- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം ട്വന്റി 20യില്‍ ഇംഗ്ലണ്ടിന് മുന്നില്‍ അടിയറവ് പറഞ്ഞ് ഇന്ത്യ; വീണ്ടും നിരാശപ്പെടുത്തി സഞ്ജു; പിടിച്ച് നിന്നത് ഹര്‍ദിക് മാത്രം; ഇംഗ്ലണ്ടിന് 26 റണ്‍സിന്റെ വിജയം
രാജ്കോട്ട്: മൂന്നാം ട്വന്റി 20യില്‍ ഇംഗ്ലണ്ടിന് മുന്നില്‍ അടിയറവ് പറഞ്ഞ് ഇന്ത്യ. ഇംഗ്ലണ്ട് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ഇംഗ്ലണ്ടിന് 26 റണ്‍സിന്റെ ജയം. ഇന്ത്യന്‍ നിരയില്‍ ഹാര്‍ദിക് പാണ്ഡ്യ മാത്രമാണ് പിടിച്ചുനിന്നത്. 35 പന്തില്‍ 40 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇന്ത്യന്‍ നിരയിലെ ടോപ് സ്കോററും പാണ്ഡ്യ തന്നെ.
മൂന്നാം മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തി. മൂന്ന് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. 14 പന്തില്‍ 24 റണ്‍സ് നേടിയ അഭിഷേക് ശര്‍മ, 7 പന്തില്‍ 14 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ്, 14 പന്തില്‍ 18 റണ്‍സ് നേടിയ തിലക് വര്‍മ, 16 പന്തില്‍ 15 റണ്‍സ് നേടിയ അക്ഷര്‍ പട്ടേല്‍, 15 പന്തില്‍ 6 റണ്‍സ് നേടിയ വാഷിങ് ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി നാല് പന്തില്‍ 7, എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഇംഗ്ളണ്ട് നിരയില്‍ ബെന്ഡിക്കറ്റിന്റെയും (51) ലിവിങ്സ്റ്റണിന്റെയും (43) വെടിക്കെട്ട് ബാറ്റിങ്ങാണ് ടീമിനെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്.
ഏഴ് റണ്‍സെടുക്കുന്നതിനിടെ ഒരു വിക്കറ്റ് നഷ്ടമായെങ്കിലും 83 ന് രണ്ട് എന്ന നിലയിലേക്ക് എത്തി. രണ്ടാം വിക്കറ്റില്‍ ജോസ് ബട്ലര് (24) ഡക്കറ്റ് സഖ്യം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ ഇരുവരുടെയും വിക്കറ്റ് നഷ്മായതോടെ 87 ന് മൂന്ന് എന്ന നിലയിലേക്ക് വീണു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ ഇംഗ്ലണ്ടിന്റെ സ്കോറിങ് വേഗം കുറഞ്ഞു. ലിവിങ്സ്റ്റോണിന് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യ രണ്ടും രവി ബിഷ്ണോയ് അകസര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.