- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെര്‍ത്തില്‍ തിരിച്ചടിച്ച് ഓസ്ട്രേലിയ; 38 റണ്‍സ് ചേര്‍ക്കുന്നതിനിടെ നഷ്ടമായത് 5 മുന്വിര വിക്കറ്റുകള്‍; സ്മിത്ത് പൂജ്യത്തിന് പുറത്ത്; ഓസ്ട്രേലിയക്കും ബാറ്റിങ് തകര്‍ച്ച
പെര്‍ത്ത്: ബോര്‍ഡര്‍- ഗാവസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരത്തില്‍ ഒന്നാം ഇന്നിങ്സില്‍ 150 റണ്‍സിനു പുറത്തായ ഇന്ത്യ തിരിച്ചടിക്കുന്നു. ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയയ്ക്ക് 38 റണ്‍സ് ചേര്‍ക്കുന്നതിനിടെ 5 മുന്വിര വിക്കറ്റുകള്‍ നഷ്ടമായി. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി താത്കാലിക നായകന് ജസ്പ്രിത് ബുംറ തകര്‍ച്ചയ്ക്ക് നേതൃത്വം നല്കി. മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസീസ് 59 ന് 7 എന്ന നിലയിലാണ്. 17 റണ്‍സുമായി അലക്സ് ക്യാരിയും, മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍. ഓപ്പണര്‍ നതാന്‍ മക്സ്വീനിയാണ് ആദ്യം മടങ്ങിയത്. പിന്നാലെ ഉസ്മാന് ഖവാജയും പുറത്തായി. മക്സ്വീനി 10 റണ്‍സും ഖവാജ 8 റണ്‍സുമെടുത്താണ് മടങ്ങിയത്. ഇരുവരേയും ബുംറയാണ് പുറത്താക്കിയത്. ഖവാജയ്ക്ക് പിന്നാലെ എത്തിയ സ്റ്റീവ് സ്മിത്ത് ഗോള്‍ഡന്‍ ഡക്കായി. സ്മിത്തിനെ ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കി.
പിന്നീടെത്തിയ ട്രാവിസ് ഹെഡിനെ ഹര്‍ഷിത് റാണയും മിച്ചല്‍ മാര്‍ഷിനെ മുഹമ്മദ് സിറാജും മടക്കി. ഹെഡ് 11 റണ്‍സും മാര്‍ഷ് 6 റണ്‍സുമാണ് നേടിയത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് റണ്‍സെടുത്ത് പുറത്തായി. ഇന്ത്യക്കായി ബുംറ നാലും, മുഹമ്മദ് സിറാജ് രണ്ടും, ഹര്‍ഷിത് റാണ ഒരു വിക്കറ്റും നേടി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 150 റണ്‍സിന് പുറത്തായി. ഓസീസ് പേസ് നിരയ്ക്ക് മുന്നില്‍ പിടിച്ചുനില്ക്കാന് കഴിയാതെ ഇന്ത്യയുടെ മുന്‍നിര ബാറ്റിങ് നിര തകര്‍ന്നുവീഴുന്ന കാഴ്ചയാണ് ആദ്യ ദിനം കണ്ടത്. പേസര്‍ ഹെയ്സല്‍വുഡ് ആണ് കൂടുതല്‍ ആക്രമണകാരിയായത്. തുടക്കത്തില്‍ തന്നെ സൂപ്പര്‍താരം വിരാട് കോഹ്ലിയെയും ദേവ്ദത്ത് പടിക്കലിനെയും മടക്കിയത് ഹെയ്സല്‍വുഡ് ആണ്. നാല് വിക്കറ്റുകളാണ് പേസര്‍ പിഴുതത്. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ഹെയ്സല്‍വുഡിന് മികച്ച പിന്തുണ നല്കി. ഇരുവരും രണ്ട് വിക്കറ്റുകള്‍ വീതമാണ് നേടിയത്. 49.4 ഓവറില്‍ ഇന്ത്യന്‍ ടീം കൂടാരം കയറി.
യശസ്വി ജയ്സ്വാള്‍ (പൂജ്യം), ദേവ്ദത്ത് പടിക്കല്‍ (പൂജ്യം), വിരാട് കോഹ്ലി (12 പന്തില്‍ അഞ്ച്), കെഎല്‍ രാഹുല്‍ (74 പന്തില്‍ 26), ധ്രുവ് ജുറേല്‍ (20 പന്തില്‍ 11), വാഷിങ്ടന്‍ സുന്ദര്‍ (15 പന്തില്‍ നാല്), ഋഷഭ് പന്ത് (78 പന്തില്‍ 37), ഹര്‍ഷിത് റാണ (അഞ്ച് പന്തില്‍ ഏഴ്) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാര്‍. 59 പന്തില്‍ 41 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയും ഋഷഭ് പന്തുമില്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ സ്കോര്‍ നൂറ് കടക്കില്ലായിരുന്നു. ക്യാപ്റ്റന്‍ ജസ്പ്രിത് ബുംറ എട്ട് റണ്സുമായിപുറത്തായി.
സ്കോര്‍ 47ല്‍ നില്‍ക്കെ ഡിആര്‍എസ് എടുത്താണ് രാഹുലിന്റെ വിക്കറ്റ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. റീപ്ലേകളില്‍ പന്തും ബാറ്റും ചെറിയ എഡ്ജുണ്ടെന്ന് തേര്‍ഡ് അംപയര്‍ 'കണ്ടെത്തുകയായിരുന്നു'. അംപയറുടെ തീരുമാനത്തിലെ അതൃപ്തി ഗ്രൗണ്ടില്‍വച്ചു തന്നെ അറിയിച്ചാണ് താരം ഡ്രസിങ് റൂമിലേക്കു മടങ്ങിയത്. ലഞ്ചിനു പിരിയുമ്പോള്‍ 25 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. ധ്രുവ് ജുറേലിനെയും വാഷിങ്ടന്‍ സുന്ദറിനെയും മിച്ചല്‍ മാര്‍ഷും പുറത്താക്കി.