- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫീല്‍ഡില്‍ മാത്രമല്ല; ആകാശത്തും പറക്കും ഫിലിപ്‌സ്; പൈലറ്റായി ചെറുവിമാനം ലാന്‍ഡ് ചെയ്യിക്കുന്ന വീഡിയോ കീവിസ് താരത്തിന്റെ വീഡിയോ വൈറല്‍
ഫീല്‍ഡില്‍ മാത്രമല്ല; ആകാശത്തും പറക്കും ഫിലിപ്‌സ്; പൈലറ്റായി ചെറുവിമാനം ലാന്‍ഡ് ചെയ്യിക്കുന്ന വീഡിയോ കീവിസ് താരത്തിന്റെ വീഡിയോ വൈറല്‍

ഓക്‌ലന്റ്: ന്യൂസിലാന്‍ഡ് ക്രിക്കറ്റിലെ പറക്കും താരമാണ് ഗ്ലെന്‍ ഫിലിപ്‌സ്. ഫീല്‍ഡിലെ അസാധ്യ മികവ് കൊണ്ടും ക്യാച്ചുകള്‍ കൊണ്ടാണ് അദ്ദേഹം ശ്രദ്ധ നേടിയത്. എന്നാല്‍ ഇപ്പോള്‍ ഫിലിപ്‌സ് വാര്‍ത്തകളില്‍ നിറയുന്നത് ഗ്രൗണ്ടിലെ പറക്കല്‍ കൊണ്ടല്ല, മറിച്ച് ആകാശത്തെ പറക്കല്‍കൊണ്ടാണ്. ഫിലിപ്‌സ് ഒരു ചെറുവിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യിക്കുന്ന വീഡിയോ ആണ് ആരാധകരെ അമ്പരപ്പിച്ചത്.
കഴിഞ്ഞ ദിവസം ഓക്ലന്‍ഡിലെ ആര്‍ഡ്മോര്‍ എയറോഡ്രോമിലാണ് ഫിലിപ്‌സ് തന്റെ ആകാശത്തെ പറക്കല്‍ വൈദഗ്ധ്യം പ്രകടമാക്കിയത്. ചെറുവിമാനം റണ്‍വേയില്‍ സുരക്ഷിതമായി ഇറക്കുന്ന ദൃശ്യങ്ങള്‍ ഫിലിപ്‌സ് തന്നെ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ആരാധകര്‍ ഞെട്ടിയത്. കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടാനുള്ള പരിശ്രമത്തിലാണ് ഫിലിപ്‌സ് ഇപ്പോള്‍.
ഇഷ്ടം ഫിലിപ്‌സ് ഒരിക്കലും മറച്ചുവെച്ചിട്ടില്ല. ക്രിക്കറ്റ് കളിക്കുന്നില്ലായിരുന്നു എങ്കില്‍ താന്‍ ഒരു പൈലറ്റ് ആകുമായിരുന്നു എന്ന് ഫിലിപ്‌സ് മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. പറക്കല്‍ എന്നത് എന്റെ വലിയൊരു പാഷനാണ്. കയ്യില്‍ ഇഷ്ടം പോലെ പണമുണ്ടായിരുന്നെങ്കില്‍ ക്രിക്കറ്റിന് പകരം ഞാന്‍ ഏവിയേഷന്‍ മേഖല തിരഞ്ഞെടുക്കുമായിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഒരു കരിയര്‍ നോക്കുകയാണെങ്കില്‍ എന്റെ ലിസ്റ്റില്‍ ഒന്നാമത് പൈലറ്റ് ജോലി തന്നെയായിരിക്കും- ഫിലിപ്‌സ് പറഞ്ഞു.


