- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അര്‍ധ സെഞ്ചുറിയുമായി പടനയിച്ച് സായ് സുദര്ശന്; ബാറ്റിംഗ് വെടിക്കെട്ടുമായി ജോസ് ബട്ലറും ഷാറുഖ് ഖാനും; അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് രാഹുല്‍ തെവാട്ടിയ; റണ്‍മല തീര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്; രാജസ്ഥാന്‍ 218 റണ്‍സ് വിജയലക്ഷ്യം
റണ്‍മല തീര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്; രാജസ്ഥാന്‍ 218 റണ്‍സ് വിജയലക്ഷ്യം
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 218 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുക്കുകയായിരുന്നു. നായകന്‍ ശുഭ്മാന്‍ ഗില്ലിനെ തുടക്കത്തിലെ നഷ്ടപ്പെട്ടപ്പോള്‍ അര്‍ധ സെഞ്ചറിയുമായി പടനയിച്ച ഓപ്പണര്‍ സായ് സുദര്‍ശന്റെ ഇന്നിങ്‌സാണ് ഗുജറാത്തിനെ സുരക്ഷിതമായ സ്‌കോറിലെത്തിച്ചത്. 53 പന്തുകള്‍ നേരിട്ട താരം 82 റണ്‍സെടുത്തു പുറത്തായി. ഷാറുഖ് ഖാന്‍ (20 പന്തില്‍ 36), ജോസ് ബട്‌ലര്‍ (25 പന്തില്‍ 36) എന്നിവരാണു ഗുജറാത്തിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നായകന്‍ ശുഭ്മന്‍ ഗില്ലിനെ തുടക്കത്തില്‍ നഷ്ടമായ ജയന്റ്‌സ്, പവര്‍പ്ലേയില്‍ 56 റണ്‍സാണടിച്ചത്. രണ്ട് റണ്‍സ് മാത്രം നേടിയ ഗില്ലിനെ ജോഫ്ര ആര്‍ച്ചര്‍ ബൗള്‍ഡാക്കുകയായിരുന്നു. വണ്‍ഡൗണായെത്തിയ ജോസ് ബട്‌ലര്‍ സായ് സുദശന് മികച്ച പിന്തുണയാണ് നല്‍കിയത്. പത്താം ഓവറിലെ അവസാന പന്തില്‍ ബട്‌ലറെ മഹീഷ് തീക്ഷണ വിക്കറ്റ്‌നു മുന്നില്‍ കുരുക്കി. 25 പന്തില്‍ 36 റണ്‍സാണ് താരത്തിന്റെ സംഭാവന.
പിന്നാലെയെത്തിയ ഷാറുഖ് ഖാന്‍ ഇടക്ക് വമ്പന്‍ ഷോട്ടുകളുമായി രാജസ്ഥാനെ ഞെട്ടിച്ചു. സുദര്‍ശനൊപ്പം ചേര്‍ന്ന് 15.1 ഓവറില്‍ സ്‌കോര്‍ 150 കടത്തി. എന്നാല്‍ അതേ ഓവറില്‍ ക്രീസ് വിട്ടിറങ്ങിയ താരത്തെ സഞ്ജു സാംസണ്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. 20 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 36 റണ്‍സാണ് ഷാറുഖിന്റെ സമ്പാദ്യം. ഇതോടെ സ്‌കോര്‍ 15.4 ഓവറില്‍ മൂന്നിന് 156 എന്ന നിലയിലായി.
വന്നിറങ്ങിയ പാടെ സിക്‌സറടിച്ചു തുടങ്ങിയ ഷെര്‍ഫാന്‍ റുഥര്‍ഫോര്‍ഡിന് (7) പക്ഷേ അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ. നേരിട്ട മൂന്നാം പന്തില്‍ ക്രീസില്‍ നിന്നിറങ്ങി വമ്പന്‍ ഷോട്ടിന് ശ്രമിച്ച താരത്തെ സന്ദീപ് ശര്‍മ കബളിപ്പിച്ചു. വിക്കറ്റിനു പിന്നില്‍ സഞ്ജുവിന്റെ മറ്റൊരു നീക്കത്തിലൂടെ താരം കൂടാരം കയറി. 19-ാം ഓവറില്‍ സുദര്‍ശനെ തുഷാര്‍ ദേശ്പാണ്ഡെ സഞ്ജുവിന്റെ കൈകളിലെത്തിച്ചു. 53 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 82 റണ്‍സാണ് താരം അടിച്ചെടുത്തത്.
പിന്നാലെയെത്തിയ റാഷിദ് ഖാനും (4 പന്തില്‍ 12) ഇതേ ഓവറില്‍ പുറത്തായി. 12 പന്തില്‍ 24 റണ്‍സ് നേടിയ രാഹുല്‍ തെവാട്ടിയ പുറത്താകാതെ നിന്നു. രാജസ്ഥാനു വേണ്ടി തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടിയെങ്കിലും റണ്ണൊഴുക്ക് തടയാനായില്ല. തുഷാര്‍ 53ഉം തീക്ഷണ 54ഉം റണ്‍സാണ് നാലോവറില്‍ വിട്ടുനല്‍കിയത്.
പവര്‍പ്ലേയില്‍ 56 റണ്‍സടിച്ച ഗുജറാത്ത്, 11 ഓവറിലാണ് 100 കടന്നത്. സ്‌കോര്‍ 94 ല്‍ നില്‍ക്കെ ജോസ് ബട്‌ലറെ ശ്രീലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷണ വിക്കറ്റിനു മുന്നില്‍ കുടുക്കി. പിന്നാലെയെത്തിയ ഷാറുഖ് ഖാനും തകര്‍ത്തടിച്ചതോടെ ഗുജറാത്തിനു പിന്നീടു തിരിഞ്ഞുനോക്കേണ്ടിവന്നില്ല. തീക്ഷണയുടെ 16ാം ഓവറില്‍ വൈഡ് ലൈനില്‍ പന്തെറിഞ്ഞപ്പോള്‍, കയറി അടിക്കാന്‍ ശ്രമിച്ച ഷാറുഖിനെ സഞ്ജു സ്റ്റംപ് ചെയ്യുകയായിരുന്നു.
ഏഴു റണ്‍സ് മാത്രമെടുത്ത ഷെര്‍ഫെയ്ന്‍ റുഥര്‍ഫോഡിനെ സഞ്ജു ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. 19ാം ഓവറില്‍ സഞ്ജുവിന്റെ തന്നെ ഡൈവിങ് ക്യാച്ചില്‍ സായ് സുദര്‍ശനും മടങ്ങി. എന്നാല്‍ റാഷിദ് ഖാനും രാഹുല്‍ തെവാത്തിയയും ചേര്‍ന്ന് ഗുജറാത്തിനെ 200 കടത്തി. നാലു പന്തുകള്‍ നേരിട്ട റാഷിദ് 12 റണ്‍സടിച്ചാണു മടങ്ങിയത്. തുഷാര്‍ ദേശ്പാണ്ഡെയും മഹീഷ് തീക്ഷണയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.