- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപൂര്‍വ പ്രതിഭയുള്ള ഒരു കളിക്കാരനോട് സൗഹാര്‍ദ്ദ പരമായ ഒരു സമീപനം സ്വീകരിക്കാന്‍ ഇവരുടെ ഈഗോ സമ്മതിക്കില്ല; സഞ്ജു നിലവിലുള്ള ഫോമില്‍ ഇനി ക്യാമ്പില്‍ വന്നു ഫിറ്റ്‌നസും ടാലന്റും തെളിയിച്ചിട്ട് വേണോ കേരള ടീമില്‍ എടുക്കാന്‍? കളിക്കാരനെ മനസ്സിലാക്കാന്‍ ഇവര്‍ക്ക് ഒരിക്കലും ആവില്ല; സഞ്ജുവിനെതിരെ കെ എസി എയ്ക്ക് ഇഗോയോ? ഗെയ്ഗി കുറിപ്പ് വൈറല്‍
കൊച്ചി: സഞ്ജു വി സാസണിനെ കെസിഎ വിമര്‍ശിച്ച വിവാദത്തില്‍ ക്രിക്കറ്റ് സംഘാടകനും മുന്‍ കളിക്കാരനുമായ ഗെയ്ഗി ഗംഗാധരന്‍ കുറിച്ച ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറല്‍. കെ സി എ നിലപാടിനെ പിന്തുണച്ച് ഡോക്ടര്‍ കെ എന്‍ രാഘവന്‍ രംഗത്ത വന്നിരുന്നു. കെ എന്‍ രാഘവന് തുറന്ന കത്തെഴുകയായിരുന്നു ഗേയ്ഗി. ഈ കത്താണ് വൈറലാകുന്നത്.
ഗെയ്ഗി ഗംഗാധരന്‍ എഴുതി ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഡോക്ടര്‍ കെ എന്‍ രാഘവന് ഒരു തുറന്ന കത്ത്
സര്‍
ക്രിക്കറ്റില്‍ ഒരു മഹാ പണ്ഡിതനായ താങ്കള്‍ സഞ്ജു സാംസണെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ പരിഗണിക്കപ്പെടാതീരുന്നതിനെ തുടര്‍ന്ന് ശശി തരൂര്‍ സാര്‍ നടത്തിയ ട്വീറ്റിന് എതിരെ, കെ സി എ യുടെ നിലപാടിനെ ന്യായീകരിക്കുന്ന പ്രസ്താവന ശ്രദ്ധയില്‍ പെട്ടത് കൊണ്ട് ഒരു സാധാരണ മലയാളി എന്ന നിലയിലാണ് ഈ കത്ത്. വിജയ് ഹസാരെ ട്രോഫിക്ക് വേണ്ടിയുള്ള കെസിഎ ടീമിന്റെ ക്യാമ്പില്‍ പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ചു കൊണ്ട് സഞ്ജു അയച്ച ഇമെയില്‍ സന്ദേശത്തില്‍ നിന്നാണ് ഇതെല്ലാം തുടങ്ങുന്നത് എന്ന് മനസ്സിലായി. അങ്ങനെ ഒരു ക്യാമ്പില്‍ ഒരു കളിക്കാരന്‍ കാരണം കൂടാതെ പങ്കെടുക്കാതിരിക്കുന്നത് തെറ്റ് തന്നെയാണ് എന്ന് സമ്മതിക്കുന്നു. അതിന് കളിക്കാരനെതിരെ നടപടി എടുക്കണം എന്ന നിലപാടിനോടും ഒരു വാദത്തിന് വേണ്ടി യോജിക്കാം. അത് പോലെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ തിരഞ്ഞെടുക്കപ്പെടാതിരുന്നതിനുള്ള താങ്കളുടെ വിശദീകരണവും യുക്തിയുക്തമാണ്.
പിന്നെ എന്താണ് തന്റെ പ്രശ്‌നം? സംശയം സ്വാഭാവികമാണ്.
കേരളത്തില്‍ നിന്നും ആകെ ഇതുവരെ മൂന്നേമൂന്ന് കളിക്കാരാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. അതില്‍ തന്നെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളത് ശ്രീ ശാന്ത് മാത്രമാണ്. അദ്ദേഹത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ക്ലബ് അടക്കം കെസിഎ എടുത്ത നിലപാടുകള്‍ താങ്കള്‍ക്കറിയാമല്ലോ. അദ്ദേഹം കുറ്റവിമുക്തനായി വന്നപ്പോള്‍ ഉണ്ടായ സമീപനവും താങ്കള്‍ക്കറിയാം. ഈ മൂന്നു പ്രതിഭകളില്‍ ഇന്ന് ടീമില്‍ അവശേഷിക്കുന്നത് സഞ്ജു മാത്രമാണ്. ഇനി സമീപഭാവിയില്‍ കേരള ക്രിക്കറ്റില്‍ നിന്നും അങ്ങനെ ഇന്ത്യ കളിക്കാന്‍ യോഗ്യനായ ഒരു കളിക്കാരന്‍ ഉണ്ടാവാനുള്ള സാധ്യത കാണുന്നുമില്ല. പ്രാദേശിക ക്രിക്കറ്റ് താങ്കള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നില്ലെങ്കില്‍ അതും താങ്കള്‍ക്ക് ജയേഷ് പറയുന്നത് വിശ്വസിക്കേണ്ടി വരുന്നത് സ്വാഭാവികം. അത് കൊണ്ട് തന്നെ സഞ്ജു എന്ന പ്രതിഭാധനനായ കളിക്കാരന്‍ സംരക്ഷിക്കപ്പെടേണ്ടത് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രാഥമിക ആവശ്യമാണ്. കയ്യില്‍ വന്നു പെട്ട കോഹിനൂര്‍ രത്‌നം കരിക്കട്ടയാണെന്ന് പറയുന്നവന്റെ വിവരക്കേടിന് താങ്കളും കൂട്ട് നില്‍ക്കുന്നത് സങ്കടകരമാണ്. ഇനി ഇവര്‍ തലകുത്തി നിന്നാല്‍ പോലും ഇതു പോലൊരു ഇന്ത്യന്‍ കളിക്കാരനെ സൃഷ്ടിക്കാന്‍ കഴിയില്ല. ഇവിടെ വളര്‍ത്തിക്കൊണ്ടു വന്നവരെ തള്ളിപ്പറഞ്ഞു, വളര്‍ന്നു കഴിഞ്ഞവന്റെ കോച്ചാകാന്‍ നടക്കുന്നവരാണ് ഇവിടത്തെ കോച്ചുമാര്‍! അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മാത്യുവിന്റെ കാലത്തുണ്ടാക്കിയ പല ക്രിക്കറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്കപ്പുറം എന്ത് കാഴ്ചപ്പാടാണ് ഇന്ന് കെ സി എ യ്ക്കുള്ളത്? കൃത്യമായി ലീഗ് പൂര്‍ത്തിയാക്കിയിരുന്ന താങ്കളുടെ സുഹൃത്ത് പ്രസിഡന്റായ ജില്ലയില്‍ പോലും കഴിഞ്ഞവര്‍ഷങ്ങളില്‍ ലീഗ് കഴിഞ്ഞിട്ടില്ല. എന്ത് കൊണ്ട് എന്ന് ഒന്ന് തുറക്കുന്നത് നല്ലതാണ്. കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷങ്ങളില്‍ രഞ്ജിയിലും മറ്റു അന്തര്‍സംസ്ഥാന മത്സരങ്ങളിലും കേരള ക്രിക്കറ്റ് അസ്സോസിയേഷന്റെ പ്രകടനം എങ്ങനെയായിരുന്നു എന്ന് ഇനിയെങ്കിലും ഒന്ന് നോക്കണം സര്‍. മറ്റ് വസ്തുതകള്‍ തല്‍ക്കാലം ഞാന്‍ പറയുന്നില്ല. ഇതെല്ലാം വിശദമായി തന്നെ താങ്കള്‍ ചെയര്‍ ചെയ്ത എറണാകുളം ക്രിക്കറ്റ് ക്ലബിന്റെ ഒരു ജനറല്‍ ബോഡിയില്‍ പറയാന്‍ തുടങ്ങിയപ്പോള്‍ താങ്കളുടെ പ്രതികരണം ഇപ്പോഴും ഓര്‍മ്മയുണ്ട്. വിഗ്രഹങ്ങള്‍ ഉടഞ്ഞു പോകുന്നത് എങ്ങനെ എന്ന് അന്നു താങ്കള്‍ എന്നെ പഠിപ്പിച്ചതാണ് എനിക്ക് കിട്ടിയ നേട്ടം!
സഞ്ജുവിലേക്ക് വന്നാല്‍, പ്രതിഭാധനരായ കളിക്കാരനും കെസിഎ യും തമ്മില്‍ എപ്പോഴും ഇത്ര വലിയ ഈഗോ പ്രശ്‌നമുണ്ടാകുന്നത് എങ്ങനെ എന്ന് എപ്പോഴെങ്കിലും ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. ഒരു കളിക്കാരന്‍ വളരുന്നത് അവന്റെ പ്രതിഭ കൊണ്ടും പരിശ്രമം കൊണ്ടുമാണ്. എന്നാല്‍ ഒരു കെസിഎ അംഗം വളരുന്നത് പല മാര്‍ഗ്ഗങ്ങളില്‍ കുടിയാണ്. മാര്‍ഗ്ഗങ്ങള്‍ വിവരിക്കുന്നില്ല. അവന് യാതൊരു മാനദണ്ഡവും ബാധകമല്ല. വളരുന്ന കളിക്കാരനു ഷൂ വാങ്ങികൊടുത്തും അവസരങ്ങള്‍ കൊടുത്തും കളിക്കാരന്റെ പ്രതിഭയുടെ പങ്ക് പറ്റുന്നവരാണ് ഭൂരിഭാഗം അംഗങ്ങളും. അവനനോട് കളിക്കാരന്‍ എപ്പോഴും അനുസരണയുള്ള ഒരു വളര്‍ത്തു നായയായി വിധേയപ്പെട്ട് ഇരിക്കണം. എന്നാല്‍ കളിക്കാരന്‍ വളരുമ്പോള്‍ അവരുടെ ഉള്ളില്‍ നടക്കുന്ന ഒരു ഓഡിറ്റിങ്ങില്‍ ആരാണ് വലുത് എന്ന സംശയം വരുന്നിടത്താണ് ഈഗോ ജനിക്കുന്നത്. അത് സ്ഥിരീകരിക്കുന്ന പ്രൊഫൈല്‍ സ്റ്റേറ്റ്‌മെന്റുകള്‍ പരസ്യ പ്രസ്താവനകളില്‍ നമുക്ക് പലപ്പോഴും കാണാം.
ഇങ്ങനെയുള്ള അപൂര്‍വ പ്രതിഭയുള്ള ഒരു കളിക്കാരനോട് സൗഹാര്‍ദ്ദ പരമായ ഒരു സമീപനം സ്വീകരിക്കാന്‍ ഇവരുടെ ഈഗോ സമ്മതിക്കില്ല. ഞാനാണ് വലുത് എന്ന് കാണിക്കാനുള്ള നടപടികളിലാണ് അവര്‍ വലുതാണെന്ന് സ്വയം ഒരു അപ്രൂവല്‍ നടത്തുന്നത്. ഇത്തരം പ്രതിഭയുള്ള ഒരു കളിക്കാരനോടും ഇവര്‍ ഒരു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാതെ അകന്നു നില്‍ക്കുന്നത് ക്രിക്കറ്റ് കളിക്കാത്തവന്റെ അപകര്‍ഷത കൊണ്ടും അസൂയ കൊണ്ടുമാണെന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവുമോ? മറ്റൊന്നു കൂടി ചോദിക്കട്ടെ? സഞ്ജു നിലവിലുള്ള ഫോമില്‍ ഇനി ക്യാമ്പില്‍ വന്നു ഫിറ്റ്‌നസും ടാലന്റും തെളിയിച്ചിട്ട് വേണോ കേരള ടീമില്‍ എടുക്കാന്‍? ബിസിസിഐ ല്‍ ടീമില്‍ എടുക്കാത്തത് സെലക്ടര്‍ മാരുടെ വീഴ്ചയാണെങ്കില്‍ കേരളത്തില്‍ അത് പ്രസിഡന്റിന്റെ ഉത്തരവാദിത്വം ആവുന്നതെങ്ങനെ? എന്താണത് അര്‍ത്ഥമാക്കുന്നത്? കളിക്കാരനെ മനസ്സിലാക്കാന്‍ ഇവര്‍ക്ക് ഒരിക്കലും ആവില്ല.
ഇനി ഇപ്പോള്‍ എന്ത് കൊണ്ട് ഡോക്ടര്‍ രാഘവന്‍? ഉത്തരം സിംപിള്‍ ആണ്. തരൂരിനെ പോലെ ഒരാള്‍ക്ക് മറുപടി കൊടുക്കാന്‍ സമാന യോഗ്യതയുള്ള ഒരാളെ ഏല്പിച്ചാല്‍ സാമാന്യജനത്തിന് കൂടുതല്‍ വിശ്വാസ്യത കിട്ടും എന്ന അതിബുദ്ധിയാണ് അതിന് പിന്നില്‍. അടുത്ത ഒരവസരത്തില്‍ കേരള ക്രിക്കറ്റിന്റെ തലപ്പത്തേക്ക് എളുപ്പത്തില്‍ കടന്നു വരാന്‍ താങ്കള്‍ക്ക് ചിലപ്പോള്‍ അത് ഗുണപ്പെട്ടേക്കാം. അത് സ്വപ്നം കണ്ട് ഒരാളവിടെ ഇരിക്കുന്നതും എനിക്ക് നേരിട്ടറിയാം.
ഗെയ്ഗി ഗംഗാധരന്‍