- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഥമ അണ്ടര്‍ 19 വനിതാ ഏഷ്യാകപ്പില്‍ വിജയ കിരീടം സ്വന്തമാക്കി ഇന്ത്യ; തോല്‍പ്പിച്ചത് ബംഗ്ലാദേശിനെ; ഓപ്പണര്‍ ഗോംഗതി തൃഷ മാന്‍ ഓഫ് ദി മാച്ച്
ക്വാലാലംപൂര്‍: പ്രഥമ അണ്ടര്‍ 19 വനിതാ ഏഷ്യാകപ്പില്‍ വിജയ കിരീടം സ്വന്തമാക്കി ഇന്ത്യ. ക്വാലാലംപൂരിലെ ബയേമസ് ഓവലില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ബംഗ്ലാദേശിനെ 41 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 18.3 ഓവറില്‍ 76 റണ്‍സിനു പുറത്തായി. 17 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ആയുഷി ശുക്ലയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയ പരുണിയ സിസോദിയയും സോനം യാദവുമാണ് ബംഗ്ലാ പടയെ തകര്‍ത്തത്.
ഇന്ത്യയ്ക്കായി ഓപ്പണര്‍ ഗോംഗതി തൃഷ അര്‍ദ്ധ സെഞ്ച്വറി കണ്ടെത്തി. തൃഷയാണ് കളിയിലെ താരം.സ്‌കോര്‍: ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുക്കാനേ കഴിഞ്ഞുളളൂ. തൃഷയൊഴികെ മറ്റാര്‍ക്കും വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചില്ല. തൃഷ 47 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 52 റണ്‍സെടുത്തു. 12 പന്തില്‍ 17 റണ്‍സ് മിഥില വിനോദ് നേടി. ബംഗ്ലാദേശിന് വേണ്ടി ഫാസ്റ്റ് ബൗളര്‍ ഫര്‍ജാന ഈസ്മിന്‍ നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ബാറ്റിംഗും തകര്‍ന്നു.
കുഞ്ഞന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനും പക്ഷേ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നതോടെ ബംഗ്ലാ വനിതകള്‍ പതറി. 22 റണ്‍സെടുത്ത ജുവൈരിയ ഫെര്‍ദൗസാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ഫഹോമിദ ചോയ 18 റണ്‍സെടുത്തു. മറ്റാര്‍ക്കും രണ്ടക്കം പോലും കടക്കാനായില്ല. ഒരു ഘട്ടത്തില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെന്ന നിലയിലായിരുന്ന അവര്‍ക്ക് 40 പന്തുകള്‍ക്കിടയില്‍ 21 റണ്‍സിനാണ് അവസാന ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്.