- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഓൾറൗണ്ടർ മഹമ്മദുള്ള; ഇന്ത്യക്കെതിരായ പരമ്പരയുടെ അവസാനത്തോടെ കുട്ടി ക്രിക്കറ്റിൽ നിന്നും വിടപറയും
ന്യൂഡൽഹി: ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കാനൊരുങ്ങി ബംഗ്ലാദേശ് ഓൾറൗണ്ടർ മഹമ്മദുള്ള. ഇന്ത്യക്കെതിരായ പരമ്പരയിലെ ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരമാവും ഫോർമാറ്റിലെ താരത്തിന്റെ അവസാന മത്സരം.ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അവസാന ടി20 മത്സരം ശനിയാഴ്ച ഹൈദരാബാദിൽ നടക്കും.
"ഈ പരമ്പരയിലെ അവസാന മത്സരത്തിന് ശേഷം ഞാൻ ടി20യിൽ നിന്ന് വിരമിക്കുന്നു. ഇത് മുൻകൂട്ടി തീരുമാനിച്ചതാണ്” ഇന്ത്യക്കെതിരായ രണ്ടാം ടി20ക്ക് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ മഹമ്മദുള്ള ഈക്കാര്യം വ്യകത്മാക്കി. ഏകദിനത്തിൽ കുറെ കൂടി ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടിയാണ് വിരമിക്കാൻ തീരുമാനിച്ചതെന്ന് താരം കൂട്ടിച്ചേർത്തു.
2007ൽ അരങ്ങേറ്റം കുറിച്ച 38 കാരനായ താരം 50 ടെസ്റ്റുകളും 232 ഏകദിനങ്ങളും 139 ടി20 മത്സരങ്ങളും ബംഗ്ളാദേശിനായി കുപ്പായമണിഞ്ഞു. ബംഗ്ലാദേശ് ടി20 ടീമിന്റെ ക്യാപ്റ്റനുമായിരുന്നു മഹമ്മദുള്ള. 2021ലായിരുന്നു താരം ടെസ്റ്റ് കരിയറിന് തുടക്കമിട്ടത്.