- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ടര്‍-19 ലോകകപ്പില്‍ വിരാട് കോഹ്ലിക്കൊപ്പം കപ്പുയര്‍ത്തിയ താരം; മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍; അരങ്ങേറ്റ തൊപ്പി നല്‍കിയത് ധോണി: ഇപ്പോള്‍ കളി നിര്‍ത്തി ബാങ്കിലേക്ക്
ജോലിയില്‍ നിന്ന് അല്ലെങ്കില്‍ പ്രൊഫഷനില്‍ നിന്ന് വിരമിച്ചു കഴിഞ്ഞാല്‍ വിശ്രമജീവിതം ആയിരിക്കും ചിലരുടെ ചോയ്സ്. മറ്റ് ചിലര്‍ ഒരു വെറൈറ്റിക്ക് ബിസിനസ് ചെയ്യുകയോ അതോ ഇതുവരെ കടന്നുപോയ കരിയറില്‍ നിന്ന് ഏറെ വേറിട്ട ഒരു പാതയിലൂടെ സഞ്ചരിക്കുകയോ ചെയ്യും.
കായിക താരങ്ങളിലേക്ക് വന്നാല്‍, റിട്ടയര്‍മെന്റിന് ശേഷം കായിക വിദഗ്ധന്‍, ടീവി അവതാരകന്‍, കമന്റേറ്റര്‍ തുടങ്ങിയവരുടെ കുപ്പായമാകും അവര്‍ പിന്നീട് അണിയുക. അതേസമയം ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഏറെ വ്യത്യസ്തമായ ഒരു ഓഫിസ് ജോലിയിലേക്ക് പ്രവേശിച്ച ഒരു താരത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.അത് മറ്റാരുമല്ല, മുന്‍ ക്രിക്കറ്റ് താരം സിദ്ധാര്‍ഥ് കൗള്‍ ആണ്.
34 കാരനായ സിദ്ധാര്‍ഥ് മുന്‍പ് അണ്ടര്‍-19 ലോകകപ്പില്‍ വിരാട് കോഹ്ലിക്കൊപ്പം കപ്പുയര്‍ത്തിയ താരമാണ്.ഇന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥന്‍ ആണ് സിദ്ധാര്‍ഥ്. അദ്ദേഹം ഓഫിസില്‍ ഫോര്‍മല്‍ ഡ്രെസ്സില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ഇപ്പോള്‍ വലിയ രീതിയില്‍ വൈറലായിട്ടുണ്ട്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പഞ്ചാബിന്റെ തുറുപ്പ് ചീട്ട് കൂടിയായിരുന്നു സിദ്ധാര്‍ഥ്. ഇന്ത്യക്കായി ആറ് മത്സരങ്ങളില്‍ മാത്രം കളിച്ച അദ്ദേഹം ആറ് വര്‍ഷം മുമ്പാണ് താരം ഇന്ത്യന്‍ കുപ്പായത്തില്‍ അവസാനമായി കളിച്ചത്. മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറെന്ന റെക്കോര്‍ഡ് കൂടി രചിച്ചായിരുന്നു താരം ക്രീസ് വിട്ടത്.