- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യവസായിയായ രവി ഘായിയുടെ ചെറുമകൾ; പ്രമുഖ പെറ്റ് കെയർ സ്ഥാപനത്തിന്റെ ഡയറക്ടറും പങ്കാളിയും; ആരാണ് സാനിയ ചന്ദോക്ക് ?; സമൂഹമാധ്യങ്ങളിൽ സജീവ ചർച്ചയായി അർജുൻ ടെണ്ടുൽക്കറിൻ്റെ ഭാവി വധു
മുംബൈ: ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിൻ്റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെണ്ടുൽക്കറിൻ്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നതായി റിപ്പോർട്ടുകൾ. സാനിയ ചന്ദോക്ക് എന്ന യുവതിയുമായാണ് താരത്തിൻ്റെ വിവാഹം ഉറപ്പിച്ചതെന്നാണ് സൂചന. ഇതോടെ സാനിയ ചന്ദോക്ക് ആരാണെന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ആരാധകർ.
ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച്, സാനിയ ചന്ദോക്ക് മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പ്രമുഖ വ്യവസായ കുടുംബത്തിലെ അംഗമാണ്. മൃഗസംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന 'മിസ്റ്റർ പോസ് പെറ്റ് സ്പാ ആൻഡ് സ്റ്റോർ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പിൻ്റെ സ്ഥാപക ഡയറക്ടറാണ് 23 കാരിയായ സാനിയ. പ്രശസ്ത വ്യവസായിയായ രവി ഘായിയുടെ ചെറുമകളാണ് സാനിയ.
ഇന്റർകോണ്ടിനെന്റൽ മറൈൻ ഡ്രൈവ് ഹോട്ടൽ, ബ്രൂക്ലിൻ ക്രീമറി എന്നിവ ഇവരുടെ കുടുംബ ബിസിനസുകളിൽ ഉൾപ്പെടുന്നു. ബർഗർ കിംഗ്, ഡൊമിനോസ്, ബർത്ത്ഡേ കേക്ക്സ് തുടങ്ങിയ ബ്രാൻഡുകളുടെ പ്രവർത്തനങ്ങൾക്ക് പിന്നിൽ ഇവരുടെ ഗ്രാവിസ് ഫുഡ്സ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ 624 കോടി രൂപയാണ് ഗ്രാവിസ് ഫുഡ്സ് നേടിയത്. ഇത് മുൻ വർഷത്തേക്കാൾ 20% വളർച്ചയാണ്.
സാനിയയുടെ സ്വകാര്യ സ്വത്തുവിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും, ഇവരുടെ കുടുംബത്തിന്റെ ബിസിനസ് സാമ്രാജ്യം ബഹു-ബില്യൺ ഡോളർ മൂല്യമുള്ളതാണ്. ഏകദേശം 18.43 ബില്യൺ ഡോളർ (161 കോടി രൂപ) ആണ് ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ ഗ്രൂപ്പിന്റെ മാത്രം മൂല്യം. അർജുൻ ടെണ്ടുൽക്കറിൻ്റെയും സാനിയ ചന്ദോക്കിൻ്റെയും വിവാഹത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
അർജുൻ ടെണ്ടുൽക്കറുടെ നിലവിലെ ആസ്തി ഏകദേശം 22 കോടി രൂപയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2023-ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസിനായി അരങ്ങേറ്റം കുറിച്ച അർജുന് 2021-ൽ 20 ലക്ഷം രൂപയും പിന്നീട് ഓരോ സീസണിലും 30 ലക്ഷം രൂപയുമാണ് പ്രതിഫലമായി ലഭിച്ചത്. ഇതുവരെയായി ഏകദേശം 1.2–1.4 കോടി രൂപയാണ് ഐപിഎല്ലിൽ നിന്ന് മാത്രം അർജുൻ സമ്പാദിച്ചിട്ടുള്ളത്.