- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
49.3 മില്യണ്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ്; എന്നാല്‍ ധോണി പിന്തുടരുന്നത് വെറും നാല് പേരെ മാത്രം; ആരൊക്കെ എന്നറിയാം..
മുംബൈ: സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഐപിഎല്ലില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. തന്റെ ക്രിക്കറ്റ് ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളും ജീവിതത്തിലെ പുതിയ ചുവടുവെപ്പുകളും സന്തോഷങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റാഗ്രാമിലാണ് താരം സജീവം.
ധോണിക്ക് ഏകദേശം 49.3 മില്യണ്‍ ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമിലുണ്ട്. എന്നാല്‍ താരം ഫോളോ ചെയ്യുന്നത് നടന്‍ അമിതാഭ് ബച്ചന്‍, മകള്‍ സിവ സിങ് ധോണി, ഭാര്യ സാക്ഷി, തന്റെ ഫാം ഹൗസിന്റെ പേജ് എന്നിവ മാത്രമാണ്.ധോണി ഫോളോ ചെയ്യുന്ന ഒരേയൊരു സെലിബ്രിറ്റി അമിതാഭ് ബച്ചന്‍ മാത്രമാണ്. അടുത്ത സുഹൃത്തുക്കളോ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളോ ഈ ലിസ്റ്റിലില്ല.
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ഒരാളാണ് ധോണി. ഇന്‍സ്റ്റഗ്രാമില്‍ മാത്രമല്ല ഫേസ്ബുക്കിലും ട്വിറ്ററിലും ദശലക്ഷക്കണക്കിന് പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. എക്സില്‍ 8.6 ദശലക്ഷവും ഫേസ്ബുക്കില്‍ 27 ദശലക്ഷം ഫോളോവേഴ്സുമാണ് ധോണിക്കുള്ളത്.