- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരമിക്കാനൊരുങ്ങിയ ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍; ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റോടെ അന്താരാഷ്ട്ര മത്സരത്തോട് വിടപറയും; വിരമിക്കുന്നത് നിര്‍ണായക നേട്ടതോടെ
ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ ഓസ്‌ട്രേലിയക്കെതിരെ ഗാലെയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റോടെ അന്താരാഷ്ട്ര മത്സരത്തോട് വിടപറയും. 99 ടെസ്റ്റുകള്‍ കളിച്ച കരുണരത്‌നെ 39.40 ശരാശരിയില്‍ 16 സെഞ്ചുറികള്‍ സഹിതം 7172 റണ്‍സ് നേടിയിട്ടുണ്ട്. ഗാലെയില്‍ തന്റെ 100-ാം ടെസ്റ്റ് കളിക്കുന്ന അദ്ദേഹം ഈ നാഴികക്കല്ലിലെത്തിയ ശേഷം ബൂട്ട് തൂക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.
പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 36-കാരന്‍ ശ്രീലങ്കന്‍ ക്രിക്കറ്റിനെ (എസ്എല്‍സി) ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍, ആദ്യ ഇന്നിംഗ്‌സില്‍ വെറും ഏഴ് റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്, രണ്ടാം ഇന്നിംഗ്‌സില്‍ അദ്ദേഹം ഡക്കിന് പുറത്തായി. മത്്സരത്തില്‍ ശ്രീലങ്ക ഒരു ഇന്നിംഗ്‌സിനും 242 റണ്‍സിനും തോറ്റു.
2023 ഏപ്രിലില്‍ അയര്‍ലന്‍ഡിനെതിരെയാണ് ദിമുത് കരുണരത്‌നെ തന്റെ അവസാന സെഞ്ചുറി നേടിയത്. ബാറ്റിലെ മോശം ഫോം അദ്ദേഹത്തെ വളരെയധികം വിഷമിപ്പിച്ചു. നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയ പരമ്പരയ്ക്ക് തൊട്ടുമുമ്പ്, ശ്രീലങ്ക ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തി. അതില്‍ നാല് ഇന്നിംഗ്സുകളില്‍ ബാറ്റ് ചെയ്ത അദ്ദേഹം 27 റണ്‍സ് മാത്രമാണ് നേടിയത്.
2019ല്‍ വീണ്ടും ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം 2024 ജനുവരിയില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് അദ്ദേഹം പടിയിറങ്ങി. 30 ടെസ്റ്റുകളില്‍ അദ്ദേഹം വൈറ്റ്‌സില്‍ ടീമിനെ നയിച്ചു, അതില്‍ 12 എണ്ണത്തില്‍ ശ്രീലങ്ക വിജയിച്ചു, 40 വിജയശതമാനം. ദക്ഷിണാഫ്രിക്കയില്‍ ടീമിനെ ഒരു പരമ്പര വിജയത്തിലേക്ക് നയിച്ചതാണ് നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ മികച്ച നേട്ടം. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടിയ ഏഷ്യയില്‍ നിന്നുള്ള ഏക പുരുഷ ടീമാണ് ശ്രീലങ്ക.