ചെസ്റ്റര്‍ ലി സ്ട്രീറ്റ്: ആരാധകർ ഏറെ ആവേശത്തോടെയാണ് ഇംഗ്ലണ്ട് vs ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരം കണ്ടത്. കുറെ ആകാംക്ഷയോടെ കണ്ട നിമിഷങ്ങൾ ഈ പരമ്പരയിൽ ഉണ്ടായിരിന്നു. ഇംഗ്ലണ്ട് ടീമിന് മുന്നിൽ അടിപതറാതെ ഓസ്ട്രേലിയ കുതിച്ചു മുന്നേറുകയായിരുന്നു. ഇപ്പോഴിതാ മത്സരത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. 14 തുടര്‍ വിജയങ്ങളുമായി കുതിക്കുകയായിരുന്ന ഓസ്ട്രേലിയയെ ഒടുവില്‍ പിടിച്ചുകെട്ടിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയെ 46 റണ്‍സിന് തക‍ർത്ത ഇംഗ്ലണ്ട് ഏകദിന പരമ്പര നഷ്ടമാകാതെ ഒടുവിൽ രക്ഷിച്ചിരിക്കുകയാണ്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഓസ്‌ട്രേലിയ വിജയം കൈവരിച്ചിരിന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 304 റൺസ് എടുത്തപ്പോൾ. മഴ മൂലം തടസപ്പെടുത്തിയ മത്സരത്തില്‍ ഇംഗ്ലണ്ട് 37.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സിൽ എത്തി നില്‍ക്കെ മഴ എത്തുകയായിരുന്നു. ശേഷം ഡക്‌വ‍ർത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഇനി പരമ്പരയിലെ നാലാം ഏകദിനം വെള്ളിയാഴ്ച ലോര്‍ഡ്സില്‍ വച്ച് നടക്കും.

ഇംഗ്ലണ്ടിനായി സെഞ്ചുറിയുമായി ഔട്ട് ആകാതെ നിന്ന ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും(110) അര്‍ധസെഞ്ചുറി നേടിയ വില്‍ ജാക്സും(84) ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ലിയാം ലിവിംഗ്സ്റ്റൺ 20 പന്തില്‍ 33 റണ്‍സുമായി പുറത്ത്പോകാതെ നിന്നു. ഓപ്പണർമാരായ ഫില്‍ സാള്‍ട്ടിനെയും(0) ബെന്‍ ഡക്കറ്റിനെയും(8) മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നാം ഓവറില്‍ പുറത്താക്കിയതോടെ 11-2ലേക്ക് വീണ ഇംഗ്ലണ്ടിനെ ബ്രൂക്ക്-ജാക്സ് സഖ്യം 156 റണ്‍സ് കൂട്ടുകെട്ടിലൂടെ ഒടുവിൽ കരകയറ്റുകയായിരിന്നു.

ജാക്സ് പുറത്തായശേഷം ജാമി സ്മിത്തിനെ(7) കൂടി നഷ്ടമായെങ്കിലും ലിവിംഗ്‌സ്റ്റണിന്‍റെ പിന്തുണയില്‍ തകര്‍ത്തടിച്ച ബ്രൂക്ക് സെഞ്ചുറി നേടി ടീമിനെ വിജയത്തിലേക്ക് എത്തിച്ചു. ആദ്യം ബാറ്റ് ചെയ്ത ഓസീസിനായി വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയാണ് ടോപ് സ്കോററായത്. 65 പന്തില്‍ 77 റൺസ് എടുത്ത ക്യാരിയുയുടെയും സ്റ്റീവ് സ്മിത്തിന്‍റെയും(60) അര്‍ധസെഞ്ചുറികളും കാമറൂണ്‍ ഗ്രീന്‍(42), ആരോണ്‍ ഹാ‍ർഡി(26 പന്തില്‍ 44), ഗ്ലെന്‍ മാക്സ്‌വെല്‍(30) എന്നിവരുടെ ബാറ്റിംഗുമാണ് ഓസീസിനെ 300 കടത്താൻ സഹായിച്ചത്. പക്ഷെ മികച്ച ഫോമിലുള്ള ട്രാവിസ് ഹെഡ് ഓസിസ് ടീമിൽ ഉണ്ടായിരുന്നില്ല.

ഇത് കംപ്ലീറ്റ് തിരിച്ചുവരവായിട്ടാണ് ഇംഗ്ലണ്ടിന്റെ വിജയത്തെ ആരാധകർ കാണുന്നത്.

ശനിയാഴ്ച ഹെഡിംഗ്‌ലിയിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ 68 റൺസിന് പരാജയപ്പെടുത്തിയിരുന്നു അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-0 ന് മുന്നിൽ എത്തിയ ഓസ്‌ട്രേലിയ അലക്‌സ് കാരിയോട് കടപ്പെട്ടിരിക്കുന്നു. ടോസ് നഷ്ടപ്പെട്ട് 221-9 എന്ന നിലയിൽ ലോക ചാമ്പ്യന്മാർ കഷ്ടത്തിലായി. പക്ഷെ കാരി 74 റൺസ് നേടി, അവസാന വിക്കറ്റിൽ ജോഷ് ഹേസൽവുഡിനൊപ്പം 49 റൺസ് നേടിയ വിക്കറ്റ് കീപ്പറിന്റെ മികച്ച പ്രകടനത്തിൽ, ഓസ്‌ട്രേലിയയെ 270 ൽ എത്തിച്ചു. 65-5 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ട്, അവരുടെ ബാറ്റ്‌സ്മാൻമാരാരും അർദ്ധ സെഞ്ച്വറി നേടാത്തതിനെത്തുടർന്ന് ഏകദേശം 10 ഓവറുകൾ ശേഷിക്കെ 202 റൺസിന് പുറത്തായതിനാൽ അത് ആവശ്യത്തിൽ അധികം തെളിയിച്ചു. 2003 ലോകകപ്പ് ജേതാക്കളായ റിക്കി പോണ്ടിംഗിൻ്റെ നേതൃത്വത്തിൽ ഓസ്‌ട്രേലിയയുടെ തുടർച്ചയായ പതിനാലാം ഏകദിന വിജയമായിരുന്നു ഇത്. അതിനുശേഷം ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടിയ ഇംഗ്ലണ്ടിന്റെ പെർഫോർമൻസ് വലിയ ആവേശത്തോടെ ആരാധകർ കണ്ടത്.