- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുവാഹത്തിയിൽ ടോസ് നേടിയ രാജസ്ഥാൻ ബൗളിംഗ് തിരഞ്ഞെടുത്തു; ധോണി കളിക്കില്ല, സഞ്ജു തന്നെ വിക്കറ്റ് കീപ്പർ; മഴപ്പേടിയിൽ ഐപിഎല്ലിലെ ഗ്ലാമർ പോരാട്ടം; പ്ലേയിങ് ഇലവൻ അറിയാം

ഗുവാഹത്തി: ഐപിഎൽ 2026-ലെ ഗ്ലാമർ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തിരഞ്ഞെടുത്തു. ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരത്തിന് മേൽ കരിനിഴലായി മഴഭീഷണി നിലനിൽക്കുന്നത് ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്. നിലവിൽ സ്റ്റേഡിയം പരിസരത്ത് മഴയില്ലെങ്കിലും, കാലാവസ്ഥാ പ്രവചനം അത്ര ശുഭകരമല്ല.
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡിലൂടെ സഞ്ജു സാംസണും രവീന്ദ്ര ജഡേജയും തങ്ങളുടെ പഴയ തട്ടകങ്ങളിലേക്ക് തിരിച്ചെത്തിയ ശേഷമുള്ള ആദ്യ പോരാട്ടമാണിത്. സഞ്ജു ചെന്നൈ ജേഴ്സിയിലും ജഡേജ രാജസ്ഥാൻ നിരയിലും അണിനിരക്കുന്നത് കാണാൻ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. പരിക്കിനെത്തുടർന്ന് ഇതിഹാസ താരം എം.എസ്. ധോണിക്ക് ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരുന്നത് ചെന്നൈയ്ക്ക് വലിയ തിരിച്ചടിയാണ്.
റുതുരാജ് ഗെയ്‌ക്‌വാദിന് കീഴിൽ ഇറങ്ങുന്ന സിഎസ്‌കെ, കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരായതിന്റെ ക്ഷീണം തീർക്കാനാണ് ലക്ഷ്യമിടുന്നത്. മറുഭാഗത്ത്, രാജസ്ഥാൻ റോയൽസിന്റെ സ്ഥിരം ക്യാപ്റ്റനായി റിയാൻ പരാഗ് അരങ്ങേറ്റം കുറിക്കുന്നു. യശസ്വി ജയ്‌സ്വാളും, 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയും നയിക്കുന്ന വെടിക്കെട്ട് ഓപ്പണിങ് സഖ്യത്തിലാണ് രാജസ്ഥാന്റെ പ്രതീക്ഷ.
ചെന്നൈ സൂപ്പർ കിങ്‌സ് (പ്ലേയിങ് ഇലവൻ):
സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ആയുഷ് മ്ഹാത്രെ, മാത്യു ഷോർട്ട്, ശിവം ദുബെ, കാർത്തിക് ശർമ്മ, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, മാറ്റ് ഹെൻറി, അൻഷുൽ കംബോജ്, ഖലീൽ അഹമ്മദ്.
രാജസ്ഥാൻ റോയൽസ് (പ്ലേയിങ് ഇലവൻ):
യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), ഷിമ്രോൺ ഹെറ്റ്‌മെയർ, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രേ ബർഗർ, സന്ദീപ് ശർമ്മ, രവി ബിഷ്‌ണോയ്, ബ്രിജേഷ് ശർമ്മ.
ഇംപാക്ട് പ്ലെയർ:
ചെന്നൈ സൂപ്പർ കിങ്‌സ്: സർഫറാസ് ഖാൻ, പ്രശാന്ത് വീർ, രാഹുൽ ചാഹർ, ഗുർജപ്‌നീത് സിംഗ്, രാമകൃഷ്ണ ഘോഷ്.
രാജസ്ഥാൻ റോയൽസ്: ഡൊനോവൻ ഫെരേര, ലുവാൻ-ഡ്രെ പ്രിട്ടോറിയസ്, രവി സിംഗ്, സുശാന്ത് മിശ്ര, തുഷാർ ദേശ്പാണ്ഡെ.


