കൊളംബോ: ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യാ-ശ്രീലങ്കാ പോരാട്ടം. അവസാന പന്തും അവസാന ശ്വാസവും വരെ പോരാടിയ ശ്രീലങ്കയ്ക്ക് പാക്കിസ്ഥാനെതിരെ നിർണായകമായ ഏഷ്യ കപ്പ് മത്സരത്തിൽ ആവേശജയം കിട്ടി. ഇതോടെയാണ് ശ്രീലങ്ക ഫൈനലിൽ എത്തിയത്. ഇതോടെ ഇന്ത്യാ-പാക്കിസ്ഥാൻ സ്വപ്ന ഫൈനലും നടക്കാതെയായി.

സൂപ്പർ ഫോർ മത്സരത്തിൽ 2 വിക്കറ്റ് ജയവുമായി ലങ്ക ഫൈനലിൽ കടക്കുകയായിരുന്നു. സ്‌കോർ: പാക്കിസ്ഥാൻ 42 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 257. ശ്രീലങ്ക42 ഓവറിൽ 8ന് 252. മഴ മൂലം മത്സരം 42 ഓവറാക്കി ചുരുക്കിയിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്ക ഇന്ത്യയെ നേരിടും. ആർ.പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നിനാണ് മത്സരം.

കുശാൽ മെൻഡിസിന്റെ ഉജ്വല ഇന്നിങ്‌സിൽ (91) ലങ്ക അനായാസം ജയത്തിലേക്കു മുന്നേറുന്നതിനിടെയാണ് പാക്ക് ബോളർമാർ ആഞ്ഞടിച്ചത്. 36ാം ഓവറിലെ ആദ്യ പന്തിൽ മെൻഡിസിനെയും 37ാം ഓവറിൽ ദാസുൻ ശനകയെയും (2) ഓഫ് സ്പിന്നർ ഇഫ്തിഖർ പുറത്താക്കിയതോടെ ലങ്ക പതറി. 41ാം ഓവറിന്റെ അവസാന രണ്ടു പന്തുകളിൽ ധനഞ്ജയ ഡിസിൽവയെയും (5) ദുനിത് വെല്ലാലഗെയെയും (0) പുറത്താക്കി ഷഹീൻ ഷാ അഫ്രീദിയുടെ ഇരട്ടപ്രഹരം.

അവസാന ഓവറിൽ 2 വിക്കറ്റ് ശേഷിക്കെ ലങ്കയ്ക്കു ജയിക്കാൻ 8 റൺസ്. 4ാം പന്തിൽ പ്രമോദ് മധുഷൻ (1) റണ്ണൗട്ടായി. അടുത്ത പന്തിൽ ചരിത് അസലങ്കയുടെ ബാറ്റിൽ എഡ്ജ് ചെയ്ത് പന്ത് തേഡ്മാനിലൂടെ ഫോർ. അവസാന പന്തിൽ അസലങ്ക വിജയത്തിനു വേണ്ട 2 റൺസ് നേടിയെടുത്തു. അസലങ്ക 49 റൺസുമായി പുറത്താകാതെ നിന്നു. സദീര സമരവിക്രമ 48 റൺസെടുത്തു.

നേരത്തേ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന് 6ാം വിക്കറ്റിൽ മുഹമ്മദ് റിസ്വാനും (86 നോട്ടൗട്ട്) ഇഫ്തിഖർ അഹമ്മദും (47) ചേർന്നു പടുത്തുയർത്തിയ 108 റൺസ് കൂട്ടുകെട്ടാണ് തുണയായത്. ഫഖർ സമാൻ (4) പെട്ടെന്നു പുറത്തായെങ്കിലും സഹഓപ്പണർ അബ്ദുല്ല ഷഫീഖും (52) ക്യാപ്റ്റൻ ബാബർ അസമും (29) പാക്കിസ്ഥാന് മികച്ച അടിത്തറ നൽകി.

കൊളംബോ, പ്രമദാസ സ്റ്റേഡിയത്തിൽ മഴയെ തുടർന്ന് മത്സരം 42 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 252 റൺസാണ് നേടിയത്. 86 റൺസ് നേടിയ മുഹമ്മദ് റിസ്വാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ ശ്രീലങ്ക അവസാന പന്തിൽ വിജയലക്ഷ്യം മറികടന്നു.

അവസാന നാല് ഓവറിൽ 28 റൺസാണ് ശ്രീലങ്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഷഹീൻ അഫ്രീദിയെറിഞ്ഞ 39-ാം ഓവറിൽ എട്ട് റൺസ് ധനഞ്ജയ ഡി സിൽവ - അസലങ്ക സഖ്യം എട്ട് റൺസ് നേടി. പിന്നീട് മൂന്ന് ഓവറിൽ ജയിക്കാൻ 20 റൺസ്. സമൻ ഖാൻ എറിഞ്ഞ 40-ാം ഓവറിലും പിറന്നത് എട്ട് റൺ. പിന്നീട് രണ്ട് ഓവറിൽ ജയിക്കാൻ 12 റൺ. അഫ്രീദിയുടെ മൂന്ന് പന്തിൽ മൂന്ന് റൺ. നാലാം പന്തിൽ ധനഞ്ജയ (5) പുറത്ത്. തൊട്ടടുത്ത പന്തിൽ. ദുനിത് വെല്ലാലഗെയും (0) മടങ്ങി. അവസാന പന്തിൽ ഒരു റൺ. അവസാന ഓവറിൽ ശ്രീലങ്കയ്ക്ക് ജയിക്കാൻ എട്ട് റൺ.

ആദ്യ നാല് പന്ത് വരെ മത്സരം പാക്കിസ്ഥാന്റെ കയ്യിലായിരുന്നു. രണ്ട് റൺ മാത്രമാണ് ആദ്യ നാല് പന്തിൽ വന്നത്. പ്രമോദ് മദുഷൻ (1) റണ്ണൗട്ടാവുകയും ചെയ്തു. എന്നാൽ സമൻ ഖാന്റെ അഞ്ചാം പന്ത് അലങ്കയുടെ ബാറ്റിൽ തട്ടി ബൗണ്ടറിയിലേക്ക്. അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺ. സ്‌ക്വയർ ലെഗ് തട്ടിയിട്ട് അസലങ്ക രണ്ട് റൺ ഓടിയെടുത്തു. ശ്രീലങ്ക ഫൈനലിലേക്ക്.