- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ യാത്ര എളുപ്പമായിരുന്നില്ല; ശരീരം മാറിത്തുടങ്ങി, പേശികളുടെ ബലം കുറഞ്ഞുതുടങ്ങി; ദീര്‍ഘകാലം ഞാന്‍ ചേര്‍ത്ത് പിടിച്ച ക്രിക്കറ്റ് വേദനയോടെ ഉപേക്ഷിക്കുന്നു: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി ബംഗാറിന്റെ മകന്‍ ആര്യന്‍; വീഡിയോ
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ദേശീയ ടീമിന്റെ ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറി. അനായ ബംഗാര്‍ എന്ന പുതിയ പേര് സ്വീകരിച്ച ഇവര്‍ തന്നിലെ പുതിയ മാറ്റത്തിന്റെ കഥ സമൂഹമാധ്യങ്ങളിലൂടെ വെളിപ്പെടുത്തി. ശസ്ത്രക്രിയ കഴിഞ്ഞ് 10 മാസത്തിന് ശേഷമാണ് തന്റെ പേര് ആര്യന്‍ എന്നത് അനയ എന്നാക്കി മാറ്റിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തന്നില്‍ സംഭവിച്ച മാറ്റങ്ങള്‍ കാണിക്കുന്ന ഒരു ഇന്‍സ്റ്റാഗ്രാം റീല്‍ ഇവര്‍ പങ്കിട്ടു.
പുതിയ മാറ്റത്തിലേക്കുള്ള പാത തനിക്ക് കഠിനമായിരുന്നെന്ന് അനയ പറഞ്ഞു. ചെറിയ പ്രായം മുതലേ ക്രിക്കറ്റ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ സ്പോര്‍ട്സിനപ്പുറം എനിക്ക് മറ്റൊരു യാത്ര ഉണ്ടായിരുന്നു. സ്വയം കണ്ടെത്തലിന്റേയും നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന്റെ വഴിയായിരുന്നു. എന്റെ യഥാര്‍ത്ഥ വ്യക്തിത്വം കണ്ടെത്തുന്നത് ഏറ്റവും വലിയ വിജയമാണെന്ന് അവര്‍ കുറിച്ചു.
ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റെ തെറാപ്പിക്ക് വിധേയയാകുന്ന ഒരു ട്രാന്‍സ് വുമണായതിനാല്‍ എനിക്ക് മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ഒരു സമയം എനിക്ക് കരുത്തായിരുന്ന പേശികളുടെ ബലം കുറഞ്ഞു. കായികക്ഷമതയും പഴയതു പോലെയല്ല. ഞാന്‍ ദീര്‍ഘകാലം ചേര്‍ത്തുപിടിച്ചിരുന്ന ക്രിക്കറ്റും എന്നില്‍നിന്ന് വഴുതിപ്പോകുന്നുവെന്ന് അനായ എഴുതി. നിലവില്‍ മാഞ്ചസ്റ്ററില്‍ ജീവിക്കുന്ന ഇവര്‍, മുന്‍പ് പ്രദേശിക ക്രിക്കറ്റ് ക്ലബ്ബായ ഇസ്‌ലാം ജിംഖാനയ്ക്കായി കളിച്ചിരുന്നു. കൂടാതെ യുകെയില്‍ ഒരു കൗണ്ടി ക്ലബ്ബില്‍ കളിക്കുന്നു. ഒരു മത്സരത്തില്‍ അനയ 145 റണ്‍സ് നേടിയതായി ഇന്‍സ്റ്റാഗ്രാം റീലിലെ ഒരു ക്ലിപ്പ് കാണിക്കുന്നു.
അനയയുടെ അച്ഛന്‍ സഞ്ജയ് ബംഗാര്‍ 2014 മുതല്‍ 2018 സീസണ്‍ വരെ ടീം ഇന്ത്യയുടെ ബാറ്റിങ് കോച്ചായിരുന്നു. ഇന്ത്യക്കായി 12 ടെസ്റ്റ് മത്സരങ്ങളും 15 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഐപിഎല്‍ 2022 സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആര്‍സിബി) ഹെഡ് കോച്ചായി ബംഗാര്‍ സേവനമനുഷ്ഠിച്ചു. പഞ്ചാബ് കിങ്‌സിന്റെ ക്രിക്കറ്റ് ഡെവലപ്‌മെന്റ് ഹെഡായും പ്രവര്‍ത്തിച്ചു.