- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാത്യു ഷോര്‍ട്ടിന് പരിക്ക്; പകരക്കാരനെ പ്രഖ്യാപിച്ച് ഓസീസ്; ഷോര്‍ട്ടിന് പകരം ട്രാവലിംഗ് റിസര്‍വിലുള്ള യുവ ഓള്‍റൗണ്ടര്‍; സെമിയില്‍ മക്ഗര്‍ഗ് ഓപ്പണറായേക്കും
ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ നാളെ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ഓസ്ട്രേലിയന്‍ ടീമില്‍നിന്നും പരിക്കേറ്റതിനെ തുടര്‍ന്ന് ഓപ്പണര്‍ മാത്യൂ ഷോര്‍ട്ട് പുറത്തായി. ഷോര്‍ട്ടിന് പകരക്കാരനായി ട്രാവലിംഗ് റിസര്‍വിലുള്ള ബാറ്റിംഗ് ഓള്‍ റൗണ്ടറായ കൂപ്പര്‍ കൊണോലിയെയാണ് ടീമിലെടുത്തത്. ഇടം കയ്യന്‍ സ്പിന്നര്‍ കൂടിയായ കൊണോലി ദുബായിലെ സ്പിന്‍ പിച്ചില്‍ ഓസ്ട്രേലിയയ്ക്ക് മുതല്‍ക്കൂട്ടാകാന്‍ സാധ്യതയുള്ള താരമാണ്. എന്നാല്‍ ടീമിന്റെ ഓപ്പണിങ്ങിനായി ഇറങ്ങുന്നത് ഫ്രെയ്‌സ് മക്ഗര്‍ഗ് ആവും.
ഓസ്ട്രേലിയയ്ക്കായി ഒരു ടെസ്റ്റും 3 ഏകദിനങ്ങളും 2 ടി20 മത്സരങ്ങളിലും കൊണോലി കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ മുന്‍ അണ്ടര്‍ 19 നായകന്‍ കൂടിയാണ് കൊണോലി. കഴിഞ്ഞ ബിഗ് ബാഷ് സീസണില്‍ ലീഗിലെ മികച്ച താരമാകാന്‍ കൊണോലിയ്ക്ക് സാധിച്ചിരുന്നു. കളിക്കളത്തില്‍ മുന്‍ ഓസ്ട്രേലിയന്‍ താരമായ ഷോണ്‍ മാര്‍ഷിനെയാണ് കൊണോലി മാത്രകയാക്കുന്നത്. 21കാരനായ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങിയിട്ടില്ലെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ബിഗ് ബാഷ് ലീഗിലും മികച്ച റെക്കോര്‍ഡുള്ള താരമാണ്.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിടെയാണ് മാറ്റ് ഷോര്‍ട്ടിന് പരിക്കേല്‍ക്കുന്നത്. ബാറ്റ് ചെയ്യുന്നതിനിടെയില്‍ ഓടി റണ്‍സെടുക്കാന്‍ ഷോര്‍ട്ട് ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. 15 പന്തില്‍ 20 റണ്‍സുമായി ഷോര്‍ട്ടിന്റെ ഇന്നിംഗ്‌സ് വേഗത്തില്‍ അവസാനിക്കുകയും ചെയ്തു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ 352 റണ്‍സ് പിന്തുടരുമ്പോള്‍ മാറ്റ് ഷോര്‍ട്ട് ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം നല്‍കിയിരുന്നു. 66 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സറും സഹിതം ഷോര്‍ട്ട് 63 റണ്‍സെടുത്തിരുന്നു.