ഹൈദരാബാദ്: ഐപിഎല്‍ അരങ്ങേറ്റ സീസണില്‍ തന്നെ കിരീടമുയര്‍ത്തിക്കൊണ്ടാണ് ഗുജറാത്ത് ടൈറ്റന്‍സ് വരവറിയിച്ചത്. 2022 സീസണിലെ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചായിരുന്നു ഹാര്‍ദിക് പാണ്ഡ്യയ്ക്ക് കീഴിലിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ കിരീട നേട്ടം. ടൂര്‍ണമെന്റില്‍ തുടക്കക്കാരായിരുന്നുവെങ്കിലും പ്രവചനങ്ങളത്രയും തെറ്റിച്ച് ഏറെ ആധികാരികമായി തന്നെയായിരുന്നു ഗുജറാത്ത് ഫൈനലില്‍ എത്തിയത്. രണ്ടാം സീസണില്‍ റണ്ണേഴ്‌സ് അപ്പായി എത്തിയിരുന്നു. എന്നാല്‍ മൂന്നാം സീസണില്‍ ടൈറ്റന്‍സിന്റെ മത്സരം അവസാനിച്ചത് എട്ടാം സ്ഥാനത്ത്. ഇതാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഐപിഎല്‍ ചരിത്രം.

ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇക്കുറിയും ടൈറ്റന്‍സ് കളിക്കാന്‍ ഇറങ്ങുന്നത്. ഒരു ട്വന്റി ട്വന്റിക്ക് വേണ്ടുന്ന എല്ലാ ഘടകങ്ങളും അടങ്ങിയ ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. ശക്തമായ ബാറ്റിങ് നിര. ഏത് ടീമിനെയും തകര്‍ക്കാന്‍ സാധിക്കുന്ന പേയ്‌സ് നിരയും സിപ്ന്നും. എന്നാല്‍ രണ്ടാം കിരീടം എന്ന ലക്ഷ്യം മറികടക്കാന്‍ സാധിക്കുമോ ഗില്ലിന്റെ ഗുജറാത്തിന്. ടീമിന്റെ ശക്തിയും ദൗര്‍ബല്യവും പരിശോധിക്കാം.

ശുഭ്മാന്‍ ഗില്‍, ജോസ് ബട്‌ലര്‍, സായി സുദര്‍ശന്‍ എന്നിവര്‍ അടങ്ങുന്ന മുന്‍നിര തന്നെയാണ് ഗുജറാത്തിന്റെ പ്രധാന ശക്തി. ലോക ഒന്നാം നമ്പര്‍ ഏകദിന ബാറ്റ്‌സ്മാന്‍ കൂടിയായ ഗില്‍ നല്ല ഫോമിലുമാണ്. ഐപിഎല്‍ എല്ലാ സീസണിലും മികച്ച് റണ്‍റേയ്റ്റ് ഉള്ള താരം കൂടിയാണ് ഗില്‍. നായകനൊപ്പം ബട്‌ലര്‍ കൂടി എത്തുന്നു. ട്വന്റി ട്വന്റി മത്സരത്തില്‍ അപകടകാരിയായ ബാറ്റര്‍. മിക്കപ്പോഴും ഗുജറാത്തിന്റെ രക്ഷക റോളില്‍ എത്തിയ താരമാണ് സായ് സുദര്‍ശന്‍. മികച്ച് റണ്‍സ് നേടാന്‍ സായിക്കും സാധിച്ചിട്ടുണ്ട്.

ഗെ്‌ളന്‍ ഫിലിപ്പ്‌സിന്റെ ബലത്തില്‍ ശക്തമായ മധ്യനിരയും ഗുജറാത്തിന് ഉണ്ട്. ഫിലിപ്‌സിനൊപ്പം വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാട്ടിയ, ഷാറൂഖ് ഖാന്‍ കൂടി ചേരുന്നതോടെ മധ്യ നിരയും ശക്തം. ആദ്യ മൂന്നിനെ കൂടുതലായി ആശ്രയിക്കുന്ന ടീമാണ് ഗുജറാത്ത്. അതുകൊണ്ട് തന്നെ ഗില്‍, ബട്‌ലര്‍, സായി എന്നിവര്‍ തിളങ്ങാതെപോയാല്‍ ടീം ഒരു തകര്‍ച്ചയിലേക്ക് എത്തുമെന്ന ആശങ്കയും ഉണ്ട്. അതോടൊപ്പം തന്നെ ഫിലിപ്‌സിനും, വാഷിങ്ങും ഉത്തരവാദിത്വം കൂടും താനും.

കഗിസോ റബാഡാ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ജെറാള്‍ഡ് കോട്‌സി എന്നിവര്‍ അടങ്ങുന്ന പേസ് നിര. രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രസിദ് ഐപിഎല്‍ സീസണിലേക്ക് തിരികെ എത്തുന്നതെങ്കിലും ആഭ്യന്തര മത്സരത്തില്‍ കളിച്ചിരുന്നതിനാല്‍ ആത്മവിശ്വാസത്തിലാണ് താരം. പ്രസിദിന് കൂട്ടായി റഷിദ് ഖാനും ഉണ്ടാകും. ഓള്‍ റൗണ്ടര്‍ മാരുടെ സാന്നിധ്യമാണ് ഗുജറാത്തിന്റെ ഡെപ്ത് കൂടുന്നത്. തെവാട്ടിയ, സായ് കിഷോള്‍, ഷാരൂഖ് എന്നിങ്ങിനെ നീളുന്നു പട്ടിക. ഇവരില്‍ മിഖ്യവരും തന്നെ ആദ്യ 11 ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

പരിചയക്കുറവ് കുറഞ്ഞ താരങ്ങള്‍ തന്നെയാണ് ടീമിന്റെ ദൗര്‍ബല്യവും. ടീമില്‍ കളിക്കുന്ന താരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള പ്ലാറ്റ് ഫോം തന്നെയാണ് ഐപിഎല്‍. സായിയെ സംബന്ധിച്ച് ഇന്ത്യന്‍ ടീമിലേക്കുള്ള എന്‍ട്രി ഉറപ്പിക്കാനുള്ള അവസരവും. എല്ലാത്തിനുപരി ഗില്ലിന് തന്റെ നായക പദവി പുറത്തെടുക്കേണ്ടതുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് താരം. ഇന്ത്യന്‍ ടീമിന്റെ ക്യപ്റ്റന്‍ സ്ഥാനത്തേക്ക് ഭാവിയില്‍ എത്തിച്ചേരേണ്ടുന്ന താരം. അതുകൊണ്ട് തന്നെ ഗുജറാത്തിനെ പ്ലേ ഓഫിലെങ്കിലും എത്തിക്കാന്‍ ഗില്ലിന് സാധിക്കണം. അല്ലെങ്കില്‍ താരത്തിന്റെ ക്യപ്റ്റന്‍സി തന്നെ ചോദ്യം ചെയ്‌തേക്കാം.