- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ മഹേന്ദ്ര സിങ് ധോണിയും; ധോണിയും ഹെയ്ഡനും അടക്കം ഏഴ് താരങ്ങളെ ഐസിസി പുതുതായി ഉള്‍പ്പെടുത്തി
ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ മഹേന്ദ്ര സിങ് ധോണിയും
ദുബായ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് പുതിയനേട്ടം. ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ധോണിക്ക് അംഗത്വം ലഭിച്ചു. തിങ്കളാഴ്ച്ചയാണ് ധോണിയെ ഐസിസി ഹോള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തിയത്. ധോണിയടക്കം ഏഴ് താരങ്ങളെ ഐസിസി പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത്, ഹാഷിം അംല, മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍, മുന്‍ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ഡാനിയല്‍ വെട്ടോറി, മുന്‍ പാകിസ്ഥാന്‍ വനിതാ ക്യാപ്റ്റന്‍ സന മിര്‍, ഇംഗ്ലണ്ടിന്റെ സാറാ ടെയ്‌ലര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഇതോടെ ഹാള്‍ ഓഫ് ഫെയിമിലെ ആകെ അംഗങ്ങളുടെ എണ്ണം 115 ആയി.
ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടുന്ന 11-ാമത് ഇന്ത്യന്‍ താരമാണ് ധോണി. സചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സെവാഗ്, ഡയാന എഡുല്‍ജി, അനില്‍ കുംബ്ലെ, ബിഷന്‍ സിങ് ബേദി, വിനു മങ്കാദ്, നീതു ഡേവിഡ് എന്നിവരാണ് ഇന്ത്യയില്‍നിന്ന് അംഗീകാരം നേടിയ മറ്റ് കളിക്കാര്‍.
2007 ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ധോണി 2013 ചാമ്പ്യന്‍സ് ട്രോഫി കിരീടവും ഇന്ത്യക്ക് നേടിക്കൊടുത്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും 43കാരന്‍ ഐപിഎല്ലില്‍ സജീവമാണ്.