- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആരെയും അമിത ഫേവറിറ്റുകളായി കാണാനാവില്ല'; എന്റെ ഹൃദയം എപ്പോഴും തുടിക്കുന്നത് മഞ്ഞ നിറത്തിന് വേണ്ടി; ബെംഗളൂരു-ചെന്നൈ മത്സരത്തില് പ്രവചനവുമായി അശ്വിന്

ബെംഗളൂരു: ഐപിഎല്ലിലെ ക്ലാസിക് പോരാട്ടമായ ആർസിബി - സിഎസ്‌കെ മത്സരത്തിന് മുന്നോടിയായി ക്രിക്കറ്റ് ലോകത്ത് ചർച്ചയായി ആർ. അശ്വിന്റെ പ്രവചനം. സീസണിൽ മികച്ച ഫോമിലുള്ള റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനാണ് നിലവിൽ മുൻതൂക്കമെങ്കിലും, തന്റെ മനസ്സ് പഴയ തട്ടകമായ ചെന്നൈക്കൊപ്പമാണെന്ന് അശ്വിൻ വെളിപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം മനസ്സ് തുറന്നത്.
പരിക്കിനെത്തുടർന്ന് മുൻ നായകൻ എം.എസ്. ധോണി ഇല്ലാതെ ഇറങ്ങുന്ന ചെന്നൈ വലിയ പ്രതിസന്ധിയിലാണെന്ന് അശ്വിൻ നിരീക്ഷിക്കുന്നു. "ഈ മത്സരത്തിൽ ആരെയും അമിത ഫേവറിറ്റുകളായി കാണാനാവില്ല. എന്റെ ഹൃദയം എപ്പോഴും മഞ്ഞ നിറത്തിന് വേണ്ടിയാണ് തുടിക്കുന്നത്, അത് പറയുന്നതിൽ എനിക്ക് മടിയൊന്നുമില്ല. ഹൃദയം സിഎസ്‌കെ എന്ന് പറയുന്നുണ്ടെങ്കിലും ബുദ്ധി പറയുന്നത് ആർസിബി എന്നാണ്," അശ്വിൻ വ്യക്തമാക്കി. രാജസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 127 റൺസിന് പുറത്തായത് ഒരു അബദ്ധമായി മാത്രമേ കാണാനാവൂ എന്നും മോശം കാലാവസ്ഥയും പിച്ചിലെ സാഹചര്യങ്ങളുമാണ് അന്ന് തിരിച്ചടിയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർച്ചയായ രണ്ട് തോൽവികൾക്ക് പിന്നാലെ ചെന്നൈ ടീമിൽ വരുത്തുന്ന മാറ്റങ്ങളെ അശ്വിൻ ചോദ്യം ചെയ്തു. ജെയ്മി ഓവർട്ടൺ, മാറ്റ് ഷോർട്ട് എന്നിവർക്ക് പകരം രാഹുൽ ചഹാർ, പ്രശാന്ത് വീർ എന്നിവരെ ഇറക്കിയതിനെ പരാമർശിച്ച്, 'ഇനി എത്ര മാറ്റങ്ങളാണ് നിങ്ങൾ വരുത്തുക?' എന്ന് അദ്ദേഹം ചോദിച്ചു. ധോണിയുടെ അഭാവം ടീമിന്റെ ബാലൻസിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും താരം നിരീക്ഷിച്ചു.
മികച്ച ഫോമിലാണെങ്കിലും ആർസിബി ക്യാമ്പിലും ആശങ്കകൾ കുറവല്ല. പ്രധാന ബൗളർമാരുടെ അഭാവം ടീമിനെ കുഴക്കുന്നുണ്ട്. ജോഷ് ഹേസൽവുഡ് പരിക്കിനെത്തുടർന്ന് വിശ്രമത്തിലാണ്. ശ്രീലങ്കൻ ബോർഡിന്റെ എൻഒസി ലഭിക്കാത്തതിനാൽ നുവാൻ തുഷാരയ്ക്കും കളിക്കാനാവില്ല. യഷ് ദയാൽ വ്യക്തിപരമായ കാരണങ്ങളാൽ പുറത്തായതും ടീമിന് തിരിച്ചടിയാണ്. ഇരു ടീമുകൾക്കും വെല്ലുവിളികൾ ഏറെയുള്ളതിനാൽ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.


