- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദയവായി സെഞ്ചുറി നേടുക'; ഓസ്‌ട്രേലിയക്കെതിരെ ജോ റൂട്ട് സെഞ്ചുറി നേടിയില്ലെങ്കിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലൂടെ നഗ്നനായി നടക്കുമെന്ന് മാത്യു ഹെയ്ഡൻ; പ്രതികരിച്ച് മകള്‍
മെൽബൺ: ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയക്കെതിരെ ജോ റൂട്ട് സെഞ്ചുറി നേടിയില്ലെങ്കിൽ, മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലൂടെ പൂർണ നഗ്നനായി നടക്കുമെന്നാണ് ഹെയ്ഡന്റെ പ്രഖ്യാപനം. 'ഓൾ ഓവർ ബാർ ദ ക്രിക്കറ്റ്' എന്ന പോഡ്കാസ്റ്റിലാണ് ഹെയ്ഡൻ ഈ ഞെട്ടിക്കുന്ന വെല്ലുവിളി ഉയർത്തിയത്.
ഓസ്‌ട്രേലിയക്കെതിരെ കളിച്ച 14 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 892 റൺസ് നേടിയിട്ടുണ്ടെങ്കിലും, റൂട്ടിന് ഇതുവരെ ഒരു സെഞ്ചുറി പോലും നേടാൻ സാധിച്ചിട്ടില്ല. എന്നാൽ, ഈ തവണ റൂട്ട് തന്റെ സെഞ്ചുറി വരൾച്ചയ്ക്ക് വിരാമമിടുമെന്ന് ഹെയ്ഡൻ പ്രവചിക്കുന്നു. ഓസ്‌ട്രേലിയക്കെതിരെ ഒൻപത് അർധ സെഞ്ചുറികൾ റൂട്ട് നേടിയിട്ടുണ്ട്, അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ 89 ആണ്.
2021 ന് ശേഷം കളിച്ച 61 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 56.63 ശരാശരിയിൽ 5720 റൺസ് നേടിയ റൂട്ട്, ഇതിനോടകം 22 സെഞ്ചുറികളും 17 അർധ സെഞ്ചുറികളും നേടിയിട്ടുണ്ട്. അടുത്തിടെ ഇന്ത്യക്കെതിരായ പരമ്പരയിൽ ഒൻപത് ഇന്നിങ്സുകളിൽ നിന്ന് മൂന്ന് സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും ഉൾപ്പെടെ 537 റൺസ് റൂട്ട് നേടിയിരുന്നു.
ഹെയ്ഡന്റെ ഈ വെല്ലുവിളി സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഹെയ്ഡന്റെ മകളും കമന്റേറ്ററുമായ ഗ്രേസ് ഹെയ്ഡനും സംഭവത്തിൽ പ്രതികരണമറിയിച്ചു. 'ജോ റൂട്ട്, ദയവായി സെഞ്ചുറി നേടുക,' എന്നാണ് ഗ്രേസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.