തോല്‍വിയറിയാതെ ഫൈനലില്‍; തുടര്‍ച്ചയായി രണ്ടാം ഏഷ്യാകപ്പ് കിരീടം ലക്ഷ്യമിട്ട് ഹര്മന് പ്രീതും സംഘവും; ഹോം ഗ്രൗണ്ടില്‍ പൊരുതാന്‍ ശ്രീലങ്ക
- Share
- Tweet
- Telegram
- LinkedIniiiii
ധാംബുള്ള: വനിതകളുടെ ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ആതിഥേയരായ ശ്രീലങ്കയെ നേരിടും. ഇന്ന് പകല്‍ മൂന്നിനാണ് മത്സരം. എട്ടാംകിരീടമാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ലക്ഷ്യമിടുന്നത്. സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്ട്സ്റ്റാറിലും തത്സമയം കാണാം.
തോല്‍വിയറിയാതെ കുതിക്കുന്ന ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷഫാലി വേര്‍മയും മികച്ച ഫോമിലാണ്. ബൗളിങ് നിരയില്‍ ദീപ്തി ശര്‍മയും രേണുക സിങ്ങും മികവ് പുലര്‍ത്തുന്നു. സെമിയില്‍ ബംഗ്ലാദേശിനെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കലാശക്കളിക്ക് യോഗ്യത നേടിയത്.
തുടര്‍ച്ചയായി രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ആതിഥേയരായ ശ്രീലങ്കയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. ഒരു മത്സരംപോലും തോല്‍ക്കാതെയാണ് ഇരുടീമുകളും ഫൈനലിലെത്തിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെ 7 വിക്കറ്റിനും യുഎഇയെ 78 റണ്‍സിനും നേപ്പാളിനെ 82 റണ്‍സിനും തോല്പിച്ച ഇന്ത്യ, സെമിയില്‍ ബംഗ്ലദേശിനെ 10 വിക്കറ്റിന് തകര്‍ത്താണ് ഫൈനലിന് യോഗ്യത നേടിയത്. ഓപ്പണര്‍മാരായ സ്മൃതി മന്ഥന, ഷെഫാലി വര്‍മ എന്നിവരുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ബോളിങ്ങില്‍ പേസര്‍ രേണുക സിങ്, സ്പിന്നര്‍മാരായ ദീപ്തി ശര്‍മ, രാധ യാദവ് എന്നിവരും മികച്ച ഫോമിലാണ്.
മറുവശത്ത് ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവിന്റെ കരുത്തിലാണ് ശ്രീലങ്ക ഫൈനല്‍ വരെയെത്തിയത്. 243 റണ്‍സുമായി ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മുന്നിലാണ് ചമരി. എന്നാല്‍, ക്യാപ്റ്റനെ മാറ്റിനിര്‍ത്തിയാല്‍ ലങ്കന്‍ നിരയില്‍ മറ്റു ബാറ്റര്‍മാര്‍ക്കൊന്നും കാര്യമായ ഫോം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നത് കന്നിക്കിരീടം ലക്ഷ്യമിടുന്ന ആതിഥേയരെ അലട്ടുന്നുണ്ട്.