ടതിന്റെ ആവശ്യകതയുമാണ് വിരമിക്കലിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് മിശ്ര പ്രസ്താവനയിൽ അറിയിച്ചു.
'ക്രിക്കറ്റ് ജീവിതത്തിലെ ഈ 25 വർഷങ്ങൾ അവിസ്മരണീയമായിരുന്നു. ബിസിസിഐ, ഹരിയാന ക്രിക്കറ്റ് അസോസിയേഷൻ, സപ്പോർട്ട് സ്റ്റാഫ്, സഹപ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവരോട് ഞാൻ അതീവ നന്ദിയുള്ളവനാണ്,' അദ്ദേഹം പറഞ്ഞു. തന്റെ കളിജീവിതത്തിൽ പിന്തുണയും സ്നേഹവും നൽകിയ ആരാധകർക്കും മിശ്ര നന്ദി രേഖപ്പെടുത്തി.
'ക്രിക്കറ്റ് എനിക്ക് മറക്കാനാവാത്ത നിരവധി ഓർമ്മകളും വിലപ്പെട്ട പാഠങ്ങളും നൽകി. കളിക്കളത്തിലെ ഓരോ നിമിഷവും ജീവിതകാലം മുഴുവൻ ഞാൻ വിലമതിക്കുന്ന ഓർമ്മകളായിരിക്കും,' അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യക്കായി ഏകദിനത്തിൽ ഹാട്രിക് നേടിയ ആദ്യ സ്പിന്നർ എന്ന റെക്കോർഡും അമിത് മിശ്രക്ക് സ്വന്തമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 150ൽ അധികം വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ഐപിഎല്ലിൽ ഡെൽഹി ഡെയർഡെവിൾസ്, ഡെക്കാൻ ചാർജേഴ്സ് തുടങ്ങിയ ടീമുകൾക്ക് വേണ്ടിയും മിശ്ര കളിച്ചിട്ടുണ്ട്.