ഗ്വാളിയോര്‍: ആദ്യ ടി20യില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോള്‍ നിര്‍ണായകമായത് ഹര്‍ദിക് പാണ്ഡ്യയുടെ കാമിയോ.

വെറും 71 പന്തില്‍ ഇന്ത്യ 132 റണ്‍സ് അടിച്ചപ്പോള്‍ പുറത്താകാതെ 16 പന്തില്‍ 39 റണ്‍സ് അടിച്ച ഹര്‍ദികിന്റെ കിടിലന്‍ ബാറ്റിങാണ് അതിന്റെ ഹൈലൈറ്റ്. സിക്‌സടിച്ചാണ് താരം ഇന്ത്യന്‍ ജയം ഉറപ്പാക്കിയത്.5 ഫോറും 2 സിക്‌സും സഹിതമാണ് താരത്തിന്റെ ഇന്നിങ്‌സ്.

എന്നാല്‍ ഇ ഇന്നിങ്ങ്സിനിടെ ഹര്‍ദ്ദിക്ക് കളിച്ച ഒരു തകര്‍പ്പന്‍ ഷോട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്.ഇന്ത്യന്‍ ബാറ്റിങ്ങിന്റെ 12 ാം ഓവറിലാണ് സംഭവം.ടസ്‌കിന്‍ അഹമ്മദിനെതിരെയായിരുന്നു ഹര്‍ദ്ദികിന്റെ തകര്‍പ്പന്‍ ഷോട്ട്.അനായാസമെന്ന് കാണുന്നവര്‍ക്ക് തോന്നിക്കുന്ന തീരിയിലായിരുന്നു ഹാര്‍ദിക്കിന്റെ ഷോട്ട്.ആത്മവിശ്വാസവും സ്വാഗും ആറ്റിറ്റിയൂഡുമെല്ലാം നിറഞ്ഞ ഒരു നോ ലുക്ക് അപ്പര്‍കട്ട്.ആ മനോഹര ഷോട്ടിന്റെ കാഴ്ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ടസ്‌കിന്റെ ആദ്യ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ ലെഗ് ബൈയിലൂടെ ഒരു റണ്‍.അടുത്ത പന്തു നേരിട്ട നിതീഷ്റെഡ്ഡിയും സിംഗിള്‍ നേടി. ഇതിനു പിന്നാലെ മൂന്നാം പന്തിലായിരുന്നു സമൂഹമാധ്യമങ്ങളില്‍ വന്‍ തരംഗമായ ഹാര്‍ദിക്കിന്റെ 'നോലുക് ഷോട്ട്' ബൗണ്ടറി.ടസ്‌കിന്‍ അഹമ്മദിന്റെ പന്ത് പിച്ചില്‍ കുത്തിപ്പൊങ്ങുമ്പോള്‍ പിന്നിലേക്ക് ഒന്നു വളഞ്ഞ ഹാര്‍ദിക് പന്തിന്റെ ഗതിയിലേക്ക് പതിയെ ബാറ്റുവച്ചുകൊടുത്തു.ബാറ്റില്‍ത്തട്ടിയ പന്ത് വിക്കറ്റ് കീപ്പറുടെ തലയ്ക്കു മുകളിലൂടെ ബൗണ്ടറിയിലേക്ക് പറന്നു.

ഇത് ക്രിക്കറ്റിലെ സ്ഥിരം കാഴ്ച്ചകളാണെങ്കിലും പന്ത് പാണ്ഡ്യയുടെ ബാറ്റില്‍നിന്ന് തു മുതലാണ് ഈ ദൃശ്യങ്ങളെ വൈറലാക്കിയ നിമിഷങ്ങള്‍. പന്തിന് ബൗണ്ടറിയിലേക്ക് വഴികാട്ടാന്‍ വളഞ്ഞുനിന്ന പാണ്ഡ്യ, തൊട്ടുപിന്നാലെ നിവര്‍ന്നുനിന്നതല്ലാതെ പന്ത് പോയ വഴിയിലേക്ക് ഒരു നോട്ടം പോലും കൊടുത്തില്ല! ആ പന്ത് ബൗണ്ടറി കടക്കുമെന്ന അസാധാരണമായ ആത്മവിശ്വാസത്തോടെ ആ വഴിക്കുപോലും നോക്കാതെയുള്ള പാണ്ഡ്യയുടെ നില്‍പ്പാണ് വന്‍ തരംഗമായത്.

തൊട്ടടുത്ത പന്തിലും ഫോര്‍ കണ്ടെത്തിയ പാണ്ഡ്യ, അതിനു പിന്നാലെ തകര്‍പ്പന്‍ സിക്സറിലൂടെ മത്സരം പൂര്‍ത്തിയാക്കുകയും ചെയ്തു.'എന്താ ഒരു സ്വാഗ്' എന്നാണ് അതിശത്തോടെയാണ് ലക്ഷക്കണക്കിനു പേരാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

ആസ്വാദകരെ ഞെട്ടിച്ച ഹര്‍ദിക്കിന്റെ നോ ലുക്ക് ഷോട്ട് വൈറലായതിന് പിന്നാലെ ബംഗ്ലാദേശിന് ട്രോള്‍ മഴയാണ്.ടെസ്റ്റ് പോയെങ്കില്‍ പോട്ടെ ടി20 യില്‍ ഞങ്ങള്‍ അക്രമിച്ച് കളിക്കും എന്നുപറഞ്ഞ ബംഗ്ലാദേശ് ക്യാപ്റ്റനാണ് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്.

അക്രമിക്കാന്‍ വരുന്ന കടുവകളെ ഇങ്ങനെ അപമാനിക്കരുത്., ഞങ്ങള്‍ അതല്ല ഉദ്ദേശിച്ചത്..നിങ്ങള്‍ തെറ്റിധരിച്ചതാണ് എന്നിങ്ങനെ പോകുന്നു ബംഗ്ലാദേശിന് നേരെയുള്ള ട്രോളുകള്‍.അതേസമയംബംഗ്ലാദേശിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 11.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു.ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.