- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം ദിനം ബുംറ 'ബ്രില്ലിയൻസ്'; പരമ്പരയിലെ ഏറ്റവും മികച്ച സ്പെല്ലെന്ന് ആരാധകർ; ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യയുടെ തിരിച്ച് വരവ്; പ്രതിരോധം തീർത്ത് ലബുഷെയ്ന്; മെൽബണിൽ ഇഞ്ചോടിച്ച് പോരാട്ടം
മെല്‍ബണ്‍: ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ഇന്ത്യയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. 105 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് 91 റൺസ് നേടുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴിന് 153 എന്ന നിലയിലാണ് ഓസീസ്. 258 റണ്‍സ് ലീഡുണ്ട് ഓസീസിന്. ഒരോവറില്‍ രണ്ട് വിക്കറ്റുകൾ അടക്കം നാല് ഓസീസ് ബാറ്സ്മാന്മാരെ കൂടാരത്തിലെത്തിച്ച ബുംറ ഇന്ത്യയുടെ പ്രതീക്ഷ കാത്തു. മുഹമ്മദ് സിറാജിന് മൂന്ന് വിക്കറ്റുകൾ നേടി. ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായ ട്രാവിസ് ഹെഡിന് ഇത്തവണ ഒരു റണ്ണെടുക്കാനാണ് സാധിച്ചത്. മിച്ചൽ സ്റ്റാർക്ക് (4 ), പാറ്റ് കമ്മിന്‍സ് (29) എന്നിവരാണ് ക്രീസില്‍.
ഒരു ഘട്ടത്തില്‍ രണ്ടിന് 80 എന്ന മോശമല്ലാത്ത നിലയിലായിരുന്നു ഓസീസ്. ഒന്നാം ഇന്നിംഗ്‌സിൽ തിളങ്ങിയ സാം കോണ്‍സ്റ്റാസിന്റെ (8) വിക്കറ്റായിരുന്നു ഓസ്‌ട്രേലിയക്ക് ആഫിയം നഷ്ടമായത്. ടീം സ്കോർ 20 ൽ നിൽക്കെ കോണ്‍സ്റ്റാസും 42ൽ നിൽക്കെ ഉസ്മാന്‍ ഖവാജ (21) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയ കോണ്‍സ്റ്റാസിന് ഇത്തവണ നിരാശപ്പെടേണ്ടി വന്നു. എട്ട് റണ്‍സ് മാത്രമെടുത്ത താരത്തെ ബുമ്ര ബൗള്‍ഡാക്കുകയായിരുന്നു. മുഹമ്മദ് സിറാജിനായിരുന്നു ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ്. തുടര്‍ന്ന് സ്മിത്ത് - ലബുഷെയന്‍ സഖ്യം 37 റണ്‍സ് കൂട്ടിചേര്‍ത്തു. സിറാജാണ് ഓസീസിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. 11 റണ്‍സിനിടെ നാല് വിക്കറ്റാണ് ഓസീസിന് നഷ്ടമായത്.
ആദ്യം സ്മിത്തിനെ (13) മുഹമ്മദ് സിറാജ് റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ രണ്ട് വിക്കറ്റുകള്‍ ബുമ്ര നേടി. അപകടകാരിയായ ട്രാവിസ് ഹെഡിനെ (1), മിച്ചല്‍ മാര്‍ഷ് (0) എന്നിവരെയാണ് ബുമ്ര തിരിച്ചയച്ചച്ചതോടെ ഓസ്‌ട്രേലിയ പ്രതിരോധത്തിലായി. പിന്നാലെ മറ്റൊരു ഓവറുമായെത്തിയ ബുമ്ര, അലക്‌സ് ക്യാരിയേയും (2) ബൗള്‍ഡാക്കി. ഇതോടെ ആറിന് 91 എന്ന നിലയിലായി ഓസീസ്. തുടർന്ന് ക്രീസിൽ ഒരുമിച്ച ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്-ലബുഷെയ്ൻ സഖ്യം 57 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ടീം സ്കോർ 148ൽ നിൽക്കെ 70 റൺസ് നേടിയ ലബുഷെയ്നെ സിറാജ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474നെതിരെ ഇന്ത്യ 369ന് പുറത്തായിരുന്നു. ഒമ്പതിന് 358 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ക്രീസിലെത്തിയത്. സെഞ്ചുറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡിക്ക് (114) അധികനേരം ക്രീസില്‍ തുടരാനായില്ല. വ്യക്തിഗത സ്‌കോറിനോട് ഒമ്പത് റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് നിതീഷ് മടങ്ങി. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു. ഓസീസിന് വേണ്ടി ലിയോണ്‍, പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.